സന്തോഷ് പണ്ഡിറ്റ് വീണ്ടെമെത്തുന്നു! പണ്ഡിറ്റ് ഇനി സോണിയ അഗര്‍വാളിന്റെ നായകന്‍! ബഹുഭാഷാ ചിത്രത്തില്‍ അതിഥിതാരമായി സൂപ്പര്‍സ്റ്റാറും

gfnytjutyjutjjഇതൊക്കെയെന്ത് എന്ന ഭാവം എപ്പോഴും മുഖത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. ബഹുമുഖപ്രതിഭയെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് പൊതുസമൂഹത്തിലേയ്ക്ക് ഇറങ്ങിവന്നപ്പോള്‍ അദ്ദേഹത്തെ പരിഹസിച്ചുകൊണ്ടും ആക്ഷേപിച്ചുകൊണ്ടുമാണ് മലയാളികള്‍ എതിരേറ്റത്. പിന്നീട് മുഖ്യധാരാ നടന്മാരും എന്തിനേറെ രാഷ്ട്രീയക്കാര്‍ പോലും പരിഗണിക്കാതെ മനപൂര്‍വ്വം ഒഴിവാക്കിവിട്ട ചില വിഷയങ്ങളിലേയ്ക്ക് സന്തോഷ് പണ്ഡിറ്റ് ഇറങ്ങിച്ചെന്നതോടെ ആളുകള്‍ക്ക് അദ്ദേഹത്തോടുള്ള മനോഭാവത്തിന് അതിവേഗം മാറ്റം വന്നു.

സന്തോഷ് പണ്ഡിറ്റ് ബഹുഭാഷാ ചിത്രത്തില്‍ നായകനാകാന്‍ ഒരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. അഹല്യ എന്ന ഹൊറര്‍ ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് സോണിയ അഗര്‍വാളിന്റെ നായകനാവുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സോണിയെ കൂടാതെ ലീന കപൂറും നായികയായെത്തുന്നുണ്ട്. സന്തോഷ് പണ്ഡിറ്റിനെ കൂടാതെ ചിത്രത്തില്‍ ഒരു സൂപ്പര്‍സ്റ്റാറും അതിഥി താരമായെത്തുന്നുണ്ട്. സാഗര ഫിലിം കമ്പനിയുടെ ബാനറില്‍ ഷിജിന്‍ ലാലാണ് സംവിധാനം. ഹോളിവുഡ് സാങ്കേതിക ചിത്രവുമായി സഹകരിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. തിരുനവന്തപുരം, വര്‍ക്കല, കോവളം എന്നിവിടങ്ങളിലാണ് ചിത്രീകരണം. താരമൂല്യം ഉയര്‍ന്നിരിക്കുന്ന ഈയവസരത്തില്‍ സിനിമ വിജയിക്കും എന്ന ആത്മവിശ്വാസത്തിലാണ് സന്തോഷ് ഇപ്പോള്‍.

Related posts