നോട്ട് അസാധുവാക്കലിനു ശേഷം ശശികല വാങ്ങിക്കൂട്ടിയത് 1600 കോടിയുടെ സ്വത്തുക്കള്‍; എല്ലാം ബിനാമി പേരുകളില്‍; ശശികലയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂ​ഡ​ൽ​ഹി: എ​ഐ​എ​ഡി​എം​കെ മു​ൻ നേ​താ​വ് വി.​കെ. ശ​ശി​ക​ല​യു​ടെ 1600 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി. ‌ചെ​ന്നൈ, കോ​യ​മ്പ​ത്തു​ർ, പു​തു​ച്ച​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ബി​നാ​മി പേ​രി​ലു​ണ്ടാ​യി​രു​ന്ന സ്വ​ത്തു​ക്ക​ളാ​ണ് ആ​ദാ​യ നി​കു​തി വ​കു​പ്പ് ക​ണ്ടു​കെ​ട്ടി​യ​ത്. ബി​നാ​മി ഇ​ട​പാ​ട് നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണു ന​ട​പ​ടി എ​ടു​ത്ത​ത്.

2016 ന​വം​ബ​റി​ല്‍ നോ​ട്ട് അ​സാ​ധു​വാ​ക്ക​ലി​നു ശേ​ഷ​മാ​ണ് ഇ​ത്ര​യും വ​സ്തു​വ​ക​ക​ൾ ശ​ശി​ക​ല വാ​ങ്ങി​ക്കൂ​ട്ടി​യ​ത്. ചെ​ന്നൈ​യി​ലെ മാ​ള്‍, പു​തു​ച്ചേ​രി​യി​ലെ ജ്വ​ല്ല​റി, പേ​രം​മ്പൂ​രി​ലെ റി​സോ​ര്‍​ട്ട്, കോ​യ​മ്പ​ത്തൂ​രി​ലെ പേ​പ്പ​ര്‍ മി​ല്‍ ഉ​ള്‍​പ്പ​ടെ ഒ​ന്‍​പ​ത് വ​സ്തു​വ​ക​ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. വീ​ട്ടു​ജോ​ലി​ക്കാ​രി, ഡ്രൈ​വ​ര്‍, പേ​ഴ്സ​ണ​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​രു​ടെ പേ​രി​ലാ​ണ് ശ​ശി​ക​ല വ​സ്തു​വ​ക​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്.

ത​മി​ഴ്നാ​ട് മു​ന്‍​മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ വി​ശ്വ​സ്ത​യാ​യ ശ​ശി​ക​ല അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ബം​ഗ​ളൂ​രു പ​ര​പ്പ അ​ഗ്ര​ഹാ​ര ജ​യി​ലി​ലാ​ണ് നി​ല​വി​ൽ ശ​ശി​ക​ല. ജ​യി​ലി​ലാ​ണെ​ങ്കി​ലും സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് ശ​ശി​ക​ല​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ ത​ന്നെ​യാ​യി​രു​ന്നു.

Related posts