അപ്പോഴും പറഞ്ഞില്ലേ പോവണ്ടാ…പോവണ്ടാന്ന് ! ഐശ്വര്യ റായിയുടെ പിന്നാലെ പോകരുതെന്ന് പെങ്ങന്‍മാര്‍ പണ്ടേ പറഞ്ഞിരുന്നു; തുറന്നു പറച്ചിലുമായി സഞ്ജയ് ദത്ത്…

ഒരു കാലത്ത് ബോളിവുഡ് അടക്കിഭരിച്ച ഹീറോയായിരുന്നു സഞ്ജയ് ദത്ത്. സൂപ്പര്‍താരങ്ങളായ മാതാപിതാക്കളുടെ പാതയില്‍ സിനിമയിലെത്തിയ സഞ്ജുവും പ്രകടനം മോശമാക്കിയില്ല.

എന്നാല്‍ സിനിമകള്‍ ഹിറ്റാകുന്നതിനൊപ്പം വിവാദങ്ങളും സഞ്ജുവിനെ പിന്തുടര്‍ന്നു. ലഹരി ഉപയോഗം മുതല്‍ കാമുകിമാര്‍ വരെ സഞ്ജുവിന്റെ ജീവിതത്തെ മാധ്യമങ്ങളുടെ ഇഷ്ട വിഷയമാക്കി നിലനിര്‍ത്തി.

എന്നാല്‍ സ്‌ക്രീനില്‍ സഞ്ജയ് ദത്ത് എന്ന താരം സൃഷ്ടിച്ച ഇംപാക്ടും ഓളവുമൊക്കെ വേറെ തന്നെയാണ്. അതുകൊണ്ടു തന്നെ ആരാധകര്‍ക്ക് ഇന്നും അദ്ദേഹത്തോട് സ്നേഹമാണ്.

അതേ സമയം ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് തന്റെ അരങ്ങേറ്റത്തിന് മുമ്പ് തന്നെ സഞ്ജയ് ദത്തുമൊരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്.

ഫിലിംഫെയര്‍ മാഗസിന്റെ കവറിലായിരുന്നു സഞ്ജയ് ദത്തും ഐശ്വര്യ റായിയും ഒരുമിച്ചെത്തിയത് 1993ല്‍ ആയിരുന്നു. തന്റെ സിനിമാ മോഹങ്ങളെ കുറിച്ചായിരുന്നു അന്ന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ റായ് തുറന്നു പറഞ്ഞത്.

കവര്‍ ചിത്രത്തിന്റെ ഷൂട്ടിന് മുമ്പു തന്നെ സഞ്ജയ് ദത്ത് ഐശ്വര്യയുടെ പ്രശസ്തമായ കോള പരസ്യം കാണുകയും ആരാധകനായി മാറുകയും ചെയ്തിരുന്നു.

എന്നാല്‍ ഐശ്വര്യയുടെ നമ്പര്‍ ചോദിക്കരുതെന്ന് തന്റെ സഹോദരിമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതയാണ് സഞ്ജയ് ദത്ത് പറയുന്നത്.

സത്യത്തില്‍ എന്റെ സഹോദരിമാര്‍ക്ക് അവരെ വളരെ ഇഷ്ടമാണ്. അവര്‍ അവരെ കണ്ടിട്ടുമുണ്ട്.അവര്‍ വളരെ സുന്ദരിയാണെന്നാണ് സഹോദരിമാര്‍ പറയുന്നത്.

പക്ഷെ അവരുടെ പിന്നാലെ പോകരുതെന്നും നമ്പര്‍ വാങ്ങാന്‍ ശ്രമിക്കരുതെന്നുമായിരുന്നു സഹോദരിമാര്‍ എന്നോട് പറഞ്ഞത്. പൂക്കള്‍ അയക്കരുതെന്നും പറഞ്ഞിരുന്നുവെന്നും സഞ്ജയ് ദത്ത് ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.

അതേസമയം ഐശ്വര്യ റായിയെ കുറിച്ചുണ്ടായിരുന്ന ആശങ്കയും സഞ്ജയ് ദത്ത് പറഞ്ഞിരുന്നു. ആ ഗ്ലാമര്‍ ഇന്‍ഡസ്ട്രിയിലേക്ക് വരുമ്പോള്‍ അത് നിങ്ങളെ മാറ്റും നിങ്ങളെ പക്വതയുള്ളവരാക്കും. ആ നിഷ്‌കളങ്കത നഷ്ടമാകും.

ആ സുന്ദരമായ വശം നഷ്ടമാകും. ഇപ്പോള്‍ ഐശ്വര്യയ്ക്ക് അതുണ്ട്. സിനിമാലോകത്തെ ശരിയായി കൈകാര്യം ചെയ്യണം. അതത്ര എളുപ്പമല്ലെന്നായിരുന്നു താരം പറഞ്ഞത്.

എന്തിരുന്നാലും ഐശ്വര്യ റായ് പിന്നാലെ തന്നെ സിനിമയില്‍ അരങ്ങേറി. പിന്നീട് ഇരുവരും ശബ്ദ്, ഹം കിസിസെ കം നഹീന്‍ എന്നീ സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു.

അതേസമയം നിരവധി ചിത്രങ്ങളാണ് സഞ്ജയ് ദത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിക്കുന്ന ഷംഷേരയാണ് ഒരു പ്രധാന സിനിമ.

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന് കെജിഎഫ് ചാപ്റ്റര്‍ 2 ആണ്. ചിത്രത്തില്‍ വില്ലനായാണ് സഞ്ജയ് ദത്ത് എത്തുന്നത്.

Related posts

Leave a Comment