നടി ശാന്തികൃഷ്ണ രണ്ടാംവട്ടവും വിവാഹമോചിതയായതിനു കാരണം സിനിമയിലേക്ക് തിരിച്ചുവരാനുള്ള തീരുമാനം, തിരശീലയിടുന്നത് 18 വര്‍ഷത്തെ ദാമ്പത്യം, കണ്ണീര്‍നായികയുടേത് ദുരന്തങ്ങള്‍ വേട്ടയാടിയ ജീവിതം

s-2മലയാളത്തില്‍ ഒരുകാലത്ത് ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്ന ശാന്തി കൃഷ്ണ വിവാഹമോചിതയായി. കൊല്ലം സ്വദേശിയും അമേരിക്കന്‍ വ്യവസായിയുമായ ഭര്‍ത്താവ് ബജോര്‍ സദാശിവനുമായുള്ള വിവാഹ ബന്ധമാണ് വേര്‍പിരിഞ്ഞത്.
അമേരിക്കന്‍ വ്യവസായി ബജോര്‍ സദാശിവനും ശാന്തികൃഷ്ണയും 18 വര്‍ഷം മുമ്പാണ് വിവാഹിതരായത്. ശാന്തികൃഷ്ണയുടെ രണ്ടാംവിവാഹമായിരുന്നു ഇത്. ആദ്യം നടന്‍ ശ്രീനാഥിനെയായിരുന്നു ഇവര്‍ വിവാഹം കഴിച്ചിരുന്നത്. മലയാള സിനിമയില്‍ കൂടുതല്‍ സജീവമാകാന്‍ താല്പര്യമുണ്ടെന്ന് നടി അടുത്തിടെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

കര്‍ണാടകയിലെ ഒരു കുടുംബ കോടതിയിലാണ് വിവാഹമോചനക്കേസ് ഫയല്‍ ചെയ്തിരുന്നത്. ബന്ധം വേര്‍പെടുത്താന്‍ ഇരുവരും സംയുക്തമായി തീരുമാനിക്കുകയായിരുന്നു. ബന്ധം പിരിയാന്‍ സമ്മതമാണെന്ന് ഇരുവരും കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിവാഹമോചനം അനുവദിച്ചുകൊണ്ട് കോടതി കഴിഞ്ഞ മാസം ഉത്തരവായത്.

തമിഴ് സിനിമ സംവിധായകനായിരുന്ന സുരേഷ് കൃഷ്ണയുടെ സഹോദരിയാണ് ശാന്തികൃഷ്ണ. 1980ല്‍ പുറത്തിറങ്ങിയ ‘ശാലിനി എന്റെ കൂട്ടുകാരിയാണ്’ ആദ്യ സിനിമ. ഇതിനിടെ നടന്‍ ശ്രീനാഥുമായി ശാന്തികൃഷ്ണ പ്രണയത്തിലായി. ഇരുവരുടെയും അടുപ്പം സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. നീണ്ട പ്രണയത്തിനുശേഷം 1984ല്‍ ഇരുവരും വിവാഹിതരായെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ ആ ബന്ധം അവസാനിച്ചു. പിന്നീടായിരുന്നു രണ്ടാംവിവാഹം. 2010ല്‍ ശ്രീനാഥ് ആത്മഹത്യ ചെയ്തു.

Related posts