ചായകുടിയും ചെണ്ടകൊട്ടുമായി വിനായകന്റെ വിജയാഘോഷം! മികച്ചനടന് പറയാനുള്ളതിതാണ്; എന്തുകൊണ്ട് രജീഷയും വിനായകനുമെന്ന് ജൂറി

57522040.cmsസംസ്ഥാന സിനിമ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ വിനായകന്‍ വീട്ടിലില്ല. താനാണ് മികച്ച നടനെന്നറിഞ്ഞതോടെ കമ്മട്ടിപ്പാടത്തെ വീട്ടിലേയ്ക്ക് വിനായകന്‍ ഓടിയെത്തി. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് അരികത്തുള്ള റെയില്‍വെ പാളത്തിലൂടെ ചെണ്ട കൊട്ടിയാണ് കേരളത്തിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വിനായകനെ നാട്ടുകാര്‍ ആനയിച്ചത്. തങ്ങളുടെ പ്രദേശത്തെ കഥ പറഞ്ഞ കമ്മട്ടിപ്പാടംകാരനെ അവര്‍ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിഞ്ഞു. വീട്ടില്‍ അമ്മയുടെ അടുത്തിരുന്നാണ് വിനായകന്‍ മാധ്യമങ്ങളെ കണ്ടത്. അമ്മയെ കെട്ടിപ്പിടിക്കാമോയെന്ന ചോദ്യത്തിന് അത്തരത്തിലുള്ള അഭിനയമൊന്നും വേണ്ടെന്നായിരുന്നു വിനായകന്റെ മറുപടി.

57522049.cms

പിന്നെ തനിക്കവസരം തന്ന പ്രൊഡ്യൂസര്‍ പ്രേം മേനോനും സംവിധായകന്‍ രാജീവ് രവിക്കും നന്ദിപറഞ്ഞുകൊണ്ട് തുടങ്ങി. കമ്മട്ടിപാടത്തിലെ ചില അതിഭീകര സ്വീക്വന്‍സുകളാണ് തനിക്ക് അവാര്‍ഡ് നേടിതന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ അവാര്‍ഡിനായി ഫേസ്ബുക്കിലും മറ്റും കുറേപേര്‍ ഒന്നിച്ചുനിന്നു. പുതിയൊരു മീഡിയ ഉണ്ടായി. വിട്ടുകളയാതെ ശ്രമിച്ചാല്‍ ഒരു സമയത്ത് നമ്മളാഗ്രഹിക്കുന്നിടത്തെത്തുമെന്ന് ഇത് തെളിയിച്ചു. ഇരുപതുവര്‍ഷമായി സിനിമയില്‍ വന്നിട്ട്. എനിക്ക് ഇത്രയൊക്കെ മതി. ഇത് അതിഭീകരം, ഗംഭീരം, അതിമനോഹരം. തികച്ചും സ്വാഭാവികമായി വിനായകന്‍ പറഞ്ഞുനിര്‍ത്തി. അഭിനയം തുടരാന്‍ തന്നെയല്ലേ തീരുമാനമെന്ന ചോദ്യത്തിന്..ഹെന്ത് ചോദ്യമാണ് ഹേ…മരണം വരെ അഭിനയം എന്നൊക്കെ തികഞ്ഞ നാട്ടുകാരന്റെ സ്വരത്തില്‍ അദ്ദേഹം വ്യക്തമാക്കി.

57522065.cms

പുതിയ കാലഘട്ടത്തിലെ സ്ത്രീകഥാപാത്രത്തിന്റെ പ്രണയവും സങ്കീര്‍ണതയും വികാരനിര്‍ഭരമെങ്കിലും തനതായ രീതിയില്‍ അവതരിപ്പിച്ചതിനാണ് രജിഷ വിജയനെ അവാര്‍ഡിനായി പരിഗണിച്ചതെന്നും അരികുവത്കരിക്കപ്പെട്ട ജീവിതത്തില്‍ നിന്ന് അക്രമകാരിയായി മാറുകയും പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങി ഉന്മാദത്തിന്റെ വക്കോളമെത്തിയ ഗംഗ എന്ന കഥാപാത്രത്തെ വിശ്വസനീയമായി വ്യാഖ്യാനിച്ച് അവതരിപ്പിച്ചതിനാണ് വിനായകനെ അവാര്‍ഡിനായി പരിഗണിച്ചതെന്നും അവാര്‍ഡി കമ്മിറ്റി അറിയിച്ചു.

 

Related posts