പ്രാ​ണ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ലേ​ക്ക് സെ​ലി​ബ്രി​റ്റി​ക​ൾ​ക്ക് പ്ര​ത്യേ​ക ക്ഷ​ണം: ഉ​ദ്ധ​വ് താ​ക്ക​റെ​യ്ക്ക് സ്പീ​ഡ് പോ​സ്റ്റ് വ​ഴി ക്ഷ​ണം, ശ്രീ​രാ​മ ശാ​പം ഉ​ണ്ടാ​കു​മെ​ന്ന് സ​ഞ്ജ​യ് റാവത്ത്

അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ‌ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു മ​ഹാ​രാ​ഷ്ട്ര മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യ്ക്ക് ക്ഷ​ണം. ക്ഷ​ണ​ക്ക​ത്ത് സ്പീ​ഡ് പോ​സ്റ്റ് വ​ഴി ല​ഭി​ച്ചു എ​ന്നാ​ണ് വി​വ​രം.

എ​ന്നാ​ൽ സ്പീ​ഡ് പോ​സ്റ്റ് വ​ഴി ക്ഷ​ണം ല​ഭി​ച്ച​തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ര്‍​ട്ടി നേ​തൃ​ത്വം അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. ഉ​ദ്ധ​വ് താ​ക്ക​റെ രാ​മ​ജ​ന്മ​ഭൂ​മി സ​മ​ര​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​താ​യും ശ്രീ​രാ​മ​ന്‍ ഇ​ത് ക്ഷ​മി​ക്കി​ല്ലെ​ന്നും അ​തി​നാ​ൽ ശാ​പം കി​ട്ടു​മെ​ന്നും എം​പി സ​ഞ്ജ​യ് റാവത്ത് പ​റ​ഞ്ഞു.

‘സെ​ലി​ബ്രി​റ്റി​ക​ൾ​ക്ക് നി​ങ്ങ​ള്‍ പ്ര​ത്യേ​ക ക്ഷ​ണം ന​ല്‍​കു​ന്നു. പ​ക്ഷേ താ​ക്ക​റെ കു​ടും​ബ​ത്തോ​ട് നി​ങ്ങ​ള്‍ ഇ​ങ്ങ​നെ​യാ​ണോ പെ​രു​മാ​റു​ന്ന​ത്? രാ​മ​ജ​ന്മ​ഭൂ​മി സ​മ​ര​ത്തി​ൽ താ​ക്ക​റെ സു​പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. ശ്രീ​രാ​മ​ന്‍ നി​ങ്ങ​ളോ​ട് ക്ഷ​മി​ക്കി​ല്ല, ഇ​തി​ന് ശ​പി​ക്കു​ക​യും ചെ​യ്യും’ എ​ന്നാ​ണ് സ​ഞ്ജ​യ് റാവത്ത് പ​റ​ഞ്ഞ​ത്.

ശ്രീ​രാ​മ​ൻ എ​ല്ലാ​വ​രു​ടേ​തു​മാ​ണ് അ​തി​നാ​ൽ ത​ന്നെ അ​യോ​ധ്യ സന്ദ​ര്‍​ശി​ക്കാ​ന്‍ ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഉ​ദ്ധ​വ് താ​ക്ക​റെ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ത​നി​ക്ക് എ​പ്പോ​ഴൊ​ക്കെ പോ​കാ​ന്‍ തോ​ന്നു​ന്നു​വോ അ​പ്പോ​ഴൊ​ക്കെ താ​ൻ പോ​കും. രാ​മ ക്ഷേ​ത്ര പ്ര​ക്ഷോ​ഭ​ത്തി​ന് ശി​വ​സേ​ന നി​ര​വ​ധി സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ഉ​ദ്ധ​വ് താ​ക്ക​റെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

 

 

 

 

Related posts

Leave a Comment