ആശ്വാസത്തോടെ ജനങ്ങൾ; ശാ​സ്താം​കോ​ട്ട​യി​ലും ചാ​ത്ത​ന്നൂ​രി​ലും ഇന്നലെ പു​റ​ത്തു വ​ന്ന ഫ​ല​ങ്ങ​ളെ​ല്ലാം നെ​ഗ​റ്റീ​വ്

കൊ​ല്ലം: ചാ​ത്ത​ന്നൂ​രി​ൽ ആ​ശാ വ​ർ​ക്ക​ർ​ക്കും ശാ​സ്താം​കോ​ട്ട​യി​ൽ ഏ​ഴു വ​യ​സു​കാ​രി​ക്കും കൊ​റോ​ണ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത് ആ​ശ​ങ്ക​യ്ക്കി​ട വ​രു​ത്തി​യെ​ങ്കി​ലും പു​റ​ത്തു വ​ന്ന ഫ​ല​മെ​ല്ലാം നെ​ഗ​റ്റീ​വാ​യ​ത് ആ​ശ്വാ​സം പ​ക​രു​ന്നു.​

ചാ​ത്ത​ന്നൂ​രി​ലെ ആ​ശാ വ​ർ​ക്ക​റു​ടെ ഭ​ർ​ത്താ​വ്, മ​ക​ൾ, മ​രു​മ​ക​ൻ ഉ​ൾ​പ്പ​ടെ 60 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്തു വ​ന്ന​ത് നെ​ഗ​റ്റീ​വാ​ണ്. ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട 100 ഓ​ളം പേ​രു​ടെ സ്ര​വം കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

ശാ​സ്താം​കോ​ട്ട​യി​ൽ ഏ​ഴു വ​യ​സു​കാ​രി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട മാ​താ​വ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വാ​ണ് .ഇ​നി കു​റ​ച്ചു പേ​രു​ടെ ഫ​ലം കൂ​ടി വ​രാ​നു​ണ്ട്.

ജി​ല്ല​യി​ൽ കോ​വിഡി​ന്‍റെ സ​മൂ​ഹ വ്യാ​പ​നം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി 200 തീ​വ്ര​നി​രീ​ക്ഷ​ണ സാ​മ്പി​ളു​ക​ളും ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment