നിങ്ങൾക്കും പിറന്നാൾ ആശംസിക്കാം..! ആ​ല​പ്പു​ഴ​ക്കാ​രു​ടെ കു​ഞ്ഞ​മ്മ​ ഗൗ​രി​യ​മ്മ​യ്ക്ക് നാ​ളെ 99-ാം പി​റ​ന്നാ​ൾ; ആഘോഷത്തിന് ആരേയും ക്ഷണിച്ചിട്ടില്ല; അറിഞ്ഞെത്തു ന്നവരുടെ ഒപ്പം പിറന്നാൾ ആഘോഷിക്കും

gowriamma-birthdayആ​ല​പ്പു​ഴ: രാ​ഷ്ട്രീ​യ കേ​ര​ള​ത്തി​ന്‍റെ വീ​രാം​ഗ​ന കെ.​ആ​ർ. ഗൗ​രി​യ​മ്മ 99-ാം വ​യ​സി​ലേ​ക്ക്. മി​ഥു​ന​മാ​സ​ത്തി​ലെ തി​രു​വോ​ണ നാ​ളാ​യ ചൊ​വ്വാ​ഴ്ച​യാ​ണ് ഗൗ​രി​യ​മ്മ​യു​ടെ 99-ാം പി​റ​ന്നാ​ൾ. പ​തി​വു​പോ​ലെ ചാ​ത്ത​നാ​ട് റോ​ട്ട​റി ഹാ​ളി​ലാ​ണ് പി​റ​ന്നാ​ൾ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ 11ന് ​ഗൗ​രി​യ​മ്മ കേ​ക്ക് പി​റ​ന്നാ​ൾ മ​ധു​രം പ​ങ്കി​ടും.

ആ​ഘോ​ഷ​ത്തി​ന് പ്ര​ത്യേ​ക​മാ​യി ആ​രെ​യും ക്ഷ​ണി​ച്ചി​ട്ടി​ല്ല. അ​റി​ഞ്ഞെ​ത്തു​ന്ന​വ​രു​ടെ ഒ​പ്പ​മാ​ണ് ആ​ല​പ്പു​ഴ​ക്കാ​രു​ടെ കു​ഞ്ഞ​മ്മ​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷം. ചൊ​വ്വാ​ഴ്ച​യാ​ണ് പി​റ​ന്നാ​ളെ​ങ്കി​ലും ഗൗ​രി​യ​മ്മ​യു​ടെ വ​സ​തി​യാ​യ ക​ള​ത്തി​പ​റ​ന്പ് വീ​ട് നേ​ര​ത്തെ ത​ന്നെ പി​റ​ന്നാ​ൾ ആ​വേ​ശ​ത്തി​ലാ​യി ക​ഴി​ഞ്ഞു. ഗൗ​രി​യ​മ്മ​യ്ക്ക് ആ​ശം​സ​യും സ​മ്മാ​ന​ങ്ങ​ളു​മാ​യി നി​ര​വ​ധി​പ്പേ​രാ​ണ് വീ​ട്ടി​ലെ​ത്തു​ന്ന​ത്. അ​ന്പ​ല​പ്പു​ഴ പാ​ൽ​പ്പാ​സ​യ​മ​ട​ങ്ങു​ന്ന സ​ദ്യ​യാ​ണ് ഗൗ​രി​യ​മ്മ​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts