ശാ​ന്തി​കൃ​ഷ്ണ ഇനി പി​ന്ന​ണി​ഗാ​യി​ക

നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചുവ​ന്ന ന​ടി​യാ​ണ് ശാ​ന്തി​കൃ​ഷ്ണ. എ​ന്നാ​ൽ അ​ഭി​ന​യ​ത്തോ​ടൊ​പ്പം സി​നി​മ​യി​ൽ പി​ന്ന​ണി ഗാ​ന​രം​ഗ​ത്തേ​ക്കും ചു​വ​ട് വ​യ്ക്കാ​നൊ​രുങ്ങുക​യാ​ണ് താ​രം.

കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​കു​ന്ന കു​ട്ട​നാ​ട​ൻ മാ​ർ​പാപ്പ എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണ് ശാ​ന്തി​കൃ​ഷ്ണ പാ​ടി​യ​ത്. ചി​ത്ര​ത്തി​ൽ മു​ഖ്യ​വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്നു​മു​ണ്ട്. നാ​ട്ടു​ന്പു​റ​ത്തു​കാ​രി​യാ​യ ഒ​ര​മ്മ​യാ​യാ​ണ് ശാ​ന്തി​കൃ​ഷ്ണ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. രാ​ഹു​ൽ രാ​ജാ​ണ് സം​ഗീ​ത സം​വി​ധാ​നം. അ​ഭി​മു​ഖ​ങ്ങ​ളി​ൽ ശാ​ന്തി​കൃ​ഷ്ണ പാ​ടു​ന്ന​തി​നെക്കു​റി​ച്ചും പാ​ട്ടി​നെ​ക്കുറി​ച്ചും പ​റ​യു​ന്ന​ത് കേ​ട്ടാ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ കു​ട്ട​നാ​ട​ൻ മാ​ർ​പാ​പ്പ​യി​ലേ​ക്ക് പാ​ടാ​നാ​യി ക്ഷ​ണി​ക്കു​ന്ന​ത്. വി​നാ​യ​ക​ൻ ശ​ശി​കു​മാ​റാ​ണ് വ​രി​ക​ൾ എ​ഴു​തി​യ​ത്.

​മുൻ​കാ​ല​ങ്ങ​ളി​ൽ മി​കച്ച ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ജീ​വ​ൻ ന​ൽ​കി​യ ശാ​ന്തി​കൃ​ഷ്ണ, അ​ൽ​താ​ഫ് സ​ലിം സം​വി​ധാ​നം ചെ​യ്ത ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ൽ ഒ​രി​ട​വേ​ള എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് തി​രി​ച്ചു വ​ന്ന​ത്.

Related posts