നിങ്ങളൊരു ഭക്ഷണ പ്രിയനാണോ ? “ബാഹുബലി സമൂസ ചലഞ്ച്’; എട്ട് കിലോ ഭാരമുള്ള സമൂസ 30 മിനിറ്റില്‍ കഴിച്ചാല്‍ 51,000 രൂപാ സമ്മാനം

നിങ്ങളൊരു ഭക്ഷണ പ്രിയനാണെങ്കില്‍ പ്രത്യേകിച്ച് തീറ്റ മത്സരത്തില്‍ താത്പര്യമുള്ള ആളാണെങ്കില്‍ ഇപ്പോള്‍ മികച്ചൊരു ഓഫര്‍ ഉത്തര്‍പ്രദേശിലെ മീററ്റിലുണ്ട്.

മീററ്റിലെ കുര്‍ത്തി ബസാറിലുള്ള ഒരു ലഘു ഭക്ഷണശാലയാണ് ഇത്തരമൊരു അവസരം ഒരുക്കിയിട്ടുള്ളത്.

എട്ട് കിലോയുള്ള ഒരു വലിയ സമൂസ അര മണിക്കൂറിനുള്ളില്‍ കഴിച്ച് തീര്‍ക്കുന്നവര്‍ക്ക് താന്‍ 51,000 രൂപ സമ്മാനമായി നല്‍കുമെന്നാണ് കടയുടമയായ ശുഭം പറയുന്നത്.

നിരവധി പേരാണ് ശുഭത്തിന്‍റെ ഈ വെല്ലുവിളി സ്വീകരിച്ചെത്തിയത്.

എട്ടു കിലോ ഭാരമുള്ള ഈ സമൂസയ്ക്ക് 1,100 രൂപയാണ് വില വരുന്നത്. എന്നാല്‍ ഇതുവരെയും ആര്‍ക്കും ഇതില്‍ വിജയിക്കാനായിട്ടുമില്ല.

ഏതായാലും ഈ വെല്ലുവിളി നിമിത്തം തനിക്ക് ഉപഭോക്താക്കള്‍ കൂടിയിട്ടുണ്ടെന്നും അതിനാല്‍ത്തന്നെ 10കിലോയുടെ മറ്റൊരു സമൂസ ചലഞ്ച് നടത്താനായി ആലോചിക്കുന്നുണ്ടെന്നും ശുഭം പറയുന്നു.

Related posts

Leave a Comment