വെറും പാവകളല്ല, എക്സൈസ്..! കവലകൾ കേന്ദ്രീകരിച്ച് എക്സൈസിന്‍റെ പാവക്കൂത്ത്; ലഹരിക്കെതിരേയുള്ള ഇത്തരമൊരു സന്ദേശം ജനങ്ങൾക്ക് പുത്തൻ അനുഭവമായിരി ക്കുമെന്ന് എക്സൈസ്

pavakoothuആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ എ​ക്സൈ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ പ്രാ​ചീ​ന ക​ലാ​രൂ​പ​മാ​യ ’കൈ​യു​റ പാ​വ​ക്കൂ​ത്തി​ലൂ​ടെ’ ല​ഹ​രി​ക്കെ​തി​രേ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു. ഇ​ന്നു മു​ത​ൽ ജൂ​ലൈ ഒ​ന്നു​വ​രെ ഈ ​ക​ലാ​വി​രു​ന്ന് പ​ര്യ​ട​നം ന​ട​ത്തും. എ​ട്ടോ​ളം ക​ലാ​കാ​ര​ൻ​മാ​ർ അ​ണി​നി​ര​ക്കു​ന്ന ​കൈ​യു​റ പാ​വ​ക്ക​ളി’​യി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് ഒ​രു പു​ത്ത​ൻ അ​നു​ഭ​വം സ​മ്മാ​നി​ക്കും.

ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ആ​ല​പ്പു​ഴ ക​ഐ​സ്ആ​ർ​ടി​സി ബ​സ്സ്റ്റാ​ൻ​ഡി​ൽ നി​ന്നും പ​ര്യ​ട​നം ആ​രം​ഭി​ക്കു​ന്ന പാ​വ​ക്ക​ളി 11നു ​മു​ല്ല​യ്ക്ക​ലും 12ന് ​ആ​ല​പ്പു​ഴ ന​ഗ​ര​ച​ത്വ​ര​ത്തി​ലും ര​ണ്ടി​ന് ആ​ല​പ്പു​ഴ റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും മൂ​ന്നി​ന് കൊ​മ്മാ​ടി വാ​യ​ന​ശാ​ല പ​രി​സ​ര​ത്തും നാ​ലി​നു ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തും അ​ഞ്ചി​ന് ആ​ല​പ്പു​ഴ വി​ജ​യാ​പാ​ർ​ക്കി​ലും പ്ര​ദ​ർ​ശ​നം ന​ട​ത്തും.

നാ​ളെ രാ​വി​ലെ 10നു ​ചേ​ർ​ത്ത​ല കെഎ​സ്ആ​ർ​ടി​സി ബ​സ്‌‌സ്റ്റാ​ൻ​ഡി​ൽ​നി​ന്നു പ​ര്യ​ട​നം തു​ട​രും.പാ​വ​ക​ളി 11നു ​കെ​വി​എം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ​രി​സ​ര​ത്തും 12നു ​ചേ​ർ​ത്ത​ല പ്രൈ​വ​റ്റ് ബ​സ്സ്റ്റാ​ൻ​ഡി​ലും ര​ണ്ടി​നു ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജ് പ​രി​സ​ര​ത്തും മൂ​ന്നി​ന് അ​ർ​ത്തു​ങ്ക​ൽ പ​ള​ളി പ​രി​സ​ര​ത്തും നാ​ലി​ന് മാ​രാ​രി​ക്കു​ളം ബീ​ച്ച് പ​രി​സ​ര​ത്തും അ​ഞ്ചി​നു കാ​ട്ടൂ​ർ പ​ള​ളി പ​രി​സ​ര​ത്തും പ്ര​ദ​ർ​ശ​നം ന​ട​ത്തും.

ജൂ​ലൈ ഒ​ന്നി​ന് രാ​വി​ലെ 10നു ​മ​ങ്കൊ​ന്പ് ജം​ഗ്ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നു പ​ര്യ​ട​നം തു​ട​രും. പാ​വ​ക​ളി 11ന് ​എ​ട​ത്വ പ​ള​ളി​പ​രി​സ​ര​ത്തും 12നു ​ഹ​രി​പ്പാ​ട് ജം​ഗ്ഷ​ൻ പ​രി​സ​ര​ത്തും ര​ണ്ടി​നു കാ​യം​കു​ളം കെഎസ്ആ​ർ​ടി​സി ബസ്‌‌സ്റ്റാൻ​ഡ് പ​രി​സ​ര​ത്തും മൂ​ന്നി​ന് മാ​വേ​ല​ക്ക​ര എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് പ​രി​സ​ര​ത്തും നാ​ലി​ന് നൂ​റ​നാ​ട് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് പ​രി​സ​ര​ത്തും അ​ഞ്ചി​ന് ചെ​ങ്ങൂ​ർ കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും പ്ര​ദ​ർ​ശ​നം ന​ട​ത്തി ജി​ല്ല​യി​ലെ പ​ര്യ​ട​നം അ​വ​സാ​നി​പ്പി​ക്കും

Related posts