മു​ന്‍​കൂ​ര്‍ ജാ​മ്യഹ​ര്‍​ജി​കൾ ത​ട​യാ​ന്‍ ന​ട​പ​ടി​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം

പ​ത്ത​നം​തി​ട്ട: മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി​കൾ ത​ട​യാന്‍ ര​ഹ​സ്യ​ന​ട​പ​ടി​ക​ള്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ പ​രി​ശോ​ധി​ക്കു​ന്നി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ലി​ന് പ​രാ​തി. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തിലിനെ അ​റ​സ്റ്റ് ചെ​യ്തി​ട്ടാ​ണ് കേ​സി​ല്‍ പ്ര​തി​യാ​ക്കി​യ​തെ​ന്നും തെ​ളി​വ് മ​ജി​സ്‌​ട്രേ​റ്റ് പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​ര്‍​ത്തി ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ കു​ള​ത്തൂ​ര്‍ ജ​യ്‌​സിം​ഗാ​ണ് പ​രാ​തി ഉ​ന്ന​യി​ച്ച​ത്.

പ​രാ​തി ല​ഭി​ച്ചാ​ല്‍ കേ​സ് എ​ടു​ക്കാ​നും അ​തി​നോ​ടൊ​പ്പം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​വാ​നും പോ​ലീ​സി​ന് അ​ധി​കാ​ര​മു​ണ്ട്. മു​ന്‍​കൂ​ര്‍ ജാമ്യ ​ഹ​ര്‍​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ക്കാനു​ള്ള പൗ​ര​ന്‍റെ അ​വ​കാ​ശം ത​ട​യാ​ന്‍ ര​ഹ​സ്യ നീ​ക്ക​ങ്ങ​ളി​ലൂ​ടെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത ശേ​ഷം കേ​സി​ല്‍ പ്ര​തി​യാ​ക്കു​ക​യും ഇ​ത്ത​രം ന​ട​പ​ടി​കൾ മ​റ​ച്ചുവ​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​തും പ​ല​പ്പോ​ഴും മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ വേ​ണ്ട രീ​തി​യി​ല്‍ പ​രി​ശോ​ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

പാ​ല​ക്കാ​ട് എം​എ​ല്‍​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​നെ​തി​രേ​യു​ള്ള ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​ക​ളി​ല്‍ പോ​ലീ​സ് മൂ​ന്ന് കേ​സു​ക​ള്‍ നി​ല​വി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. ഒ​ന്നും ര​ണ്ടും കേ​സു​ക​ളി​ല്‍ ഒ​ന്നി​ല്‍ ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ക്കു​ക​യും മ​റ്റൊ​ന്നി​ല്‍ അ​റ​സ്റ്റ് വി​ല​ക്കു​ക​യും ചെ​യ്തി​രു​ന്നു. മൂ​ന്നാ​മ​ത്തെ പ​രാ​തി വി​ദേ​ശ​ത്തു നി​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്.

പ​രാ​തി​ക്കാ​രി​യെ പോ​ലീ​സ് ഇ​തേ​വ​രെ നേ​രി​ല്‍ ക​ണ്ടി​ട്ടി​ല്ല. പ​രാ​തി​ക്കാ​രു​ടെ ര​ഹ​സ്യ മൊ​ഴി കോ​ട​തി​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​റ​സ്റ്റ് ചെ​യ്ത​ശേ​ഷ​മാ​ണ് കേ​സി​ല്‍ പ്ര​തി​യാ​ക്കി​യ​ത്. മു​ന്‍​കൂ​ര്‍ ജാ​മ്യം ഹ​ര്‍​ജി ന​ല്കു​ന്ന​ത് ത​ട​യു​ക​യെ​ന്ന ഒ​റ്റ ഉ​ദ്ദേ​ശം മാ​ത്ര​മാ​ണ് ഇ​ത്ത​രം ര​ഹ​സ്യ നീ​ക്ക​ങ്ങ​ള്‍​ക്ക് പി​ന്നി​ലു​ള്ള​ത്.

Related posts

Leave a Comment