കനകയുടെ മുമ്പില്‍ ഡ്രസില്ലാതെ നില്‍ക്കുമെന്ന് ജഗദീഷിനോടു ബെറ്റ് വച്ച മുകേഷ് ! രസകരമായ ആ സംഭവം ഇങ്ങനെ…

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നാണ് സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗോഡ്ഫാദര്‍.

നാടകാചാര്യന്‍ എന്‍എന്‍ പിളള കേന്ദ്രകഥാപാത്രമായി അഭിനയിച്ച സിനിമയില്‍ മുകേഷ്, ജഗദീഷ്, തിലകന്‍, ഇന്നസെന്റ്, കനിക, സിദ്ധിഖ്, കെപിഎസി ലളിത ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

രാമഭദ്രന്‍ എന്ന മുകേഷിന്റെ കഥാപാത്രവും ജഗദീഷിന്റെ മായിന്‍കുട്ടി എന്ന കഥാപാത്രവും സിനിമയിലെ മുഖ്യ ആകര്‍ഷങ്ങളയിരുന്നു. ഗോഡ്ഫാദറിലെ നര്‍മ്മ രംഗങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്.

അതുപോലെ രസകരമായ ഒരു സംഭവം സിനിമയുടെ സൈറ്റിലും നടന്നിരുന്നു. സെറ്റില്‍ ജഗദീഷ് തനിക്ക് തന്ന എട്ടിന്റെ പണിയെക്കുറിച്ചാണ് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സില്‍ മുകേഷ് തുറന്നു പറഞ്ഞത്. ആ സമയത്ത് ജഗദീഷും വേദിയിലുണ്ടായിരുന്നു.

ആ സംഭവത്തെപ്പറ്റി മുകേഷ് പറയുന്നതിങ്ങനെ…ഞങ്ങള് മൂന്ന് പേരുമുളള ഒരു കഥ. ഗോഡ്ഫാദര്‍ സിനിമയുടെ ഷൂട്ടിംഗ് ഹോസ്റ്റലില്‍ നടക്കുകയാണ്. ജഗദീഷ് എണ്ണയിട്ടുകൊണ്ട് ഓടിവന്ന് പറയുന്നു ഏടാ മാലു വരുന്നു മാലു. അപ്പോ ഞാന്‍, അവളെന്തിന് ഇങ്ങോട്ട് വരുന്നു എന്ന് ചോദിക്കുന്നു. അങ്ങനെ ഒരു ബഹളമുളള സീനാണ്.

അപ്പോ വലിയ സീനാണത്. രാവിലെ തൊട്ട് തുടങ്ങിയാലോക്കെ രണ്ട് മൂന്ന് ദിവസം എടുക്കും. അപ്പോ ഇങ്ങനെ വന്നു. ഞാന്‍ മുണ്ടില്ലാത്തതുകൊണ്ട് ബെഡ്ഷീറ്റ് ധരിച്ചാണ് നില്‍ക്കുന്നത്. ബെഡ്ഷീറ്റ് എടുത്ത് കെട്ടിയിട്ട് സംസാരിക്കുവാണ്. ബെഡ്ഷീറ്റ് ഒരിക്കലും മുറുകത്തില്ല.

അങ്ങനെ ഡയലോഗ് മുഴുകെ ദേഷ്യമുളള ആക്ഷനൊക്കെയുളള ഡയലോഗാണ്. അപ്പോസീനില്‍ ജഗദീഷ്, ഞാന്‍, കനക. പെട്ടെന്ന് ആ ബെഡ്ഷീറ്റ് അങ്ങ് ഈരിപ്പോയി. അഴിഞ്ഞുപോയപ്പോ കനക ഒരു എക്‌സപ്രഷനിട്ടു. ഞാന്‍ പെട്ടുപോയി. വീണ്ടും ബെഡ്ഷീറ്റ് എടുത്ത് മേലില്‍ കെട്ടി.

അങ്ങനെ നില്‍ക്കുമ്പോ ജഗദീഷ് പെട്ടെന്ന് എനിക്ക് ഷേക്ക്ഹാന്‍ഡ് തന്നു. കണ്‍ഗ്രാജുലേഷന്‍സ്. അപ്പോ ഞാന്‍ അന്തം വിട്ടുനില്‍ക്കുകയാണ്. കനകയും എന്താണെന്നറിയാതെ നോക്കുന്നു. അപ്പോ ജഗദീഷ് പറഞ്ഞു. കനകയുടെ മുന്നില്‍ നീ ഡ്രസില്ലാതെ നില്‍ക്കുമെന്ന് നീ പറഞ്ഞ് ബെറ്റ് വെച്ചില്ലെ, നീ ജയിച്ചു.

സമ്മതിച്ചുതന്നെടാ എന്ന് പറഞ്ഞു. അപ്പോ കനക എന്നെ നോക്കിയിട്ട് സാര്‍ എന്ന് നീട്ടി വിളിച്ചു. അപ്പോ ഞാന്‍ പറഞ്ഞു എനിക്കൊന്നും അറിഞ്ഞൂടാ, ഇവന്‍ എന്തോ പറയുന്നതാ എന്ന്.

ജഗദീഷ് അങ്ങനെ പറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. അതൊക്കെയാണ് ഗിവ് ആന്‍ഡ് ടേക്ക് എന്ന് പറയുന്നതെന്നും മുകേഷ് സഹ താരങ്ങളോടായി കോമഡി സ്റ്റാര്‍സ് വേദിയില്‍ പറഞ്ഞു.

Related posts

Leave a Comment