പ​ര​വൂ​രി​ൽ വൃ​ദ്ധ​യു​ടെ കൊ​ല​പാ​ത​കം; തെ​ളി​വെ​ടു​പ്പ് ന​ട​ത്തി; കൊലപാതകത്തിലേക്ക് നയിക്കാനുണ്ടായ കാരണത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…


കൊ​ല്ലം: പ​ര​വൂ​രി​ൽ വൃ​ദ്ധ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പു​ത്ത​ൻ​കു​ളം ക​ല്ലു​വി​ള വീ​ട്ടി​ൽ കൊ​ച്ചു പാ​ർ​വ​തി​യാ​ണ് മ​രി​ച്ച​ത്.

​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​ടെ മ​ക​ൾ ശാ​ന്ത​കു​മാ​രി, ചെറുമ​ക​ൻ സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യേ​ക്കു​മെ​ന്ന് പ​ര​വൂ​ർ സി ​ഐ പ​റ​ഞ്ഞു. വൃ​ദ്ധ ബ​ന്ധു​വീ​ടു​ക​ളി​ൽ പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​ണ് കൊലപാതക ത്തിനി​ട​യാ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം.

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വൃ​ദ്ധ​യു​ടെ ത​ല​ച്ചോ​റി​നും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കും ക്ഷ​ത​മേ​റ്റി​രു​ന്ന​താ​യി പ​റ​യു​ന്നു.​കൈവി​ര​ലു​ക​ൾ ഒ​ടി​ഞ്ഞ നി​ല​യി​ലു​മാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷ​മാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

വൃ​ദ്ധ​യു​ടെ സം​സ്കാ​ര ച​ട​ങ്ങ് ന​ട​ക്കാ​നി​രി​ക്കെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത ആ​രോ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment