ഒരു യൂറോപ്യൻ സ്കൂൾ..! സെ​ന്‍റ് ജോ​സ​ഫ്സ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 225ന്‍റെ നി​റ​വി​ൽ

kkd-school-lകോ​ഴി​ക്കോ​ട്: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ സ്കൂ​ളു​ക​ളി​ൽ  ഒ​ന്നാ​യ കോ​ഴി​ക്കോ​ട് സെ​ന്‍റ്  ജോ​സ​ഫ്സ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 225ാം വ​ർ​ഷ​ത്തി​ലേ​ക്ക്.​സ്കൂ​ളി​ന്‍റെ  ദ്വി​ശ​തോ​ത്ത​ര ര​ജ​ത ജു​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​കും. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

224ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​രെ ആ​ദ​രി​ക്ക​ലും നാ​ളെ വൈ​കു​ന്നേ​രം  5.30ന് ​ന​ട​ക്കും. വി​ദ്യാ​ർ​ഥിക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ജ​യ്ഹി​ന്ദ്’ എ​ന്ന സം​ഗീ​ത ശി​ൽ​പ​വും അ​ര​ങ്ങേ​റും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​കെ.​ടി.​ദേ​വ​സ്യ   വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മ​ല​യാ​ളം  സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ കെ. ​ജ​യ​കു​മാ​ർ ലോ​ഗോ പ്ര​കാ​ശ​ന​വും മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ത്ഥി സം​ഗ​മം, സാ​ഹി​ത്യ സ​ദ​സ്സ്,  മാ​താ​പി​താ​ക്ക​ൾ​ക്കാ​യി ക്ലാ​സു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. മാ​സം തോ​റും  ഒ​രു പ​രി​പാ​ടി എ​ന്ന​രീ​തി​യി​ലാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക. പൊ​തു ജ​ന​ങ്ങ​ളെ​കൂ​ടി ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടാ​യി​രി​ക്കു​മി​ത്. ഹൈ​സ്കൂ​ൾ യു​പി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി  1590 വി​ദ്യാ​ർ​ത്ഥി​ക​ളും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 501 വി​ദ്യാ​ർ​ഥി​ക​ളും  നി​ല​വി​ൽ ഇ​വി​ടെ പ​ഠി​ക്കു​ന്നു​ണ്ട്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ആ​ണ്‍​കു​ട്ടി​ക​ൾ മാ​ത്രം പ​ഠി​ക്കു​ന്ന ന​ഗ​ര​ത്തി​ലെ ഏ​ക സ്കൂ​ളാ​ണി​ത് .1793ൽ  ​പോ​ർ​ച്ചു​ഗീ​സു​കാ​ർ​ക്കു​വേ​ണ്ടി സ്ഥാ​പി​ച്ച യൂ​റോ​പ്യ​ൻ ഹൈ​സ്കൂ​ളാ​ണി​ത്.

പു​തി​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി കെ​ട്ടി​ട​ത്തി​ൻ​റെ  പ്ര​വൃ​ത്തി​ക​ൾ ഇ​വി​ടെ പു​രോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും പ്രി​ൻ​സി​പ്പ​ൽ  അ​റി​യി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ എം.​വി. ജോ​ർ​ജ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷാ​ജി ആ​ൻ​റ​ണി,  സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് ആ​ൻ​റ​ണി , പി​ടി​എ പ്ര​സി​ഡ​ൻ​റ സാ​ബു ആ​ൻ ജോ​സ​ഫ്,  പൂ​ർ​വ വി​ദ്യാ​ർ​ത്ഥി സം​ഘ​ട​നാ പ്ര​സി​ഡ​ൻ​റ എം.​ജ​യ​രാ​ജ്,  സ്കു​ൾ ഡ​യ​റ​ക്ട​ർ ഫാ. ​ത​ദേ​വൂ​സ് , ഫാ.​എം.​എ​ഫ് ആ​ൻ​റോ, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ എം.​രാ​ജ​ൻ, എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts