ചങ്ങനാശേരി: തുടര്‍ച്ചയായി നാലു വര്‍ഷങ്ങള്‍ മോണോ ആക്ടില്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടി ആല്വിന് ജോസഫ് ചരിത്രംകുറിച്ചു. ചാക്യാര്‍കൂത്തിന് തുടര്‍ച്ചയായി രണ്ടു വര്‍ഷങ്ങള്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടി ശ്രദ്ധേയനായ പ്രതിഭയുമാണ് ഈ കൗമാരകലാകാരന്. കെസിഎസ്എല്‍ സംസ്ഥാന തലത്തില്‍ മോണോ ആക്ടില്‍ എ ഗ്രേഡ് ഒന്നാം സ്ഥാനവും കെസിവൈഎം സംസ്ഥാനതല മോണോ ആക്ടിലും ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ആല്വിന് അഭിനയരംഗത്തെ മികവ് എല്ലാ മേഖലകളിലും തെളിയിച്ചു. കെസിഎസ്എല്‍ സംസ്ഥാനതല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആല്വിന് കെസിഎസ്എൽ സംസ്ഥാനതല ചാവറ പ്രസംഗമത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. മൂന്നാറില്‍ നടന്ന ഡിസിഎല്‍ സംസ്ഥാനതല ക്യാമ്പില്‍ ബെസ്റ്റ് ക്യാമ്പറായിരുന്നു. എന്‍സിസി എ ഗ്രേഡോടെ എ സര്‍ട്ടിഫിക്കറ്റ് നേടിയ ആല്വിന് ബെല്‍ഗാമില്‍ നടന്ന ഓള് ഇന്ത്യ ട്രക്കിംഗ് ക്യാമ്പിലും ഏഴിമലയില്‍ നടന്ന ഓള് ഇന്ത്യ നേവല്‍ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്. എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ…
Read MoreTag: school kalolsavam-2006
‘കലോത്സവം സമ്മാനിക്കുന്നത് കൂട്ടായ്മയുടെ സാമൂഹ്യപാഠം: പാഠപുസ്തകത്തിന് പുറത്ത് ഇത്രയേറെ അനുഭവങ്ങൾ സമ്മാനിക്കുന്ന ഇടമില്ല; മലയാള സിനിമയ്ക്ക് ഒട്ടേറെ പ്രതിഭകളെ യുവജനോത്സവം സമ്മാനിച്ചിട്ടുണ്ട്’; മോഹൻലാൽ
തൃശൂർ: 64-ാമത് സംംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാഥിതി ആയി മോഹൻലാൽ. കലോത്സവം കുട്ടികൾക്ക് സമ്മാനിക്കുന്നത് അവസരങ്ങൾ മാത്രമല്ല കൂട്ടായ്മയുടെ സാമൂഹ്യപാഠമാണെന്ന് മോഹൻലാൽ പറഞ്ഞു. യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ ഏറ്റവും വലിയ ആഘോഷമാണ് കലോത്സവം. പാഠപുസ്തകത്തിന് പുറത്ത് ഇത്രയേറെ അനുഭവങ്ങൾ സമ്മാനിക്കുന്ന ഇടമില്ല. കലാകാരന്മാരെ കലാകാരികളെ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കരുതെന്ന് മോഹൻലാൽ പറഞ്ഞു. പങ്കുവെക്കലിന്റെ രസം കുട്ടികളെ ശീലിപ്പിക്കുകയും തോൽവിയാണ് വിജയത്തിന്റെ ചവിട്ടുപടിയെന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകുന്നുണ്ടെന്ന് അദേഹം പറഞ്ഞു. മലയാള സിനിമയ്ക്ക് ഒട്ടേറെ പ്രതിഭകളെ യുവജനോത്സവം സമ്മാനിച്ചിട്ടുണ്ട്. ഇന്ന് വന്നില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമായേനെ. എല്ലാവിധ ഭാഗ്യങ്ങളും ഒത്തുവന്നതിനാൽ പങ്കെടുക്കാൻ ആയി എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
