ച​ക്ക​യെ​ച്ചൊ​ല്ലി​യു​ള്ള വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് വീ​ടി​ന് തീ​യി​ട്ട് യു​വാ​വ് ! ക​ത്തി ന​ശി​ച്ച​തി​ല്‍ മ​ക്ക​ളു​ടെ പു​സ്ത​ക​ങ്ങ​ളും ഹാ​ള്‍​ടി​ക്ക​റ്റും…

ച​ക്ക​യെ​ച്ചൊ​ല്ലി​യു​ള്ള വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് സ്വ​ന്തം വീ​ടി​ന് തീ​യി​ട്ട് യു​വാ​വ്. മ​ക്ക​ളു​ടെ പു​സ്ത​ക​ങ്ങ​ളും പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റും വ​സ്ത്ര​ങ്ങ​ളു​മെ​ല്ലാം ക​ത്തി​ന​ശി​ച്ചു.

സം​ഭ​വ​ത്തി​ല്‍ അ​വി​ണി​ശേ​രി ചെ​മ്പാ​ലി​പ്പു​റ​ത്ത് വീ​ട്ടി​ല്‍ സ​ജേ​ഷ് (46)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

സ​ജേ​ഷി​ന്റെ അ​ച്ഛ​ന്‍ ശ്രീ​ധ​ര​ന്റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ശ്രീ​ധ​ര​ന്‍ മ​ക​ളു​ടെ വീ​ട്ടി​ല്‍​നി​ന്ന് ച​ക്ക കൊ​ണ്ടു വ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​ജേ​ഷ് വീ​ട്ടി​ല്‍ വ​ഴ​ക്കു​ണ്ടാ​യ​ത്.

വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് സ​ജേ​ഷി​ന്റെ മ​ക്ക​ളെ​യും കൂ​ട്ടി ശ്രീ​ധ​ര​നും ഭാ​ര്യ​യും മ​ക​ളു​ടെ വീ​ട്ടി​ലേ​ക്കു പോ​യി. ഇ​തി​ന് പി​ന്നാ​ലെ സ​ജേ​ഷ് വീ​ടി​ന് തീ​യി​ടു​ക​യാ​യി​രു​ന്നു.

വീ​ടി​നു തീ​യി​ട്ട കാ​ര്യം അ​യ​ല്‍​വാ​സി​ക​ളാ​ണ് ശ്രീ​ധ​ര​നെ ഫോ​ണ്‍ വി​ളി​ച്ച് അ​റി​യി​ച്ച​ത്. ഉ​ട​ന്‍ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളെ​ത്തി തീ​യ​ണ​ച്ചു.

സ​ജേ​ഷി​ന്റെ ഭാ​ര്യ വി​ദേ​ശ​ത്താ​ണ്. സ​ജേ​ഷി​ന്റെ ര​ണ്ടു പെ​ണ്‍​മ​ക്ക​ളി​ല്‍ ഒ​രാ​ള്‍ പ​ത്താം​ക്ലാ​സി​ലും ഒ​രാ​ള്‍ എ​ട്ടാം​ക്ലാ​സി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്.

Related posts

Leave a Comment