യൂണിഫോം ഇട്ട കുട്ടി നിന്ന നില്‍പ്പില്‍ തോട്ടിലേക്ക് ഒറ്റച്ചാട്ടം ! എന്താണ് സംഭവമെന്നറിയാതെ അമ്പരന്ന് നാട്ടുകാര്‍; ഒടുവില്‍ സംഭവിച്ചത്…

നോക്കി നില്‍ക്കുമ്പോള്‍ ആണ്‍കുട്ടി തോട്ടിലേക്ക് എടുത്തു ചാടുന്നത് കണ്ടപ്പോള്‍ നാട്ടുകാര്‍ ഒന്നമ്പരന്നു. എന്താണ് കാരണമെന്ന് പിടികിട്ടാന്‍ കുറച്ചു നേരം വേണ്ടിവന്നു. കുമരകത്ത് ഓണപ്പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്കു പോയ പത്താം ക്ലാസുകാരന്‍ അംബരീഷാണ് നിന്ന നില്‍പ്പില്‍ തോട്ടില്‍ ചാടി ആളുകളെ ഞെട്ടിച്ചത്. ബോട്ട് ജെട്ടിയില്‍ ഇന്നലെ ഒമ്പതിനാണു സംഭവം. ബോട്ട് ജെട്ടിയിലും പരിസരത്തും ധാരാളം ആളുകള്‍ നില്‍ക്കുമ്പോഴാണു സംഭവം. യൂണിഫോം ധരിച്ച കുട്ടി ബാഗുമായി വെള്ളത്തിലേക്കു ചാടുന്നതു പലരും കണ്ടെങ്കിലും എന്താണു സംഭവമെന്ന് ആര്‍ക്കും മനസ്സിലായില്ല.

പിന്നെയാണ് പട്ടി ഓടിച്ചതാണെന്നു നാട്ടുകാര്‍ക്ക് മനസ്സിലായത്. കുട്ടിയെ രക്ഷിക്കാന്‍ പലരും ഓടിയടുത്തപ്പോള്‍ അംബരീഷ് വെള്ളത്തില്‍ നിന്നു തല ഉയര്‍ത്തി വന്നു. കുട്ടിക്കു നീന്തല്‍ അറിയാമെന്നു മനസ്സിലാക്കിയതോടെ ഓടിയെത്തിയവര്‍ക്ക് ആശ്വാസം. കരയ്ക്കു ‘കാത്തുനിന്ന’ നായയെ നാട്ടുകാര്‍ ഓടിച്ചതോടെയാണ് അംബരീഷിനു കരയ്ക്കു കയറാനായത്. വീട്ടില്‍ പോയി നനഞ്ഞ യൂണിഫോം മാറി അംബരീഷ് പരീക്ഷയ്ക്കു പോയി. ശ്രീകുമാരമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അംബരീഷ്.

Related posts