ജോ​ലി ത​ട്ടി​പ്പ് കേ​സ്! മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി സ​രി​ത കോ​ട​തി​യി​ല്‍; ത​ട്ടി​പ്പി​ന് ഇ​ര​യാ​യത്‌ ഇ​രു​പ​തോ​ളം പേ​ര്‍

തി​രു​വ​ന​ന്ത​പു​രം: ജോ​ലി ത​ട്ടി​പ്പ് കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി സ​രി​ത ​എ​സ്. നാ​യ​ര്‍ തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി.

സ​രി​ത നാ​യ​ർ മ​റ്റു പ്ര​തി​ക​ളാ​യ ര​തീ​ഷ്, സാ​ജു എ​ന്നി​വ​രു​മാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​വ​ർ​ക്കെ​തി​രെ നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

കെ​ടി​ഡി​സി​യി​ലും ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​നി​ലും ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 16 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്.

ര​ണ്ടു മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രാ​ണ് പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്. വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വ് തയാറാ​ക്കി ന​ല്‍​കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഇ​രു​പ​തോ​ളം പേ​ര്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ണ്ട്.

പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ന​ല്‍​ക​രു​തെ​ന്നും വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി കോ​ട​തി​യെ ക​ബ​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും പ്രൊ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment