സാനിറ്ററി നാപ്കിന് ജിഎസ്ടി വന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവായ കോല്‍ക്കത്തയിലെ സോനഗച്ചിയെയും വലച്ചു, 70,000ത്തോളം നാപ്കിനുകള്‍ വിറ്റിരുന്ന തെരുവിലെ അവസ്ഥ ഇപ്പോള്‍ ഇങ്ങനെ

rഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവാണ് കോല്‍ക്കത്തയിലെ സോനഗച്ചി. ഒരു ലക്ഷത്തോളം പേരാണ് ഇവിടെ ശരീരം വിറ്റ് ജീവിക്കുന്നത്. പലരും പലവിധ ലൈംഗിക രോഗങ്ങള്‍ക്ക് അടിമയാണ് താനും. ലൈംഗിക തൊഴിലാളികള്‍ക്ക് ആരോഗ്യശീലങ്ങള്‍ പകര്‍ന്നു നല്കാന്‍ പല സന്നദ്ധ സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പലവിധത്തിലുള്ള ഇടപെടലിലൂടെ ലൈംഗിക തൊഴിലാളികളായ സ്ത്രീകള്‍ സാനിട്ടറി നാപ്കിന്‍ ഉപയോഗിക്കുന്നത് വര്‍ധിക്കുകയും ചെയ്തു.

ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ലൈംഗിക തൊഴിലാളികള്‍ക്കിടയിലെ സാനിട്ടറി നാപ്കിന്‍ ഉപയോഗം 20 ശതമാനം മാത്രമായിരുന്നു. എന്നാലിപ്പോള്‍ 85 ശതമാനം പേരും നാപ്കിനുകള്‍ ഉപയോഗിക്കുന്നുണ്ട്. ബോധവത്കരണവും സബ്‌സിഡി നിരക്കില്‍ നാപ്കിനുകള്‍ വിതരണം ചെയ്തതുമാണ് ഇതിന്റെ ഉപയോഗം കൂടാന്‍ ഇടയാക്കിയത്. ഇപ്പോള്‍ പക്ഷേ കഥമാറിയിരിക്കുകയാണ്. രാജ്യം ഒരൊറ്റ നികുതിയിലേക്കു മാറിയ ജിഎസ്ടി വന്നതോടെ നാപ്കിനുകള്‍ക്കും നികുതി ചുമത്തി തുടങ്ങി. നേരത്തെ നാപ്കിനുകള്‍ക്ക് നികുതിയില്ലായിരുന്നു.

ജിഎസ്ടിയില്‍ ഇത് 12 ശതമാനമായതോടെ വില വന്‍തോതില്‍ വര്‍ധിച്ചു. വില കൂടിയ സാഹചര്യത്തില്‍ നാപ്കിനുകള്‍ ഉപയോഗിക്കേണ്ടെന്ന് തീരുമാനിക്കേണ്ടി വരുമെന്ന് രണ്ടു കുട്ടികളുടെ അമ്മയായ ലൈംഗിക തൊഴിലാളികള്‍ ശാരി പറയുന്നു. അതേസമയം, ഗര്‍ഭനിരോധന ഉറകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയത് ലൈംഗിക തൊഴിലാളികള്‍ക്ക് ആശ്വാസമായിട്ടുണ്ട്. 1995ല്‍ രൂപീകരിച്ച ഉഷാ ബാങ്ക് വഴിയാണ് സ്ബസിഡി നിരക്കില്‍ സാനിട്ടറി നാപ്കിനുകള്‍ വിതരണം ചെയ്തുവന്നത്. ഏഴുപതിനായിരത്തോളം നാപ്കിനുകളാണ് കൊല്‍ക്കത്തയിലെ ലൈംഗിക തൊഴിലാളികള്‍ക്കായി മാത്രം പ്രതിമാസം വിറ്റിരുന്നത്.

Related posts