ബുംറ മലയാളികളുടെ മരുമകനാകില്ല ! ഇന്ത്യന്‍ സൂപ്പര്‍ ഫാസ്റ്റ് ബൗളറെ ക്ലീന്‍ ബൗള്‍ഡാക്കിയത് അനുപമയല്ല മറ്റൊരു സുന്ദരി…

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നമ്പര്‍ വണ്‍ ബൗളറാണ് ജസ്പ്രീത് ബുംറ. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ ടീമില്‍ നിന്നും അപ്രതീക്ഷിതമായി താരം പിന്മാറിയത് പലവിധ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.

ടി20, ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമുകളിലേക്ക് അദ്ദേഹത്തെ പരിഗണിക്കാഞ്ഞതും ശ്രദ്ധേയമായിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബുംറയുടെ ടീമില്‍ നിന്നുള്ള പിന്‍മാറ്റം.

താരം വിവാഹിതാനാകാന്‍ പോകുകയാണെന്നും അതിനുള്ള ഒരുക്കത്തിലാണെന്നും പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായി. മലയാളം നടി അനുപമ പരമേശ്വരനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ അനുപമയുടെ ഫാമിലി ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ബുംറയുടെ ഭാവി വധുവിനെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

മോഡലും ക്രിക്കറ്റ് അവതാരകയുമായ സഞ്ജന ഗണേശനാണ് ബുംറയുടെ ജീവിത പങ്കാളിയാകാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഈ മാസം 14, 15 തീയതികളിലായി ഇരുവരുടേയും ഗോവയില്‍ വച്ച് ഇരുവരും വിവാഹിതരാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചായിരിക്കും വിവാഹം. 20 പേര്‍ മാത്രമായിരിക്കും ചടങ്ങുകളില്‍ സംബന്ധിക്കുക.

2014ല്‍ മിസ് ഇന്ത്യ പട്ടം ചൂടിയ സഞ്ജന പിന്നീടാണ് ക്രിക്കറ്റ് അവതാരക എന്ന നിലയിലും ശ്രദ്ധേയയാത്. എംടിവിയിലെ ശ്രദ്ധേയ റിയാലിറ്റി ഷോയായ സ്പ്ലിറ്റ്സ്വില്ലയുടെ ഏഴാം സീസണിലും സഞ്ജന പങ്കെടുത്തിട്ടുണ്ട്.

Related posts

Leave a Comment