അഴിമതിയും പെൺവാണിഭവുമൊന്നുമല്ലല്ലോ, അത്രയെങ്കിലും സന്തോഷം: ട്രോ​ളു​ക​ളെ ട്രോളി സമ്പത്ത്

എക്സ്എംപി ബോർഡ് വച്ച കാറിന്‍റെ പേരിൽ തനിക്കെതിരേ പ്രചരിക്കുന്ന ട്രോളുകൾക്ക് മറുപടിയുമായി മുൻഎംപി എ. സമ്പത്ത്. ചെ​യ്യാ​ത്ത കാ​ര്യ​ങ്ങ​ളും അ​റി​യാ​ത്ത​ കാ​ര്യ​ങ്ങ​ളു​മാ​ണ് സ​മൂ​ഹമാ​ധ്യ​ങ്ങ​ളി​ൽ പ്ര​ച​രിക്കു​ന്ന​തെ​ന്നും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ അ​ത് ചെ​യ്യ​ട്ടെ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ട്ടാ​ക്ക​യി​ൽ ഡി​വൈഎ​ഫ്ഐ ​സം​ഘ​ടി​പ്പി​ച്ച പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​നി​ടെ​യാ​ണ് ത​നി​ക്കെ​തി​രെ ഉ​ണ്ടാ​യ പ്ര​ച​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ മു​ൻ എം​പി പ്ര​തി​ക​രി​ച്ച​ത്. ത​ന്‍റെ പേ​രി​ൽ അ​ഴി​മ​തി​യും പെ​ണ്‍​വാ​ണി​ഭ കേ​സു​ക​ളും ഉ​ണ്ടെ​ന്ന് പ്ര​ച​രി​പ്പി​ക്കാ​ത്ത​തി​ൽ സന്തോഷമെ​ന്നും സമ്പത്ത് പ​റ​ഞ്ഞു.

സമ്പത്തിന്‍റേതെന്ന പേരിൽ എ​ക്സ് എം​പി ബോ​ർ​ഡ് വ​ച്ച കാറിന്‍റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങൾ പ്രചരിച്ചിരുന്നു. കോൺഗ്രസ് എംഎൽഎമാരായ വി.​ടി. ബ​ൽ​റാം, ഷാ​ഫി പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ ഈ ​കാ​റി​ന്‍റെ ചി​ത്രം ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച് സി​പി​എ​മ്മി​നെ​തി​രെ ആ​ഞ്ഞ​ടി​ക്കുകയും ചെയ്തിരുന്നു.

ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നേ​താ​ക്ക​ൾ, പ്ര​ത്യേ​കി​ച്ചും താ​ര​ത​മ്യേ​ന പു​തി​യ ത​ല​മു​റ​യി​ൽ​പ്പെ​ട്ട​വ​ർ എ​ത്ര​ത്തോ​ളം പാ​ർ​ല​മെ​ന്‍റ​റി വ്യാ​മോ​ഹ​ങ്ങ​ൾ​ക്ക് അ​ടി​മ​പ്പെ​ട്ട​വ​രാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ​ത് എ​ന്നാ​ണ് ബ​ൽ​റാം ഈ ​ചി​ത്ര​ത്തെ കു​റി​ച്ച് പോസ്റ്റിട്ടത്. എന്നാൽ പിന്നീട് ബൽറാം ഈ പോസ്റ്റ് പിൻവലിച്ചു.

ഇ​ത്ത​ര​ത്തി​ലു​ള്ള ബോ​ർ​ഡു​മാ​യി ഇ​തു​വ​രെ​യും താ​ൻ യാ​ത്ര ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് വിവാദമുണ്ടായപ്പോൾ സ​മ്പ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഈ ​ചി​ത്രം വ്യാ​ജ​മാ​യി​രി​ക്കാ​മെ​ന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related posts