സാ​റ വി​ളി​ക​ളു​മാ​യി ഗി​ല്ലി​ന്റെ പി​ന്നാ​ലെ കൂ​ടി ആ​രാ​ധ​ക​ര്‍ ! വി​ടാ​തെ പി​ടി​ച്ചോ എ​ന്ന് കോ​ഹ്‌​ലി; വീ​ഡി​യോ വൈ​റ​ല്‍…

ഇ​ന്ത്യ-​ന്യൂ​സി​ല​ന്‍​ഡ് പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന ഏ​ക​ദി​ന​ത്തി​ല്‍ ന​ട​ന്ന ഒ​രു സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്.

ഇ​ന്‍​ഡോ​റി​ലെ ഹോ​ല്‍​ക​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ നി​റ​ഞ്ഞ ആ​രാ​ധ​ക​ര്‍ ഇ​ന്ത്യ​ന്‍ ബാ​റ്റ​ര്‍ ഗു​ഭ്മാ​ന്‍ ഗി​ല്ലി​നെ സാ​റ അ​ലി ഖാ​ന്റെ പേ​രു വി​ളി​ച്ച് ക​ളി​യാ​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ ആ​രാ​ധ​ക​രു​ടെ നീ​ക്ക​ത്തി​ല്‍ പ്ര​തി​ക​രി​ച്ച​ത് ഗി​ല്ലാ​യി​രു​ന്നി​ല്ല, ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​മു​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ലി​യാ​യി​രു​ന്നു.

ആ​രാ​ധ​ക​രു​ടെ പ്ര​ക​ട​നം ആ​സ്വ​ദി​ച്ച കോ​ലി ഗ്രൗ​ണ്ടി​ല്‍​വ​ച്ചു ചി​രി​ക്കു​ക​യും ചാ​ന്റി​ങ് തു​ട​രാ​ന്‍ ആ​രാ​ധ​ക​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്.

‘സാ​റ​യ്ക്കു സു​ഖ​മാ​ണോ​യെ​ന്നാ​യി​രു​ന്നു’ ആ​രാ​ധ​ക​ര്‍​ക്ക് അ​റി​യേ​ണ്ട​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം പ​ഞ്ചാ​ബി ന​ടി സോ​നം ബ​ജ്വ​യ്ക്കൊ​പ്പം ശു​ഭ്മ​ന്‍ ഒ​രു ടോ​ക്ക് ഷോ​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

സം​സാ​ര​ത്തി​നി​ടെ, പ്ര​ണ​യ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ഗി​ല്ലി​നോ​ടു സോ​നം വ​ള​രെ ര​സ​ക​ര​മാ​യ ചി​ല ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ചു.

ബോ​ളി​വു​ഡി​ലെ ഏ​റ്റ​വും മി​ക​ച്ച ന​ടി​യെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ള്‍ ക​ണ്ണ​ട​ച്ചു തു​റ​ക്കും മു​മ്പ് ത​ന്നെ സാ​റ അ​ലി ഖാ​ന്റെ പേ​രാ​ണ് ഗി​ല്‍ പ​റ​ഞ്ഞ​ത്.

ബോ​ളി​വു​ഡ് താ​ര​വു​മാ​യി ഡേ​റ്റി​ങ് ന​ട​ത്തു​മോ എ​ന്നു ചോ​ദി​ച്ച​പ്പോ​ള്‍ ‘ഒ​രു​പ​ക്ഷേ’ എ​ന്നാ​യി​രു​ന്നു ഗി​ല്ലി​ന്റെ മ​റു​പ​ടി.

അ​ന്നു​മു​ത​ല്‍ ഗി​ല്ലും സാ​റ​യും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന അ​ഭ്യൂ​ഹം ഉ​യ​ര്‍​ന്നി​രു​ന്നു. നേ​ര​ത്തെ, മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം സ​ച്ചി​ന്‍ തെ​ന്‍​ഡു​ല്‍​ക്ക​റു​ടെ മ​ക​ള്‍ സാ​റ തെ​ന്‍​ഡു​ല്‍​ക്ക​റു​മാ​യി ചേ​ര്‍​ത്തും ഗി​ല്ലി​ന്റെ പേ​ര് ഉ​യ​ര്‍​ന്നു വ​ന്നി​രു​ന്നു.

Related posts

Leave a Comment