സരിത എവിടെ? കണ്ണൂരിലെ സോളാര്‍ തട്ടിപ്പു കേസില്‍ സരിത നായര്‍ ഹാജരായില്ല, ബിജു രാധാകൃഷ്ണന്‍ ഹാജരായി; കേസിലെ തെളിവെടുപ്പ് ജൂലൈ 12 ലേക്കു മാറ്റി

Saritha

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ സോ​ളാ​ർ ത​ട്ടി​പ്പു കേ​സി​ൽ തെ​ളി​വെ​ടു​പ്പി​നാ​യി ക​ണ്ണൂ​ർ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി ജൂ​ലൈ 12 ലേ​ക്കു മാ​റ്റി. ഇ​ന്ന​ലെ കോ​ട​തി കേ​സെ​ടു​ത്ത​പ്പോ​ൾ ര​ണ്ടാം​പ്ര​തി സ​രി​ത നാ​യ​രും ര​ണ്ടു സാ​ക്ഷി​ക​ളും ഹാ​ജ​രാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് കേ​സ് മാ​റ്റി​വ​ച്ച​ത്.

എ​ന്നാ​ൽ കേ​സി​ലെ ഒ​ന്നാം​പ്ര​തി ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു. മൂ​ന്നാം​പ്ര​തി കൊ​ടു​ങ്ങ​ല്ലൂ​രി​ലെ മ​ണി​മോ​ൻ എ​ന്ന മ​ണി​ലാ​ലും നാ​ലാം​പ്ര​തി തൊ​ടു​പു​ഴ​യി​ലെ സ​ന്തോ​ഷ്കു​മാ​റും ബി​ജു​വി​നൊ​പ്പം ക​ണ്ണൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു.

ഈ ​കേ​സി​ലെ ഒ​ന്നാം സാ​ക്ഷി ഡോ. ​ജ​നാ​ർ​ദ​ന​ൻ നാ​യ​രെ വീ​ണ്ടും വി​ളി​പ്പി​ച്ച് വി​ചാ​ര​ണ ചെ​യ്യാ​ൻ സ​രി​ത​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ പി.​സി. മു​കു​ന്ദ​ൻ കോ​ട​തി​യോ​ട് അ​പേ​ക്ഷി​ച്ചു. ഡോ. ​ജ​നാ​ർ​ദ​ന​ൻ നാ​യ​രെ വീ​ണ്ടും വി​ളി​ച്ച് വി​ചാ​ര​ണ ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വാ​യി.

Related posts