വേനലിൽ തണലാകുന്ന മരങ്ങൾ മഴക്കാലത്ത് ഭീഷണിയാകുന്നു; മരം വീണ് കോട്ടയം  ജ​ന​റ​ൽ ആ​ശു​പ​ത്രി തകർന്ന സംഭവം; 20 മ​ര​ങ്ങ​ൾ അ​പ​ക​ട​ക​ര​മാ​യി നി​ല​കൊ​ള്ളു​ന്നുവെന്ന് കണ്ടെത്തൽ

കോ​ട്ട​യം: ജ​ന​റ​ൽ ആ​ശു​പ​ത്രി വ​ള​പ്പി​ൽ 20 മ​ര​ങ്ങ​ൾ അ​പ​ക​ട​ക​ര​മാ​യി നി​ല​കൊ​ള്ളു​ന്ന​താ​യി സ​ബ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ആ​ശു​പ​ത്രി​യി​ലെ 11-ാം വാ​ർ​ഡി​ലെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്കു മ​രം വീ​ണു രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി യോ​ഗ​മാ​ണ് അ​പ​ക​ട​ക​ര​മാ​യി നി​ല​കൊ​ള്ളു​ന്ന മ​ര​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ക്കാ​ൻ സ​ബ് ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ ത​ന്നെ സ​ബ് ക​മ്മി​റ്റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു 20 മ​ര​ങ്ങ​ൾ അ​പ​ക​ട​ക​ര​മാ​യി നി​ല​കൊ​ള്ളു​ന്ന​താ​യാ​ണു ക​ണ്ടെ​ത്തി​യ​ത്.

നാ​ളു​ക​ൾ​ക്കു മു​ന്പു ത​ന്നെ ആ​ശു​പ​ത്രി വ​ള​പ്പി​ൽ കെ​ട്ടി​ട​ങ്ങ​ൾ​ക്കു മു​ക​ളി​ലേ​ക്കു വീ​ഴാ​ൻ സാ​ധ്യ​ത​യു​ള്ള നാ​ലു മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ടെ​ൻ​ഡ​ർ വി​ളി​ച്ചെ​ങ്കി​ലും ആ​രും ക​രാ​ർ എ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. ഈ ​മ​ര​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടാ​തി​രു​ന്ന മ​ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​റി​ഞ്ഞു വീ​ണ​ത്.

സ​ബ് ക​മ്മി​റ്റി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഈ ​നാ​ലു മ​ര​ങ്ങ​ൾ​ക്കു പു​റ​മെ മ​റ്റു നാ​ലു മ​ര​ങ്ങ​ൾ കൂ​ടി ഏ​റെ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണു​ള്ള​തെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ ഉ​ട​ൻ മു​റി​ച്ചു മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​വ​യ്ക്കു​പു​റ​മെ മ​രം വീ​ണു ത​ക​ർ​ന്ന ആ​ശു​പ​ത്രി കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​നും വി​ക​സ​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.

Related posts