ന​ഷ്ട​പ്പെ​ട്ട ഫോ​ണ്‍ ക​ണ്ടെ​ത്താൻ ‘സ​ഞ്ചാ​ര്‍ സാ​ഥി’; ഫോ​ണ്‍ ന​മ്പ​ര്‍ ബ്ലോ​ക്ക് ചെ​യ്ത് പ്ര​വ​ര്‍​ത്ത​നം ത​ട​യാം

കോ​ഴി​ക്കോ​ട്: ന​ഷ്ട​മാ​യ മൊ​ബൈ​ല്‍​ഫോ​ണ്‍ ക​ണ്ടെ​ത്താ​നും നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത ക​ണ​ക്ഷ​നു​ക​ള്‍ പി​ടി​ക്കാ​നും ‘സ​ഞ്ചാ​ര്‍ സാ​ഥി’ പോ​ര്‍​ട്ട​ല്‍ തു​ട​ങ്ങി.

മൊ​ബൈ​ല്‍​ഫോ​ണ്‍ വ​രി​ക്കാ​രു​ടെ സു​ര​ക്ഷ ല​ക്ഷ്യ​മി​ട്ട് കേ​ന്ദ്ര ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ന്‍ മ​ന്ത്രാ​ല​യ​മാ​ണ് പോ​ര്‍​ട്ട​ല്‍ ആ​രം​ഭി​ച്ച​ത്.പ്ര​ധാ​ന​മാ​യും മൂ​ന്ന് ഘ​ട​ക​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട​താ​ണ് സ​ഞ്ചാ​ര്‍ സാ​ഥി.

ടി​എ​എ​ഫ്സി​ഒ​പി (ടെ​ലി​കോം അ​ന​ലി​റ്റി​ക്സ് ഫോ​ര്‍ ഫ്രോ​ഡ് മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് ക​ണ്‍​സ്യൂ​മ​ര്‍ പ്രൊ​ട്ട​ക്ഷ​ന്‍ ), സെ​ന്‍​ട്ര​ല്‍ എ​ക്യു​പ്മെ​ന്‍റ് ഐ​ഡ​ന്‍റി​റ്റി ര​ജി​സ്റ്റ​ര്‍ (സി​ഇ​ഐ​എ​ആ​ര്‍) എ​ന്നി​വ​യാ​ണ് ഇ​തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​വ.

മൊ​ബൈ​ല്‍​ഫോ​ണ്‍ ക​ണ്ടെ​ത്താ​ന്‍ സി​ഇ​ഐ​എ​ആ​ര്‍ സ​ഹാ​യി​ക്കും. ഫോ​ണ്‍ ന​മ്പ​ര്‍ ബ്ലോ​ക്ക് ചെ​യ്ത് പ്ര​വ​ര്‍​ത്ത​നം ത​ട​യാം. ആ​രെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ക​ണ്ടെ​ത്താ​നു​മാ​കും. ഫോ​ണ്‍ തി​രി​കെ​ക്കി​ട്ടി​യാ​ല്‍ പോ​ര്‍​ട്ട​ല്‍​വ​ഴി വീ​ണ്ടും പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്കാം.

ടി​എ​എ​ഫ്സി​ഒ​പി വ​ഴി വ​രി​ക്കാ​ര​ന് സ്വ​ന്തം പേ​രി​ലു​ള്ള ക​ണ​ക്ഷ​നു​ക​ളു​ടെ എ​ണ്ണം പ​രി​ശോ​ധി​ക്കാം. നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത ക​ണ​ക്ഷ​നു​ക​ളു​ണ്ടെ​ങ്കി​ല്‍ പോ​ര്‍​ട്ട​ലി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത് വി​ച്ഛേ​ദി​ക്കാം.

ഉ​പ​ഭോ​ക്തൃ​സു​ര​ക്ഷ ഉ​ള്‍​പ്പെ​ടെ ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ള്‍ അ​റി​യാ​നു​മാ​കും. സം​സ്ഥാ​ന പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​നം.

Related posts

Leave a Comment