സാമന്ത ആരാധകര്‍ക്ക് ഒരു ഞെട്ടിക്കുന്ന വാര്‍ത്ത

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി എ​ഴു​പ​തു​കാ​രി​യാ​യ അ​മ്മ​യു​ടെ വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. “മി​സ് ഗ്രേ​നി’ എ​ന്ന കൊ​റി​യ​ൻ ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്കി​ലാ​ണ് 70 വ​യ​സു​ള്ള അ​മ്മ​യാ​യി സാമന്ത അ​ടു​ത്ത​താ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. വ​ള​രെ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​തും വ്യ​ത്യ​സ്ത​വു​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് ചി​ത്ര​ത്തി​ൽ സാമ​ന്ത​യ്ക്ക്.

എ​ഴു​പ​തു​കാ​രി​യാ​യ വൃ​ദ്ധ​യി​ൽ നി​ന്ന് ഇ​രു​പ​തു​കാ​രി​യി​ലേ​ക്കു​ള്ള ഒ​രു സ്ത്രീ​യു​ടെ നി​ഗൂ​ഢ​മാ​യ മാ​റ്റ​മാ​ണ് മി​സ് ഗ്രേ​നി എ​ന്ന കൊ​റി​യ​ൻ ചി​ത്രം. വാ​ർ​ത്ത​ക​ൾ സ​ത്യ​മാ​ണെ​ങ്കി​ൽ എ​ഴു​പ​തു​കാ​രി​യാ​യി എ​ത്തു​ന്ന സാമ​ന്ത​യു​ടെ മ​ക​ന്‍റെ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് റാ​വു ര​മേ​ശ് ആ​ണ്. റാ​വു ര​മേ​ശി​ന് യ​ഥാ​ർ​ഥ​ത്തി​ൽ 50 വ​യ​സു​ണ്ട്.

സാമ​ന്ത ആ​രാ​ധ​ക​രെ സം​ബ​ന്ധി​ച്ച് ഇ​ത് തീ​ർ​ത്തും ഞെ​ട്ടി​ക്കു​ന്ന വാ​ർ​ത്ത​യാ​ണ്. മി​സ് ഗ്രേ​നി​യി​ലെ ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ, “ചി​ന്തി​ക്കു​ന്പോ​ൾ ത​ന്നെ എ​നി​ക്ക് വ​ള​രെ അ​ധി​കം പേ​ടി​യും വെ​പ്രാ​ള​വു​മു​ണ്ട്. എ​ന്നാ​ലും ഒ​രു വെ​ല്ലു​വി​ളി​യാ​യി സ്വീ​ക​രി​ച്ച് ഈ ​ചി​ത്രം ചെ​യ്യും’ എ​ന്നാ​ണ് സാ​മന്ത പ​റ​ഞ്ഞ​ത്.

വി​വാ​ഹ ശേ​ഷം സാ​മന്ത വ​ള​രെ അ​ധി​കം സെ​ല​ക്ടീ​വ് ആ​യി​രി​ക്കു​ക​യാ​ണ്. ഗ്ലാ​മ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ നി​ന്ന് മാ​റി അ​ത്ര​യേ​റെ പ​ക്വ​ത​യു​ള്ള വേ​ഷ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. മി​സ് ഗ്രേ​നി​യു​ടെ റീ​മേ​ക്ക് ഉ​ൾ​പ്പ​ടെ യു ​ടേ​ണ്‍, രം​ഗ​സ്ഥ​ലം എ​ന്നീ ചി​ത്ര​ങ്ങ​ളും അ​തി​നു​ദാ​ഹ​ര​ണ​മാ​ണ്.

വി​വാ​ഹം ക​ഴി​ഞ്ഞ​തു​കൊ​ണ്ട​ല്ല സാമ​ന്ത ഈ ​അ​മ്മ വേ​ഷം സ്വീ​ക​രി​ച്ച​ത്. ക​ഥ കേ​ട്ട് ഇ​ഷ്ട​പ്പെ​ട്ട് ചെ​യ്യാ​നു​ള്ള താ​ത്പ​ര്യ​ത്തോ​ടെ ത​ന്നെ സാമ​ന്ത ഏ​റ്റെ​ടു​ത്ത ക​ഥാ​പാ​ത്ര​മാ​ണ്. ന​ന്ദി​നി റെ​ഡ്ഡി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Related posts