വി​ഴി​ഞ്ഞ​ത്ത് സ്കൂ​ൾ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് 13 കു​ട്ടി​ക​ൾ​ക്കും ഡ്രൈ​വ​ർ​ക്കും പ​രി​ക്ക്;  റോഡ് അരികിലെ മണ്ണ് ഇടിഞ്ഞതാണ് അപകടമുണ്ടാകാൻ കാരണമെന്ന് നാട്ടുകാർ

വി​ഴി​ഞ്ഞം: സ്കൂ​ൾ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് 13 കു​ട്ടി​ക​ൾ​ക്കും ഡ്രൈ​വ​ർ​ക്കും ആയയ്ക്കും പ​രി​ക്ക്. ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ ചൊ​വ്വ​ര തെ​ക്കേ​കോ​ണം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മ​രു​തൂ​ർ​കോ​ണം പ​ട്ടം താ​ണു​പി​ള്ള മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വീ​ടി കു​റ​ഞ്ഞ റോ​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

കു​ട്ടി​ക​ളു​മാ​യി ബ​ണ്ട് റോ​ഡി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന സ്കൂ​ൾ ബ​സ് റോ​ഡി​ലെ മ​ണ്ണി​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ക​നാ​ലി​ലേ​ക്ക് പ​തി​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ക്ഷേ​ത്ര​ത്തി​ൽ അ​ഷ്ട​ബ​ന്ധ​ക​ല​ശം ന​ട​ക്കു​ന്ന​തി​നാ​ൽ ധാ​രാ​ളം ഭ​ക്ത​ജ​ന​ങ്ങ​ൾ ക്ഷേ​ത്ര പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്നു.

ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ് ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി കു​ട്ടി​ക​ളെ​യും ഡ്രൈ​വ​റെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ ബ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ വി​ഴി​ഞ്ഞ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലേ​ക്കും മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. ആ​രു​ടേ​യും പ​രു​ക്ക് ഗു​രു​ത​ര​മ​ല്ല.

Related posts