ഇക്കൊല്ലം കണ്ണൂരിലേക്ക്: 23 വർഷത്തെ കാത്തിരിപ്പ്; 24 ൽ സ്വർണ കപ്പടിച്ച് കണ്ണൂർ

കൊ​ല്ലം: 62-ാ​മ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ സ്വ​ർ​ണ ക​പ്പ​ടി​ച്ച് ക​ണ്ണൂ​ർ. 23 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ക​ണ്ണൂ​ർ ക​പ്പ് സ്വ​ന്ത​മാ​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ടു​മാ​യു​ള്ള ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

952 പോ​യി​ന്‍റു​ക​ളു​മാ​യി ക​ണ്ണൂ​ർ ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ 949 പോ​യി​ന്‍റു​ക​ളു​മാ​യി കോ​ഴി​ക്കോ​ട് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 938 പോയിന്‍റുകളുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. തൃ​ശൂ​ർ 925 പോ​യി​ന്‍റു​ക​ളു​മാ​യി നാലാം സ്ഥാ​ന​വും, മ​ല​പ്പു​റം 913 പോ​യി​ന്‍റു​ക​ളു​മാ​യി അഞ്ചാം സ്ഥാ​നവും നേ​ടി. ആ​ധി​ഥേ​യ​രാ​യ കൊ​ല്ല​മാ​ണ് 910 പോ​യി​ന്‍റു​ക​ളു​മാ​യി അ​റാം സ്ഥാ​ന​ത്ത്.

എ​റ​ണാ​കു​ളം -899, തി​രു​വ​ന​ന്ത​പു​രം-870, ആ​ല​പ്പു​ഴ-852, കാ​സ​ർ​കോ​ട്-846, കോ​ട്ട​യം-837, വ​യ​നാ​ട്-818, പ​ത്ത​നം​തി​ട്ട-774, ഇ​ടു​ക്കി-730 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ് നി​ല

സ്കൂളുകളിൽ പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ ബി​എ​സ്എ​സ് ഗു​രു​കു​ലം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 249 പോ​യി​ന്‍റു​ക​ളു​മാ​യി ഒ​ന്നാ​മ​തെ​ത്തി. 116 പോ​യി​ന്‍റു​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട് കാ​ർ​മ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​നവും നേ​ടി.

Related posts

Leave a Comment