യുവാവ് വാഹനമിടിച്ച് മരിച്ച സംഭവം: ഡി​വൈ​എ​സ്പി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മുങ്ങി; അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി സ​ന​ല്‍ വാ​ഹ​ന​മി​ടി​ച്ച്‌ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റി​നാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ്. നെ​ടു​മ​ങ്ങാ​ട് എ​എ​സ്പി സു​ജി​ത് ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

അ​തേ​സ​മ​യം സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ ഹ​രി​കു​മാ​റി​നെ ഇ​തു​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല. ഇ​തോ​ടെ പോ​ലീ​സി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കു​കാ​യാ​ണ്.

എ​ന്നാ​ൽ ഹ​രി​കു​മാ​ർ ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ലേ​ക്ക് ക​ട​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സം​ഘം മ​ധു​ര​യി​ലേ​ക്ക് തി​ര​ച്ചു. പ​ത്ത് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് ഇയാൾക്കായി തെരച്ചിൽ നടത്തുന്നത്. എന്നാൽ പോലീസ് നീക്കങ്ങൾ ഇയാൾക്ക് സേനയിലെ ചിലർ തന്നെ ചോർത്തി നൽകുന്നുവെന്നും ആരോപണമുണ്ട്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി വാ​ക്കു​ത​ർ​ക്ക​ത്തി​നി​ട​യി​ൽ ഡി​വൈ​എ​സ്പി പി​ടി​ച്ചു​ത​ള്ളി​യ സ​ന​ൽ മ​റ്റൊ​രു വാ​ഹ​ന​മി​ടി​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts