കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യ ക​ലാ​കാ​ര​നാ​യ​തി​ൽ  അ​ഭി​മാ​നി​ക്കു​ന്നു;  ക​ലാ​ക​ര​ന്മാ​ർ ഇ​ട​ത്പ​ക്ഷ​ക്കാ​രാ​ക​ണം എ​ന്ന ധാ​ര​ണ തെ​റ്റാണെന്ന് ന​ട​ൻ സ​ലീം​കു​മാ​ർ

ഒ​ല്ലൂ​ർ:  കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യ ക​ലാ​കാ​ര​നാ​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ദേ​ശീ​യ ച​ല​ചി​ത്ര പു​ര​സ്ക്കാ​ര​ജേ​താ​വ് സ​ലിം​കു​മാ​ർ പ​റ​ഞ്ഞു. പ്ര​മു​ഖ തൊ​ഴി​ലാ​ളി നേ​താ​വാ​യി​രു​ന്ന പി.​ആ​ർ. ഫ്ര​ൻ​സി​സി​ന്‍റെ സ്മ​ര​ണാ​ർ​ഥം എ​ർ​പ്പെ​ടു​ത്തി​യ 16 -ാമ​ത് അ​വാ​ർ​ഡ് സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ന്‍റെ അ​ച്ഛ​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ത്ത​ക​നാ​യി​രു​ന്നു. ക​ലാ​ക​ര​ന്മാ​ർ ഇ​ട​ത്പ​ക്ഷ​ക്കാ​രാ​ക​ണം എ​ന്ന ധാ​ര​ണ തെ​റ്റാ​ണ്. താ​ൻ കോ​ണ്‍​ഗ്ര​സു​കാ​ര​നാ​ണ് എ​ന്ന് എ​ല്ലാ വേ​ദി​ക​ളി​ലും പ​റ​യാ​റു​ണ്ട്. കോ​ണ്‍​ഗ്ര​സു​കാ​രി​ൽ നി​ന്നും ആ​ദ്യ​മാ​യാ​ണ് അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​ത് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ൻ മ​ന്ത്രി സി.​എ​ൻ ബാ​ല​കൃഷ്ണ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ഹി​ത്യ അ​ക്കാ​ദ​മി മു​ൻ സെ​ക്ര​ട്ട​റി പി.​വി.​കൃ​ഷ്ണ​കു​മാ​ർ അ​വാ​ർ​ഡ് ജേ​താ​വി​നെ പ​രി​ച​യ​പ്പെ​ടു​ത്തി. മു​ൻ മ​ന്ത്രി. കെ.​പി.​വി​ശ്വ​നാ​ഥ​ൻ,മു​ൻ എം​എ​ൽ​എ മാ​രാ​യ എം.​പി. വി​ൻ​സ​ന്‍റ്, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, എ​എ​ൻ​ടി​യു​സി ജി​ല്ലാ​പ്ര​സി​ഡ​ണ്ട് സു​ന്ദ​ര​ൻ കു​ന്ന​ത്തു​ള്ളി, ജോ​സ് വ​ള്ളു​ർ, പി​ജി. ബാ​ല​ൻ, ജെ​യ്ജു സെ​ബാ​സ്റ്റ്യ​ൻ, സ​നോ​ജ് കാ​ട്ടു​ക്കാ​ര​ൻ, പ​യ​സ് മാ​ത്യു, പി.​പി.​ഡാ​ന്‍റ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts