ഈ മാസം തന്നെ ഫീസ് അടയ്ക്കാമെന്ന് പറഞ്ഞിട്ടും..! ഫീസ് അടച്ചില്ല; വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ വ​സ്ത്രം പി​താ​വ് കാ​ൺ​കെ അ​ധ്യാ​പി​ക അ​ഴി​ച്ചെ​ടു​ത്തു;

School_girl_170617

പാ​റ്റ്ന: യൂ​ണി​ഫോ​മി​നു​ള്ള പ​ണം ന​ൽ​കാ​ത്ത​തി​ന് ബി​ഹാ​റി​ൽ അ​ധ്യാ​പി​ക വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ വ​സ്ത്രം പി​താ​വി​ന്‍റെ മു​ന്നി​ൽ​വ​ച്ച് അ​ഴി​ച്ചെ​ടു​ത്തു. ബി​ഹാ​റി​ലെ ബ​ഗു​സ​രാ​യി ജി​ല്ല​യി​ലാ​യി​രു​ന്നു​സം​ഭ​വം. സ​ഹോ​ദ​രി​മാ​രാ​യ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളു​ടെ വ​സ്ത്ര​മാ​ണ് പ്ര​ധാ​നാ​ധ്യാ​പി​ക ഉ​രി​ഞ്ഞെ​ടു​ത്ത​ത്. വി​ർ​പു​ർ ഗ്രാ​മ​ത്തി​ൽ​നി​ന്നു​ള്ള ദ​രി​ദ്ര​കു​ടും​ബ​ത്തി​ലെ​യാ​ണ് പെ​ൺ​കു​ട്ടി​ക​ൾ. പെ​ൺ​കു​ട്ടി​ക​ളു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ അ​ധ്യാ​പി​ക അ​ഞ്ജ​ന കു​മാ​രി​യെ​യും സ്കൂ​ൾ ഡ‍​യ​റ​ക്ട​ർ എ​ൻ.​കെ ഝാ​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രേ​യും ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ​വി​ട്ടു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് കു​ട്ടി​ക​ളെ കൂ​ട്ടി​കൊ​ണ്ടു​പോ​കാ​ൻ പി​താ​വ് സ്കൂ​ളി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. അ​ധ്യാ​പി​ക അ​ഞ്ജ​ന കു​മാ​രി കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഇ​ള​യ​കു​ട്ടി ത​ന്നോ​ട് പ​റ​ഞ്ഞു. അ​ധ്യാ​പി​ക​യെ ക​ണ്ട​പ്പോ​ൾ യൂ​ണി​ഫോ​മി​നു​ള്ള പ​ണം അ​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ത​ന്‍റെ പ​ക്ക​ൽ പ​ണ​മി​ല്ലെ​ന്ന് അ​ധ്യാ​പി​ക​യെ അ​റി​യി​ച്ചു. അ​ധ്യാ​പി​ക കൂ​ടു​ത​ൽ നി​ർ​ബ​ന്ധി​ച്ച​തോ​ടെ ജൂ​ണി​ൽ ത​ന്നെ പ​ണ​മ​ട​യ്ക്കാ​മെ​ന്ന് അ​റി​യി​ച്ചു.

ഇ​ത് ചെ​വി​ക്കൊ​ള്ളാ​തെ അ​ധ്യാ​പി​ക ത​ന്‍റെ മു​ന്നി​ൽ​വ​ച്ചു​ത​ന്നെ കു​ട്ടി​ക​ളു​ടെ യൂ​ണി​ഫോം അ​ഴി​ച്ചെ​ടു​ത്തെ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ പി​താ​വ് പ​റ​യു​ന്നു. ഇ​തോ​ടെ സ്കൂ​ൾ ഡ​യ​റ​ക്ട​റെ പ​രാ​തി​യു​മാ​യി സ​മീ​പി​ച്ചെ​ങ്കി​ലും ഇ​ദ്ദേ​ഹ​വും ത​ന്നെ ശ​കാ​രി​ക്കു​ക​യും അ​ർ​ധ​ന​ഗ്ന​രാ​യ കു​ട്ടി​ക​ളു​മാ​യി വീ​ട്ടി​ൽ​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി പെ​ൺ​കു​ട്ടി​ക​ളു​ടെ പി​താ​വ് പ​റ​യു​ന്നു.

Related posts