Read More64-മത് സംസ്ഥാന സ്കൂൾ കലോത്സവം: സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ്; കലോത്സവം ഇൻക്ലൂസീവ് ഫെസ്റ്റിവലായി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി
തൃശൂര്‍: 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ഉദ്ഘാടനം ചെയ്തു. നടൻ മോഹൻലാൽ മുഖ്യാതിഥിയായി. കലോത്സവ ചട്ടങ്ങളിൽ ഭേദഗതികൾ വരുത്തി വാസ്കു ലിറ്റിസ് എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയിലുള്ള സിയ ഫാത്തിമയ്ക്ക് ഓൺലൈനായി കലോത്സവത്തിൽ പോസ്റ്റർ രചനാ മത്സരത്തിനു പങ്കെടുക്കാൻ അവസരം നൽകിയതിനു മന്ത്രി വി. ശിവൻകുട്ടിയെ പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു. എന്നും ഓര്‍ത്തിരിക്കാൻ പറ്റുന്ന അനുഭവങ്ങളുടെ ഓര്‍മയാണ് കലോത്സവം സമ്മാനിക്കുന്നത്. നമ്മുടെ എല്ലാ സ്വപ്നങ്ങളെയും യഥാര്‍ഥ്യമാക്കാൻ കരുത്തുള്ളവരാണ് ഈ കുട്ടികളെന്നും സതീശൻ പറഞ്ഞു. അടുത്തവര്‍ഷം മുതൽ കലോത്സവ നടത്തിപ്പിൽ കാതലായ മാറ്റമുണ്ടാകുമെന്നും അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ സ്കൂള്‍, സബ് ജില്ല, ജില്ല, സംസ്ഥാന കലോത്സവങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്കൂള്‍ കലോത്സവങ്ങളിലെ പരാതി ഒഴിവാക്കാൻ പുറത്തുനിന്ന് നിരീക്ഷകരെ നിയോഗിക്കും. കലോത്സവവും…
Read Moreഗഡികളേ ഇങ്ങടെ നാട്ടീന്ന് മ്മള് കപ്പിങ്ങെടുത്തൂട്ടോ… സംസ്ഥാന സ്കൂൾ കലോൽസവം: സ്വർണ കപ്പ് കണ്ണൂരിന്
തൃശൂർ: 64–ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പൊന്നിൽ കപ്പ് സ്വന്തമാക്കി കണ്ണൂർ. 1023 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനം നേടി. 1018 പോയിന്റുകളുമായി തൃശൂർ രണ്ടാമതും 1013 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്വർണക്കപ്പിനായി വീറും വാശിയുമേറിയ പോരാട്ടമാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാണാനായത്. നേരത്തെ നാലാമതായിരുന്ന തൃശൂർ രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ച് എത്തുകയായിരുന്നു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് മൂന്നാം സ്ഥാനത്തേയ്ക്ക് വീഴുകയായിരുന്നു. ഇന്ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ ആണ് മുഖ്യാതിഥിയായി എത്തുക. ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മോഹൻലാൽ ആണ് സമ്മാനിക്കുക. ഒന്നാം വേദിയിലാണ് സമാപന സമ്മേളനം നടക്കുക. പ്രിയതാരം മോഹൻലാൽ എത്തുമെന്ന കാര്യം ഉറപ്പായതോടെ തൃശൂർ നഗരവും പ്രധാന വേദിയും ആവേശത്തിലായി. ആദ്യ ദിനം മുതൽ തേക്കിൻകാട് മൈതാനത്തെ മൂന്ന് വേദികളിലും ശക്തമായ…
Read Moreസംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല: പൊന്നിൻ കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; സ്വർണ കപ്പ് നൽകാൻ ലാലേട്ടൻ എത്തും
തൃശൂർ: 64–ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴവെ വാശിയേറിയ പോരാട്ടം തുടരുന്നു. ആർക്കാകും സ്വർണക്കപ്പ് എന്ന് ഇതുവരെ പറയാൻ സാധിക്കാത്ത തരത്തിലാണ് വേദികളിൽ മത്സരങ്ങൾ ഈ ദിവസങ്ങളിൽ പുരോഗമിച്ചത്. ശനിയാഴ്ച വൈകുന്നേരം വരെയുള്ള പോയിന്റ് നിലപ്രകാരം 990 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 983 പോയിന്റുമായി തൃശൂർ രണ്ടാമതുമുണ്ട്. ഇരു ജില്ലകൾക്കും വെല്ലുവിളിയായി 982 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുണ്ട്. 981 പോയിന്റുമായി കോഴിക്കോട് 950 പോയിന്റുമായി മലപ്പുറവും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. കൊല്ലം 948, എറണാകുളം 955, തിരുവനന്തപുരം 942, കാസർകോട് 912, കോട്ടയം 909, വയനാട് 904, ആലപ്പുഴ 890, പത്തനംതിട്ട 855, ഇടുക്കി 818 എന്നിങ്ങനെയാണ് പോയിന്റ് നില. സ്വർണക്കപ്പിനായി വീറും വാശിയുമേറിയ പോരാട്ടമാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാണാനാകുന്നത്. നേരത്തെ നാലാമതായിരുന്ന തൃശൂർ രണ്ടാം സ്ഥാനത്തേയ്ക്ക്…
Read Moreകലോത്സവപ്പൂരം നാളെ പൂരനഗരിയിൽ ഉപചാരം ചൊല്ലി പിരിയും; വിജയികൾക്കുള്ള സ്വർണ്ണക്കപ്പ് നൽകുന്നത് മോഹൻലാൽ
ആഘോഷങ്ങളും ആർപ്പുവിളികളും ആരവങ്ങളും കലകളുടെ വർണ്ണപ്പൂമഴിയും പെയ്തൊഴിയാൻ ഇനി മണിക്കൂറുകൾ മാത്രം.. ഓർമിക്കാനും ലാളിക്കാനും മനസിൽ ഒരായിരം നല്ല നിമിഷങ്ങൾ ചേർത്തുവച്ചുകൊണ്ട് കലോത്സവപ്പൂരം നാളെ പൂരനഗരിയിൽ ഉപചാരം ചൊല്ലി പിരിയും.ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യം ആയിരുന്നു ഒന്നാം വേദിയെ തൊട്ടുണർത്തിയ നാലാം നാളിലെ ആദ്യ ഇനം. ഉച്ചകഴിഞ്ഞാൽ ഹയർസെക്കൻഡറി പെൺകുട്ടികളുടെ സംഘനൃത്തം ഒന്നാം വേദിയെ സമ്പന്നമാക്കും. പരിചമുട്ടു കളിയുടെ ആവേശം അലയടിച്ച പകലായിരുന്നു നാലാം നാളിലേത്. ഹയർസെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ പരിച മുട്ടുകളി കാണാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്. രണ്ടാം വേദിയിൽ ഉച്ചമുതൽ വൃന്ദ വാദ്യം മുഴങ്ങും. ഹയർസെക്കൻഡറി ഇരുള നൃത്തം നിറഞ്ഞ സദസിനു മുന്നിലാണ് അവതരിപ്പിക്കപ്പെട്ടത്. ഉച്ചകഴിഞ്ഞാൽ ഹൈസ്കൂൾ വിഭാഗം ഇരുള നൃത്തവുമായെത്തും. നാലാം നാളിൽ നാലാം വേദിയിൽ ചവിട്ടുനാടകം അക്ഷരാർത്ഥത്തിൽ അരങ്ങ് തകർത്തു. അഞ്ചാം തീയതിയിലെ പണിയ നൃത്തവും ആസ്വാദകരുടെ മനം കവർന്നു.…
