ഒ​ളി​കാ​മ​റ​! സ​ഞ്ജു സാം​സ​ണെപ്പറ്റി വെളിപ്പെടുത്തൽ നടത്തി ചേ​ത​ൻ ശ​ർ​മ

മും​ബൈ: സ്വ​കാ​ര്യ ചാ​ന​ൽ ന​ട​ത്തി​യ ഒ​ളി​കാ​മ​റ ഓ​പ്പ​റേ​ഷ​നി​ൽ കു​ടു​ങ്ങി​യ ബി​സി​സി​ഐ മു​ഖ്യ സെ​ല​ക്ട​ർ ചേ​ത​ൻ ശ​ർ​മ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ​പ്പ​റ്റി​യും വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി.

സ​ഞ്ജു സാം​സ​ണെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ലും എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് ഞ​ങ്ങ​ൾ​ക്ക് അ​റി​യാം. സാം​സ​ണെ ടീ​മി​ലെ​ടു​ക്കാ​തി​രു​ന്നാ​ൽ ട്വി​റ്റ​റി​ലൂ​ടെ ഞ​ങ്ങ​ൾ​ക്ക് വ​ൻ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ശ​ർ​മ പ​റ​ഞ്ഞു.

ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഇ​ര​ട്ട​ശ​ത​കം നേ​ടി​യ​തോ​ടെ മൂ​ന്ന് താ​ര​ങ്ങ​ളു​ടെ ക​രി​യ​ർ അ​വ​സാ​നി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​ഷാ​ൻ കി​ഷ​ൻ സൃ​ഷ്ടി​ച്ച​തെ​ന്നും ശ​ർ​മ പ​റ​ഞ്ഞു.

ഈ ​താ​ര​ങ്ങ​ളു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ലും സാം​സ​ൺ, കെ.​എ​ൽ. രാ​ഹു​ൽ, ശി​ഖ​ർ ധ​വാ​ൻ എ​ന്നി​വ​രെ​യാ​ണ് ശ​ർ​മ ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് ആ​രാ​ധ​ക​ർ ആ​രോ​പി​ക്കു​ന്നു.

നേ​ര​ത്തെ, ശാ​രീ​രി​ക​ക്ഷ​മ​ത വീ​ണ്ടെ​ടു​ക്കാ​നാ​യി താ​ര​ങ്ങ​ൾ കു​ത്തി​വ​യ്പ്പ് എ​ടു​ക്കാ​റു​ണ്ടെ​ന്നും വി​രാ​ട് കോ​ഹ്‌​ലി – സൗ​ര​വ് ഗാം​ഗു​ലി എ​ന്നി​വ​ർ ത​മ്മി​ൽ ക​ല​ഹം ആ​യി​രു​ന്നു​വെ​ന്നും ശ​ർ​മ പ​റ​യു​ന്ന​ത് ഒ​ളി​കാ​മ​റ​യി​ൽ കു​ടു​ങ്ങി​യി​രു​ന്നു.

ബി​സി​സി​ഐ മു​ൻ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി കാ​ര​ണ​മാ​ണ് നാ​യ​ക​സ്ഥാ​നം ന​ഷ്‌​ട​മാ​യ​തെ​ന്ന് വി​രാ​ട് കോ​ഹ്‌​ലി​ക്ക് തോ​ന്നി.

ഗാം​ഗു​ലി രോ​ഹി​ത് ശ​ര്‍​മ​യ്ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നി​ല്ല, എ​ന്നാ​ല്‍ കോ​ഹ്‌​ലി‍​യെ ഒ​രി​ക്ക​ലും ഇ​ഷ്‌​ട​പ്പെ​ട്ടി​രു​ന്നു​മി​ല്ലെ​ന്നും ചേ​ത​ൻ ശ​ർ​മ വെ​ളി​പ്പെ​ടു​ത്തി.

നാ​യ​ക​സ്ഥാ​ന​ത്ത് നി​ന്ന് ഒ​ഴി​യാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഗാം​ഗു​ലി കോ​ഹ്‌​ലി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ വീ​ഡി​യോ കോ​ൺ​ഫെ​റ​ൻ​സിം​ഗി​നി​ടെ കോ​ഹ്‌​ലി ഇ​ത് കേ​ട്ടി​ല്ലെ​ന്ന് ക​രു​തു​ന്നു.

പി​ന്നീ​ട് വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​ത് അ​നാ​വ​ശ്യ കാ​ര്യ​മാ​ണ്. ഇ​തോ​ടെ ബി​സി​സി​ഐ – താ​ര​ത്ത​ർ​ക്കം എ​ന്ന നി​ല​യി​ൽ കാ​ര്യ​ങ്ങ​ൾ എ​ത്തി​യ​താ​യും ശ​ർ​മ പ​റ​ഞ്ഞു.

Related posts

Leave a Comment