ഈ പഴം കഴിപ്പ് ഇവിടെ വേണ്ട ! പഴം കഴിച്ച രീതി യുവാക്കളെ വഴി തെറ്റിക്കുമെന്ന് ആരോപിച്ച് ഗായികയെ പോലീസ് അറസ്റ്റു ചെയ്തു; ഗായികയുടെ പഴം കഴിപ്പ് കാണാം…

ഒരു പഴം കഴിച്ചാല്‍ പോലീസ് പിടിക്കാന്‍ ഇതെന്ത് വെള്ളരിക്കാപ്പട്ടണമോ ? പഴം മോഷ്ടിച്ചാണ് കഴിച്ചിരുന്നതെങ്കില്‍ ഒരു ന്യായീകരണമുണ്ടായിരുന്നു. എന്നാല്‍ ഈജിപ്ഷ്യന്‍ ഗായിക ഷൈമയെ പോലീസ് അറസ്റ്റ് ചെയ്തത് പഴം കഴിച്ചതിനായിരുന്നു. ഷൈമയുടെ പുതിയ മ്യൂസിക് വിഡിയോയിലെ ദൃശ്യങ്ങളില്‍ അവര്‍ പഴംകഴിക്കുന്ന രീതി ലൈംഗിക ചുവയുളളതാണെന്ന് ആരോപിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐ ഹാവ് ഇഷ്യൂസ് എന്ന സംഗീത ആല്‍ബത്തിലാണ് ഈ ദൃശ്യങ്ങളുള്ളത്. ഗായിക പാട്ടില്‍ ഹോട്ട് ലുക്കിലുമായിരുന്നു. ഒരാഴ്ച മുന്‍പായിരുന്നു സംഭവം. ഷൈമ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.

യുവാക്കളോട് സംസാരിക്കുന്ന മട്ടിലായിരുന്നു ഷൈമയുടെ പാട്ട്. ഈജിപ്ഷ്യന്‍ പൊതുസമൂഹത്തിന്റെ സദാചാര മൂല്യങ്ങളെ തകര്‍ക്കുന്ന രീതിയിലാണ് ഷൈമയുടെ ആല്‍ബത്തിലുള്ള ദൃശ്യങ്ങള്‍ എന്നാണ് ആരോപണം. യുവാക്കളില്‍ ലൈംഗികാസക്തി വളര്‍ത്താന്‍ മാത്രമേ ഈ ദൃശ്യങ്ങള്‍ ഉപകരിക്കൂ എന്നും ആരോപണമുണ്ട്. ഇതേ ത്തുടര്‍ന്നാണ് ഗായികയേയും സംഗീത വിഡിയോയുടെ സംവിധായകന്‍ മുഹമ്മദ് ജമാലിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇത്തരമൊരു വീഡിയോ ചെയ്തതിനുളള ഉത്തരവാദിത്വം തനിക്കല്ലെന്നും, സംവിധായകന്‍ പറഞ്ഞിട്ടാണ് ചെയ്തതെന്നും പറഞ്ഞ് തടിയൂരാനുള്ള തത്രപ്പാടിലാണ് ഷൈമയെന്നാണ് കേള്‍ക്കുന്നത്. ഇരുപത്തിയൊന്നുകാരിയായ ഷൈമയുടെ നിരവധി സംഗീത വീഡിയോകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. അതില്‍ ഭൂരിപക്ഷവും മികച്ച ജനശ്രദ്ധയും നേടിയിരുന്നു. കുറ്റം തെളിഞ്ഞാല്‍ മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഷൈമയ്ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. എന്തായാലും ഒരു പഴം കഴിപ്പ് വരുത്തിവച്ച വിന എന്നു പറഞ്ഞാല്‍ മതിയല്ലോ.

Related posts