Read Moreസംസ്ഥാന സ്കൂൾ കലോത്സവം; ഫിദൽ മികച്ച നടൻ, ശ്രീയ നടി
തൃശൂർ: ഹൈസ്കൂൾ വിഭാഗം നാടകമത്സരത്തിൽ മികച്ച നടനായി ഫിദൽ ഗൗതത്തെയും നടിയായി എൻ.വി. ശ്രീയയെയും തെരഞ്ഞെടുത്തു.വടകര മേമുണ്ട എച്ച് എസ്എസ് അവതരിപ്പിച്ച ” ഭാഷ’ എന്ന നാടകത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള പുരസ്കാരം പി.എം. ഫിദൽ ഗൗതത്തിനു കിട്ടിയത്. തുറയിലാശാൻ എന്ന കഥാപാത്രത്തെയാണ് ഫിദൽ അവതരിപ്പിച്ചത്. തിരുവനന്തപുരത്തു നടന്ന കഴിഞ്ഞവർഷത്തെ കലോത്സവത്തിൽ ജൂറി പുരസ്കാരം ഫിദൽ ഗൗതം സ്വന്തമാക്കിയിരുന്നു. ബംഗളൂരിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിലും മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കിയിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസർ പ്രവീണിന്റെയും മായയുടെയും മകനാണ്. മനുഷ്യസമൂഹത്തിലെ ജാതിമത വേർതിരിവുകൾ പ്രതിപാദിക്കുന്ന താറാവ് എന്ന നാടകത്തിലെ അഭിനയമാണ് തൃശൂർ മതിലകം സെന്റ് ജോസഫ്സ് എസ്എച്ച്എസിലെ എൻ.വി. ശ്രീയയെ മികച്ച നടിയാക്കിയത്. ടീച്ചറായി വേഷമണിഞ്ഞ ശ്രീയ തന്റെ ക്ലാസ് മുറിയിൽ അരങ്ങേറുന്ന ജാതി മത വേർതിരിവുകളുടെ യഥാർഥചിത്രം കാണികളിലേക്ക് എത്തിച്ചു.ആനാപ്പുഴയിലെ വിനോദ് കുമാർ-ഡാനിഷ ദന്പതികളുടെ…
Read More“കപ്പ’ വിറ്റ് കലോത്സവത്തിന്; കണ്ണനുണ്ണിയുടെ ഓട്ടന്തുള്ളല് അതിജീവനത്തിന്റെ മറ്റൊരു തുള്ളല്‍ക്കഥ
തൃശൂര്‍: കണ്ണനുണ്ണിയുടെ ഓട്ടന്തുള്ളല് അതിജീവനത്തിന്റെ മറ്റൊരു തുള്ളല്‍ക്കഥയാണ്. പാട്ടത്തിനെടുത്ത തോട്ടത്തില്‍ വിളഞ്ഞ ആമ്പക്കാടന്‍ കപ്പപറിച്ചു വിറ്റുകിട്ടിയ തുകയുമായിട്ടാണ് പെരുമ്പാവൂര്‍ ഇരിങ്ങോല്‍ ഗവ. വിഎച്ച്എസ്എസിലെ കണ്ണനുണ്ണി ഓട്ടന്തുള്ളല് മത്സരത്തിനെത്തിയത്. കഴിഞ്ഞതവണ അമ്മ ഓമനിച്ചുവളര്‍ത്തിയ പശുവിനെ വിറ്റുകിട്ടിയ കാശുമായെത്തി മത്സരിച്ച് ഹൈസ്കൂള്‍വിഭാഗം ഓട്ടന്തുള്ളലില് എ ഗ്രേഡ് നേടിയിരുന്നു. ഏഴാം വയസില്‍ ഇരിങ്ങോല്‍ ക്ഷേത്രത്തില്‍ നടന്ന ഓട്ടന്തുള്ളല് കണ്ട കണ്ണനുണ്ണി അമ്മ ബിന്ദുവിനോടു ചോദിച്ചു: ഈ ചേട്ടനെന്താ നമ്മളെ കളിയാക്കുന്നത്. അമ്മ പറഞ്ഞു: ഇത് ആക്ഷേപഹാസ്യമാണെന്ന്. അപ്പോള്‍ കണ്ണനുണ്ണി പറഞ്ഞു: എനിക്കും പഠിക്കണം… ചെറിയ കൃഷിയും പശുവളര്‍ത്തലുമായി കഴിഞ്ഞിരുന്ന അച്ഛന് ഉണ്ണികൃഷ്ണനും ബിന്ദുവിനും മകനെ തുള്ളല്‍ പഠിപ്പിക്കണമെന്ന ആഗ്രഹത്തില്‍ പശുവിനെ വിറ്റുകിട്ടിയ കാശുമായി കലാമണ്ഡലം മോഹനകൃഷ്ണന്മാസ്റ്ററുടെ അടുത്തെത്തിച്ചു. തുള്ളലില്‍ കഴിവു തെളിയിച്ച കണ്ണന് പിന്നീട് നൃത്തത്തിലേക്കും തിരിഞ്ഞു. കേരളനടനം, കുച്ചിപ്പുടി എന്നിവ കലാമണ്ഡലം വസന്തടീച്ചറുടെ ശിക്ഷണത്തിലാണ് പഠിച്ചത്. കഴിഞ്ഞ വര്‍ഷംമുതല്‍ സംസ്ഥാനകലോത്സവത്തില്പങ്കെടുത്തുതുടങ്ങി.…
