അഭിനന്ദന്‍ സ്‌റ്റൈല്‍ മീശ വയ്ക്കുക മാത്രമല്ല, അത് വെട്ടിയൊരുക്കിയത്, പാക്കിസ്ഥാനി ബാര്‍ബര്‍ ഷോപ്പിലും! സൗദി മലയാളികളായ യുവാക്കള്‍ ചെയ്തത് കട്ട ഹീറോയിസമെന്ന് സോഷ്യല്‍മീഡിയ

രാജ്യത്തിനുവേണ്ടി പോരാടുന്നതിനിടെ പാക്കിസ്ഥാന്റെ പിടിയില്‍ അകപ്പെടുകയും അവിടെ ധീരതയോടെ തുടര്‍ന്ന് ഒടുവില്‍ ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്ത വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനാണ് ഇപ്പോള്‍ രാജ്യത്തെ ഹീറോ. പൊതുവേ ഹീറോകളെ അവരുടെ വേഷത്തിലും ഭാവത്തിലും അനുകരിക്കുന്ന യുവതലമുറയുടെ കണ്ണ് അഭിനന്ദന്‍ വര്‍ധമാന്റെ സ്റ്റൈലന്‍ മീശയിലാണിപ്പോള്‍.

മീശ ഇഷ്ടപ്പെട്ട പലരും തങ്ങള്‍ ഇനി അഭിനന്ദന്‍ സ്റ്റൈല്‍ മീശയാണ് വയ്ക്കാന്‍ പോവുന്നതെന്ന് സോഷ്യല്‍മീഡിയ വഴി അറിയിക്കുകയും ചെയ്തു. എന്നാല്‍ മീശ വയ്ക്കുക മാത്രമല്ല, അത് ഒരു പാക്കിസ്ഥാന്‍ കാരനെക്കൊണ്ട് വെട്ടിച്ച് വീണ്ടും ഹീറോയിസം കാണിച്ചിരിക്കുകയാണ് സൗദി മലയാളികളായ രണ്ട് യുവാക്കള്‍.

ഈ യുവാക്കള്‍ അഭിനന്ദന്‍ സ്‌റ്റൈലില്‍ മീശ വെട്ടിയത് സൗദിയിലെ പാകിസ്ഥാനി ബാര്‍ബര്‍ ഷോപ്പിലെത്തിയാണെന്നതാണ് ഇവരുടെ ഹീറോയിസത്തിന് മാറ്റ് കൂട്ടുന്നത്.

ഈ മീശയും വച്ച് താമസസ്ഥലത്തെത്തി പാക്കിസ്ഥാനികളുടെ മുന്നിലൂടെ സവാരി നടത്തണമെന്നതാണ് ഇവരുടെ അടുത്ത ആഗ്രഹം. യുവാക്കളുടെ സുഹൃത്താണ് ഈ ഫോട്ടോയും അടിക്കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരിക്കുന്നത്.

പാക്കിസ്ഥാന്‍ പിടിയിലായി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വാഗ അതിര്‍ത്തി വഴി ഇന്ത്യന്‍ മണ്ണിലേക്ക് തിരിച്ചെത്തിയ അഭിനന്ദന്റെ ധീരതയുടെയും ആത്മവിശ്വസത്തിന്റെയും മുഖമുദ്ര കൂടിയായിരുന്നു ആ മീശ.

18-19 നൂറ്റാണ്ട് കാലത്തെ ചില ബ്രിട്ടീഷ് കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ മീശ. അമേരിക്കയിലെ പോലീസുകാരും, പട്ടാളക്കാരും ഇത്തരം മീശയാണ് സാധാരണ വയ്ക്കാറ്.

മുഖത്ത് വരുന്ന ചിരിയോ, ദൃഢനിശ്ചയമോ മറച്ചുവയ്ക്കുന്ന രീതിയിലല്ല എന്നതാണ് ഈ സ്‌റ്റൈലിന്റെ പ്രധാന പ്രത്യേകത. പൊതുവില്‍ ഇത്തരം മീശയ്ക്ക് ഗണ്‍സ്ലിഞ്ചര്‍ എന്നാണ് പേര്.

Related posts