ചോ​ര​ക്കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി; മരച്ചീനി തോട്ടത്തിൽ കണ്ടെത്തിയത് ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ

 

പ​ത്ത​നം​തി​ട്ട: ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ത്ത​നം​തി​ട്ട ക​വി​യൂ​ര്‍ ആ​ഞ്ഞി​ലി​ത്താ​ന​ത്താ​ണ് സം​ഭ​വം.

മ​ര​ച്ചീ​നി കൃഷി ചെ​യ്യു​ന്ന പ​റ​മ്പി​ലാ​ണ് ജ​നി​ച്ച് മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പുലർച്ചെ അ​ഞ്ച​ര​യ്ക്ക് കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ല്‍ കേ​ട്ട പ്ര​ദേ​ശ​വാ​സി​ക​ള്‍ തി​രു​വ​ല്ല പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

നിലവിൽ കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യനി​ല തൃ​പ്തി​ക​ര​മാ​ണ്. കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം സി​ഡ​ബ്ല്യു​സി ഏ​റ്റെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment