ലോകത്തിലെ ഏറ്റവും വിരൂപനായ നായയ്ക്കുള്ള പുരസ്കാരം ഒന്പതു വയസുള്ള സാസായ്ക്ക്. ഇംഗ്ലീഷ് ബുൾഡോഗ് ഇനത്തിൽപ്പെട്ട നായയാണ് സാസാ. സാൻഫ്രാൻസിസ്കോ ബേ ഏരിയയിൽ ശനിയാഴ്ചയായിരുന്നു മത്സരം. വിജയിയായ നായയുടെ ഉടമയ്ക്ക് 1,500 ഡോളർ സമ്മാനം ലഭിച്ചു.
നായ്ക്കളുടെ കുറവുകൾ വിലയിരുത്തിയാണ് വിരൂപതയുള്ള നായ എന്ന പട്ടം സമ്മാനിക്കുക. രോമമില്ലാത്ത ശരീരം, തൂങ്ങിയ നാക്ക് മുതലായവ വിലയിരുത്തപ്പെടും. ഉടമയോടൊപ്പം റെഡ് കാർപ്പെറ്റിൽ നടക്കുന്ന നായയെയാണ് വിധികർത്താക്കൾ വിലയിരുത്തുക.