#സേ​വ് സു​ജി​ത്! രണ്ടുവയസുകാരന്‍ കുഴല്‍ക്കിണറ്റില്‍; 25 അടി താഴ്ചയിലായിരുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിനിടെ 68 അടി താഴ്ചയിലേക്ക് വീണു; കൈകൂപ്പി തമിഴ്‌നാട്‌

ചെ​ന്നൈ: ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി ന​ടു​കാ​ട്ടു​പ്പെ​ട്ടി​യി​ൽ കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ ര​ണ്ടു​വ​യ​സു​കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള തീ​വ്ര​ശ്ര​മം തു​ട​രു​ന്നു. 25 അ​ടി താ​ഴ്ച​യി​ലാ​യി​രു​ന്ന കു​ട്ടി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ 68 അ​ടി താ​ഴ്ച​യി​ലേ​ക്ക് പോ​യ​ത് ആ​ശ​ങ്ക​ക​ൾ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​യാ​യ ബ്രി​ട്ടോ എ​ന്ന​യാ​ളു​ടെ ഇ​ള​യ​മ​ക​നാ​യ സു​ജി​ത് വി​ൽ​സ​ണ്‍ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി കെ​ട്ടി​യ​ട​യ്ക്കാ​തെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലി​ട്ടി​രു​ന്ന കു​ഴ​ൽ​ക്കി​ണ​റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ കു​ഴ​ൽ​ക്കി​ണ​റി​നു​ള്ളി​ൽ​നി​ന്ന് ക​ര​ച്ചി​ൽ​ശ​ബ്ദം കേ​ട്ടു.

68 അ​ടി താ​ഴ്ച​യിൽ

25 അ​ടി താ​ഴ്ച​യി​ലാ​യി​രു​ന്ന കു​ട്ടി​യു​ടെ കൈ​യി​ൽ കു​രു​ക്കി​ട്ട് ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വ​ഴു​തി പോ​യി 68 അ​ടി താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. 13 മ​ണി​ക്കൂ​റി​ല​ധി​ക​മാ​യി ര​ക്ഷാ പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
കു​ഴ​ൽ​ക്കി​ണ​റി​ന് സ​മാ​ന്ത​ര​മാ​യി മ​റ്റൊ​രു കി​ണ​ർ കു​ഴി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യി​ട്ടു​ണ്ട്. പ​ത്ത​ടി താ​ഴെ പാ​റ​യാ​യ​തി​നാ​ൽ ഡ്രി​ല്ലി​ങ്ങി​നു ത​ട​സം നേ​രി​ടു​ന്ന​താ​യി സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​ഗ​ണേ​ശ​ൻ പ​റ​ഞ്ഞു.

ജീവന്‍റെ തുടിപ്പ്

അ​ഞ്ചു​വ​ർ​ഷം​മു​ന്പ് കു​ഴി​ച്ച കി​ണ​ർ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ ഉ​പേ​ക്ഷി​ച്ച​താ​ണ്. വി​വ​ര​മ​റി​ഞ്ഞ് മ​ണ​പ്പാ​റ​യി​ൽ​നി​ന്ന് ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. സ്ഥി​തി സ​ങ്കീ​ർ​ണ​മാ​ണെ​ന്ന് ക​ണ്ട​തോ​ടെ കൂ​ടു​ത​ൽ ര​ക്ഷാ​സേ​ന​ക​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

കു​ട്ടി കൈ ​ച​ലി​പ്പി​ച്ചി​രു​ന്ന​തി​നാ​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ മെ​ഡി​ക്ക​ൽ സം​ഘം കി​ണ​റി​നു​ള്ളി​ലേ​ക്ക് ഓ​ക്സി​ജ​ൻ എ​ത്തി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി സി. ​വി​ജ​യ് ഭാ​സ്ക​ർ, ജി​ല്ലാ ക​ള​ക്ട​ർ ശി​വ​ര​സ്, എ​സ്.​പി. സി​യാ​ൽ ഹ​ഖ് എ​ന്നി​വ​ർ സ്ഥി​തി​ഗ​തി നേ​രി​ട്ടു വി​ല​യി​രു​ത്തു​ന്നു​ണ്ട്. #SaveSujith എ​ന്ന ഹാ​ഷ്ടാ​ഗി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ന്പെ​യി​ൻ സ​ജീ​വ​മാ​ണ്.

Related posts