ത​രൂ​രി​ന്‍റെ ഹ​മാ​സ് പ്ര​സം​ഗം; വെ​ട്ടി​ലാ​യി ലീ​ഗ്, ത​രൂ​രി​നെ ലീ​ഗ് ക്ഷ​ണി​ച്ച​തി​ല്‍ കോ​ണ്‍​ഗ്ര​സിലും മുറുമുറുപ്പ്

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: ഇ​സ്ര​യേ​ലി​ൽ ഹ​മാ​സ്‌ ന​ട​ത്തി​യ​ത്‌ ഭീ​ക​രാ​ക്ര​മ​ണ​മെ​ന്ന്‌ വി​ശേ​ഷി​പ്പി​ച്ച കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​സ​മി​തിയം​ഗം ശ​ശി ത​രൂ​ർ എം​പിക്കെ​തി​രേ ക​ടു​ത്ത അ​മ​ര്‍​ഷ​വു​മാ​യി മു​സ്‌ലിം ലീ​ഗ്. മു​സ്‌ലിം​ലീ​ഗ്‌ കോ​ഴി​ക്കോ​ട്ട്‌ സം​ഘ​ടി​പ്പി​ച്ച പ​ല​സ്‌​തീ​ൻ മ​നു​ഷ്യാ​വ​കാ​ശ റാ​ലി​യി​ലാ​ണ് കോ​ൺ​ഗ്ര​സ്‌ നേ​താ​വ്‌ ഹ​മാ​സി​നെ ഭീ​ക​ര​രാ​യി വി​ശേ​ഷി​പ്പി​ച്ച​ത്‌.

ലീ​ഗ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ മു​ഖ്യാ​തി​ഥി​യാ​യാ​ണ് ത​രൂ​രി​നെ ലീ​ഗ് ക്ഷ​ണി​ച്ച​ത്. ഇ​ത് ത​ങ്ങ​ള്‍​ക്കുത​ന്നെ തി​രി​ച്ച​ടി​യാ​യെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് ഒ​രു​വി​ഭാ​ഗം ലീ​ഗ് നേ​താ​ക്ക​ള്‍​ക്കു​ള്ള​ത്. കോ​ണ്‍​ഗ്ര​സി​ലെ ദേ​ശീ​യ അ​ധ്യ​ക്ഷ​ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ര്‍​ക്ക​ത്തി​ലും മ​റ്റും ത​രൂ​രി​നെ പൂ​ര്‍​ണ​മാ​യി പി​ന്തു​ണ​ച്ച ലീ​ഗി​ന് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​യാ​യി ത​രൂ​രി​ന്‍റെ പ​രാ​മ​ര്‍​ശം മാ​റു​ക​യും ചെ​യ്തു.

പ​ല​സ്‌​തീ​ന്‍റെ പേ​രി​ൽ ന​ട​ത്തി​യ റാ​ലി ഇ​സ്ര​യേ​ലി​നു​വേ​ണ്ടി​യാ​യി മാ​റി​യെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്‌. ഇ​സ്ര​യേ​ലി​ൽ ഹ​മാ​സ്‌ ന​ട​ത്തി​യ​ത്‌ ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്ന്‌ ത​രൂ​ർ പ​റ​ഞ്ഞ​ത്‌ യു​ഡി​എ​ഫി​ലും പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്ക്‌ വ​ഴി​യൊ​രു​ക്കി. കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​താ​ക്ക​ളെ ഒ​ഴി​വാ​ക്കി​യാ​ണ് വി​ശ്വ​പൗ​ര​ന്‍ ഇ​മേ​ജു​ള്ള ത​രൂ​രി​നെ പ​രി​പാ​ടി​യി​ലേ​ക്ക് ലീ​ഗ് ക്ഷ​ണി​ച്ച​ത്.​

ത​രൂ​ർ പ​ങ്കെ​ടു​ക്കു​ന്ന​ത്‌ ദേ​ശീ​യ ശ്ര​ദ്ധ​നേ​ടു​മെ​ന്ന ക​ണ​ക്കു​കൂ​ട്ടി​ലി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ച​തെ​ന്ന്‌ ലീ​ഗ്‌ നേ​താ​ക്ക​ൾ പ​റ​യു​ന്നു. സം​സ്ഥാ​ന കോ​ൺ​ഗ്ര​സ്‌ നേ​തൃ​ത്വ​ത്തി​ന്‍റെ മു​ൻ​നി​ര​യി​ൽ ത​രൂ​ർ എ​ത്ത​ണ​മെ​ന്ന അ​ഭി​പ്രാ​യം നേ​ര​ത്തേ​ത​ന്നെ മു​സ്‌ലിം​ലീ​ഗ്‌ നേ​താ​ക്ക​ൾ മു​ന്നോ​ട്ടു​വ​യ്‌​ക്കു​ന്നു​ണ്ട്‌.

കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​താ​ക്ക​ളെ ഒ​ഴി​വാ​ക്കി​ തരൂരിനെ വിളിച്ചതിൽ കോൺഗ്രസിലും മുറുമുറുപ്പുണ്ട്. ലീ​ഗ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഇ​ന്ന​ലെ കോ​ഴി​ക്കോ​ട്ടെ​ത്തി​യ ത​രൂ​ർ, മു​ന്‍​പ് ത​നി​ക്കെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച ഡി​സി​സി ഓ​ഫീ​സി​ല്‍ ഉ​ള്‍​പ്പെ​ടെ എ​ത്തി നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​സാ​രി​ച്ചിരുന്നു.

മു​ന്‍​പ് പാ​ര്‍​ട്ടി​ക്ക് അ​ന​ഭി​മ​ത​നാ​യി​രു​ന്ന​പ്പോ​ള്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ല​യി​ല്‍ ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി​യി​ല്‍ നി​ന്നു​ള്‍​പ്പെ​ടെ ശ​ശി​ത​രൂ​രി​നെ മാ​റ്റിനി​ർത്തി​യി​രു​ന്നു. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​സ​മി​തി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടതോടെ ഇപ്പോൾ പാ​ര്‍​ട്ടി​യി​ലെ അ​നി​ഷേ​ധ്യ​നേ​താ​വാ​ണ് തരൂർ. ബ​ഹി​ഷ്‌​ക​രി​ച്ച​വ​ര്‍ ത​ന്നെ ഇ​ന്ന​ലെ അ​ദ്ദേ​ഹ​ത്തി​ന് സ്വീ​ക​ര​ണ​മൊ​രു​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment