അര്‍ധനഗ്നയായ സനാഖാന്‍ ഓടിയെത്തി സല്‍മാന്‍ ഖാനെ കെട്ടിപ്പിടിച്ചു, മാന്യനായ സല്‍മാന്റെ പ്രവൃത്തി കണ്ട് ആരാധകര്‍ ഞെട്ടി, വിമര്‍ശകര്‍ കൈയടിച്ചു

ബിഗ് സീ എന്റര്‍ടെയിന്‍മെന്റ് അവാര്‍ഡ് താരങ്ങള്‍ കൊണ്ട് നിറഞ്ഞതായിരുന്നു. സിനിമാ സീരിയല്‍ രംഗത്തെ താരങ്ങളെല്ലാം അവാര്‍ഡ് നിശയിലെത്തി. സല്‍മാന്‍ ഖാനും ചടങ്ങിനെത്തിയിരുന്നു. ബിഗ് ബോസ് മുന്‍ മത്സരാര്‍ഥി സന ഖാനും അവാര്‍ഡ് നിശയ്‌ക്കെത്തിയിരുന്നു.

സല്‍മാനെ കണ്ടപ്പോള്‍ സന ഓടി അടുത്തേക്കെത്തി. സല്ലുവിനെ കെട്ടിപ്പിടിച്ചു. എന്നാല്‍ സല്‍മാന്‍ ഖാന്‍ സനയെ ചേര്‍ത്തുപിടിച്ചില്ല. ഇതിന്റെ വിഡിയോകളും ചിത്രങ്ങളും പുറത്തുവന്നതിനു പിന്നാലെ സല്‍മാന്റെ ഈ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും തുടങ്ങി. സല്ലുവിന് നാണം തോന്നിയതുകൊണ്ടാണ് സനയെ കെട്ടിപ്പിടിക്കാതിരുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. പക്ഷേ ആരാധകരുടെ ഈ വാക്കുകളെ വിശ്വസിക്കാന്‍ പലര്‍ക്കും പ്രയാസം തോന്നും.

ടൈഗര്‍ സിന്താ ഹെയുടെ ഷൂട്ടിങ് തിരക്കിലാണ് സല്‍മാന്‍ ഖാന്‍ ഇപ്പോള്‍. മൊറോക്കിയിലെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിരിക്കുകയാണ്. അബുദാബിയിലാണ് അടുത്ത ഷൂട്ടിങ്. കത്രീന കെയ്ഫാണ് ചിത്രത്തിലെ നായിക.

Related posts