ക​ലാ​പൂ​ര​ത്തി​ന് അ​ര​ങ്ങു​ണ​ർ​ന്നു; ക​ലാ​പ​കാ​രി​ക​ളെ ചെ​റു​ത്തു തോ​ൽ​പ്പി​ക്കാ​നു​ള്ള ആ​യു​ധ​മാ​ണ് ക​ല;​ക​ലാ​കാ​ര​ന്മാ​രെ മ​ത​ത്തി​ന്‍റെ ക​ണ്ണി​ലൂ​ടെ കാ​ണ​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

തൃ​ശൂ​ർ: കൗ​മാ​ര​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ക​ല​യു​ടെ കു​ട​മാ​റ്റ​ത്തി​ന് അ​ര​ങ്ങു​ണ​ർ​ന്നു. വ​ട​ക്കു​ന്നാ​ഥ​നു​ചു​റ്റും പൂ​ക്ക​ളു​ടെ പേ​രി​ട്ട 25 വേ​ദി​ക​ളി​ലാ​യി അ​ഞ്ചു​നാ​ൾ ന​ഗ​രം നാ​ദ​താ​ള​ല​യ​ങ്ങ​ളി​ൽ മു​ഴു​കും. ചെ​ണ്ട​മേ​ള​വും ക​ഥ​ക​ളി​യും നൃ​ത്ത​വും പാ​ട്ടു​മെ​ല്ലാ​മാ​യി പൂ​ര​ന​ഗ​രി മ​റ്റൊ​രു ഉ​ത്സ​വ​ത്തി​മ​ർ​പ്പി​ലേ​ക്ക്. 15,000 പ്ര​തി​ഭ​ക​ളാ​ണു മേ​ള​യി​ൽ മാ​റ്റു​ര​യ്ക്കു​ക.

രാ​വി​ലെ ഒ​ന്പ​തി​നു പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ ക​ലോ​ത്സ​വ​ത്തി​ന് ഔ​ദ്യോ​ഗി​ക​തു​ട​ക്ക​മാ​യി. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​വി​ലെ പ​ത്തി​നു തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ എ​ക്സി​ബി​ഷ​ൻ ഗ്രൗ​ണ്ടി​ലു​ള്ള പ്ര​ധാ​ന വേ​ദി​യി​ൽ നി​ർ​വ​ഹി​ച്ചു.

ക​ല​യെ മ​ത​ത്തി​ന്‍റെ ക​ണ്ണി​ലൂ​ടെ കാ​ണ​രു​തെ​ന്നും ആ​ന​ന്ദാ​നു​ഭ​വം സൃ​ഷ്ടി​ക്ക​ൽ മാ​ത്ര​മ​ല്ല ക​ല​യു​ടെ ധ​ർ​മ​മെ​ന്നും പൊ​ള്ളി​ക്കു​ന്ന ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ലേ​ക്കു​ള്ള ഞെ​ട്ടി​ച്ചു​ണ​ർ​ത്ത​ൽ ന​ട​ത്തു​ന്ന​ത് കൂ​ടി​യാ​വ​ണം ക​ല​യെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ക​ല​യെ മ​ത​ത്തി​ന്‍റെ ക​ണ്ണി​യി​ൽ ഒ​തു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ ഇ​ക്കാ​ല​ത്ത് ഉ​ണ്ട്. ഇ​ത്ത​രം തി​ട്ടൂ​ര​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി ജാ​തി​യും മ​ത​വും നോ​ക്കാ​തെ ക​ല​ക​ൾ അ​വ​ത​രി​പ്പി​ക്ക​ണം. മ​നു​ഷ്യ​നെ ത​മ്മി​ല​ടി​പ്പി​ക്കു​ന്ന എ​ല്ലാ ഛിദ്ര ​ആ​ശ​യ​ങ്ങ​ളെ​യും ത​ള്ളി​ക്ക​ള​യു​ന്ന ക​ല​യെ, ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ സാ​ധി​ക്ക​ണം. മ​നു​ഷ്യ​നെ ത​മ്മി​ൽ അ​ടി​പ്പി​ക്കു​ന്ന ആ​ശ​യ​ങ്ങ​ളെ ത​ള്ള​ണം. മ​നു​ഷ്യ​നെ ഒ​ന്നി​പ്പി​ക്കു​ന്ന ക​ല​യെ ചേ​ർ​ത്ത് പി​ടി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഥ​ക​ളി സം​ഗീ​ത​ജ്ഞ​ൻ ഹൈ​ദ​രാ​ലി​ക്കു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ൾ വേ​ദി​യി​ൽ എ​ടു​ത്തു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി, ഓ​രോ കാ​ല​ത്തും മി​ക​ച്ച ക​ലാ​കാ​ര​ന്മാ​ർ ആ​യി​ട്ടും ജാ​തീ​യ​ത വി​ല​ക്കി​യ ക​ലാ​കാ​ര​ന്മാ​ർ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ഓ​ർ​മി​പ്പി​ച്ചു.

