ഇ​താ ഞ​ങ്ങ​ളു​ടെ രാ​ജ​കു​മാ​ര​ൻ; കു​ഞ്ഞി​ന്‍റെ മു​ഖം ആ​ദ്യ​മാ​യി കാണിച്ച് ഷം​ന കാ​സിം

പൊ​ന്നോ​മ​ന‌​യു​ടെ മു​ഖം ആ​ദ്യ​മാ​യി കാ​ണി​ച്ച് ന​ടി ഷം​ന കാ​സിം. ഇ​താ ഞ​ങ്ങ​ളു​ടെ രാ​ജ​കു​മാ​ര​ൻ എ​ന്നാ​ണ് കു​ഞ്ഞി​ന്‍റെ ചി​ത്ര​ത്തി​നൊ​പ്പം ഷം​ന കു​റി​ച്ചി​രി​ക്കു​ന്ന​ത്. മ​ക​നെ ചേ​ർ​ത്തു​പി​ടി​ച്ച് ചും​ബി​ക്കു​ന്ന ഷം​ന​യു​ടെ​യും ഭ​ർ​ത്താ​വ് ഷാ​നി​ദി​നെ​യും ചി​ത്ര​ത്തി​ൽ കാ​ണാം.

ഹം​ദാ​ൻ എ​ന്നാ​ണ് കു​ഞ്ഞി​ന് ദ​ന്പ​തി​ക​ൾ ന​ൽ​കി​യ പേ​ര്. മാ​തൃ​ദി​ന​ത്തി​ൽ ഷം​ന പ​ങ്കു​വ​ച്ച കു​ഞ്ഞി​ന്‍റെ ചി​ത്ര​ത്തി​ൽ മു​ഖം വ്യ​ക്ത​മാ​യി​രു​ന്നി​ല്ല.

നി​ര​വ​ധി പേ​രാ​ണ് കു​ഞ്ഞി​ന്‍റെ മു​ഖം കാ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഷം​ന​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ക​മ​ന്‍റു​മാ​യെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു ഷം​ന​യു​ടെ വി​വാ​ഹം. ജെ​ബി​എ​സ് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സി​ന്‍റെ സി​ഇ​ഒ​ ഷാ​നി​ദ് ആ​സി​ഫ് അ​ലി​യാ​ണ് ഷം​ന​യു​ടെ ഭ​ര്‍​ത്താ​വ്. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ഷം​ന റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്.

Related posts

Leave a Comment