Read Moreസംസ്ഥാന സ്കൂൾ കലോത്സവം; മൂന്നാം ദിനം കണ്ണൂർ മുന്നിൽ; കോഴിക്കോടും തൃശൂരും രണ്ടും മൂന്നും സ്ഥാനത്ത്
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനു വേണ്ടി ആവേശകരമായ പോരാട്ടം തുടരുമ്പോൾ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്തേക്കു കയറി. 487 പോയിന്റാണ് കണ്ണൂരിനുള്ളത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് 483 പോയിന്റോടെയും ആതിഥേയരായ നിലവിലെ സ്വർണക്കപ്പ് ജേതാക്കളായ തൃശൂർ ജില്ല 481 പോയന്റുമായി മൂന്നാംസ്ഥാനത്തുമാണ്. പാലക്കാട് 471, തിരുവനന്തപുരം 463, കൊല്ലം 461, എറണാകുളം 459, മലപ്പുറം 458, കോട്ടയം 450, കാസർകോട് 439, വയനാട് 436, ആലപ്പുഴ 431, പത്തനംതിട്ട 408, ഇടുക്കി 385 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില. മൂന്നാം നാളിൽ നിരവധി മത്സരങ്ങൾ നടക്കുന്നതിനാൽ രാത്രിയോടെ ലീഡർ മാറിമറിയാൻ സാധ്യതകളെയാണ്.
Read Moreകരൾ പങ്കിട്ട സ്നേഹം കരുത്തായി; ഇരട്ടനേട്ടവുമായി ആദിത്യ
തൃശൂർ: കരൾശസ്ത്രക്രിയ കഴിഞ്ഞു അച്ഛൻ വിശ്രമക്കിടക്കയിൽ. അച്ഛനു കരൾ പകുത്തുകൊടുത്ത അമ്മയും വിശ്രമത്തിൽ. എറണാകുളത്തുനിന്നും കലോത്സവത്തിൽ മത്സരിക്കുന്നതിനായി ഒരുങ്ങി ഇറങ്ങുന്പോൾ ആദിത്യ എസ്. പ്രഭുവിനൊപ്പം ഗുരുവും ബന്ധുമായ വിജേഷും കൂട്ടുകാരുംമാത്രം. പിന്നെ മാതാപിതാക്കളുടെ അനുഗ്രഹവും. ജയിച്ചുവരണം എന്നുപറഞ്ഞ് ആശീർവദിച്ചയച്ചപ്പോൾ എ ഗ്രേഡ് നേടി തിരിച്ചുവരുമെന്ന് വാക്കു കൊടുത്താണിറങ്ങിയത്. ഹൈസ്കൂൾ വിഭാഗം ആണ്‍കുട്ടികളുടെ കേരളനടനത്തിലും ഭരതനാട്യത്തിലും മത്സരിച്ച ആദിത്യ, രണ്ടു വിഭാഗത്തിലും എഗ്രേഡ് സ്വന്തമാക്കി. മാതാപിതാക്കൾക്കു കൊടുത്ത വാക്കും പാലിച്ചു. എറണാകുളം എളമക്കര ജിഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാർഥിയാണ് ആദിത്യ. എളമക്കരയിലെ “മാതൃഛായ’ വീട്ടിൽനിന്നു കലോത്സവവേദിയിലേക്കു മകനൊപ്പംവരാൻ ഇത്തവണ അച്ഛൻ സന്തോഷ്കുമാറിനും അമ്മ അനിതയ്ക്കും കഴിഞ്ഞില്ല. ശസ്ത്രക്രിയ കഴിഞ്ഞ് ഒരുമാസമാകുന്നതേയുള്ളൂ. ലിവർ സിറോസിസ് ബാധിച്ചതോടെയാണ് സന്തോഷ്കുമാറിന് അനിതയുടെ കരൾ മാറ്റിവച്ചത്. അവരെ പരിചരിക്കാൻ ഒപ്പംനിൽക്കുന്നതിനാൽ അപ്പൂപ്പൻ നിത്യാനന്ദിനും അമ്മൂമ്മ ശോഭയ്ക്കും പേരക്കുട്ടിയുടെ പ്രകടനം കാണാനായില്ല. ഗുരുകുലവിദ്യാഭ്യാസരീതിയിൽ നൃത്തം അഭ്യസിപ്പിക്കുന്ന സുരേഷ്കുമാർ…
Read More