ക​ലാ​കാ​ര​ന്മാ​രെ മ​ത​ത്തി​ന്‍റെ ക​ണ്ണി​ലൂ​ടെ കാ​ണ​രു​ത്. ക​ല​യാ​ണ് അ​വ​രു​ടെ മ​തം. ത​ന്‍റേ​ത് അ​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ മ​റ്റൊ​രു മ​ത​ത്തി​ൽ ജ​നി​ച്ചു പോ​യ​തു​കൊ​ണ്ട് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ൽ ഉ​ചി​ത​മ​ല്ല. സി​നി​മ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​പ്പി​ള​പ്പാ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത് പി. ​ഭാ​സ്‌​ക​ര​നും ക്രൈ​സ്ത​വ ഭ​ക്തി​ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​ത് വ​യ​ലാ​റു​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കു​ട്ടി​ക​ളു​ടെ ക്രി​സ്മ​സ് ക​രോ​ളി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചു. ചി​ല​യി​ട​ങ്ങ​ളി​ൽ ക്രി​സ്മ​സ് ക​രോ​ളി​ന് നേ​രെ പോ​ലും ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത് ക​ണ്ടു. ക്രി​സ്മ​സ് ക​രോ​ളി​ന് എ​തി​രേ​പോ​ലും ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത് ക​ണ്ടു. ചി​ല​യി​ട​ങ്ങ​ളി​ൽ അ​വ​ധി​യും എ​ടു​ത്തു ക​ള​ഞ്ഞു. സി​നി​മ​യി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് രാ​മ​നെ​ന്നും സീ​ത​യെ​ന്നും പേ​രി​ടു​ന്ന​ത് പോ​ലും പ്ര​ശ്ന​മാ​യി. ഏ​ത് മ​ത​ത്തി​ന്‍റെ ക​ലാ​രൂ​പ​ങ്ങ​ളും ഒ​രു​മി​ച്ച് അ​വ​ത​രി​പ്പി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത ഈ ​നാ​ടി​നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രു മ​ത്സ​ര​വും ആ​രു​ടെ​യും ആ​ത്യ​ന്തി​ക​മാ​യ ഉ​ര​ക്ക​ല്ല​ല്ല. പ്ര​ക​ട​മാ​യ ക്ര​മ​ക്കേ​ട് എ​വി​ടെ​യെ​ങ്കി​ലും ഉ​ണ്ടാ​യാ​ൽ അ​പ്പീ​ൽ വ​ഴി പ​രി​ശോ​ധി​ക്കാം. മ​ത്സ​രി​ക്കു​ന്ന​ത് കു​ട്ടി​ക​ളാ​ണ് ര​ക്ഷി​താ​ക്ക​ള​ല്ല. ജൂ​റി​യു​ടെ തീ​രു​മാ​ന​ത്തെ അ​തേ ക​ണ്ണി​ൽ കാ​ണ​ണ​മെ​ന്നും ഒ​രാ​ൾ​ക്ക് ന​ല്ല​തെ​ന്ന് തോ​ന്നു​ന്ന​ത് മ​റ്റൊ​രാ​ൾ​ക്ക് ന​ല്ല​തെ​ന്ന് തോ​ന്നാ​തി​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ ചി​ട്ട​പ്പെ​ടു​ത്തി​യ സ്വാ​ഗ​ത​ഗാ​നം ക​ലാ​മ​ണ്ഡ​ലം വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. തീം​സോം​ഗ് പാ​ല​ക്കാ​ട് പൊ​റ്റ​ശേ​രി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഒ​രു​ക്കി​യ​ത്. പൂ​ർ​ണ​മാ​യും ഹ​രി​ത​ച​ട്ടം പാ​ലി​ച്ചാ​ണു ക​ലോ​ത്സ​വം അ​ര​ങ്ങേ​റു​ക. ക​ലോ​ത്സ​വ​ത്തി​ന്‍റെ ക​ല​വ​റ​നി​റ​യ്ക്ക​ൽ, പാ​ലു​കാ​ച്ച​ൽ, സ്വ​ർ​ണ​ക്ക​പ്പി​ന് ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണം എ​ന്നി​വ ചൊ​വ്വാ​ഴ്ച ന​ട​ന്നു.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​യി. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ മ​ന്ത്രി കെ. ​രാ​ജ​ൻ, പൊ​തു​വി​ദ്യാ​ഭ്യാ​സ​സെ​ക്ര​ട്ട​റി ഡോ.​കെ. വാ​സു​കി, കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ്ഗോ​പി, മ​ന്ത്രി​മാ​രാ​യ ഡോ.​ആ​ർ. ബി​ന്ദു, റോ​ഷി അ​ഗ​സ്റ്റി​ൻ, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, എ.​കെ. ശ​ശീ​ന്ദ്ര​ൻ, കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, പി. ​രാ​ജീ​വ്, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, സ​ജി ചെ​റി​യാ​ൻ, ജെ. ​ചി​ഞ്ചു​റാ​ണി, ന​ടി റി​യ ഷി​ബു എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

Related posts

Leave a Comment