സ്‌​ക്രാ​ച്ച് കാ​ര്‍​ഡ് സ​മ്മാ​ന​ത്തി​ന്‍റെ പേ​രി​ല്‍ പ​ണം ത​ട്ടി​പ്പ് ; ത​ട്ടി​പ്പി​നി​ര​യാ​വ​രു​തെ​ന്ന് പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്

കോ​ഴി​ക്കോ​ട്: പ്ര​മു​ഖ ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര ക​മ്പ​നി​ക​ളു​ടെ പേ​രി​ല്‍ വ്യാ​ജ​ന്‍​മാ​ര്‍ സ​ജീ​വം. ത​പാ​ലി​ല്‍ സ്‌​ക്രാ​ച്ച് കാ​ര്‍​ഡ് അ​യ​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ് .

അ​ടു​ത്തി​ടെ കാ​സ​ര്‍​ഗോ​ഡു​ള്ള ഒ​രു വീ​ട്ട​മ്മ​യ്ക്ക് ഇ​ത്ത​ര​ത്തി​ല്‍ സ്‌​ക്രാ​ച്ച് കാ​ര്‍​ഡ് ത​പാ​ലി​ല്‍ ല​ഭി​ച്ചി​രു​ന്നു. ഓ​ണ്‍​ലൈ​ന്‍ മു​ഖേ​ന ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യ പ്ര​മു​ഖ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ലു​ള്ള സ്‌​ക്രാ​ച്ച് കാ​ര്‍​ഡ് ല​ഭി​ച്ച് ചു​ര​ണ്ടി​യ​പ്പോ​ള്‍ 9,50,000 രൂ​പ ആ​ണ് സ​മ്മാ​ന​മാ​യി ക​ണ്ട​ത്.

ഇ​തി​ല്‍ ന​ല്‍​കി​യി​രു​ന്ന ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റി​ല്‍ വി​ളി​ച്ച​പ്പോ​ള്‍ ബാ​ങ്ക് അ​ക്കൗ​ണ്ട്, ലി​ങ്ക് ചെ​യ്ത ആ​ധാ​ര്‍ കാ​ര്‍​ഡ്, പാ​ന്‍ കാ​ര്‍​ഡ് എ​ന്നി​വ അ​യ​ച്ചു കൊ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. സ​മ്മാ​നം അ​യ​ച്ചു കി​ട്ടു​ന്ന​തി​നു​ള്ള ചെ​ല​വ് മു​ന്‍​കൂ​ര്‍ ആ​യി അ​ട​യ്ക്ക​ണ​മെ​ന്ന സൂ​ച​ന​യാ​ണ് ക​ത്തി​ല്‍ ഉ​ണ്ടി​യി​രു​ന്ന​ത്.

ഫോ​ണി​ല്‍ വി​ളി​ച്ച​ത് മ​ല​യാ​ളി​യാ​ണ് എ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ കോ​ട്ട​യം സ്വ​ദേ​ശി എ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യ വ്യ​ക്തി​ക്ക് മൊ​ബൈ​ല്‍ ഫോ​ണ്‍ കൈ​മാ​റി. വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചാ​ല്‍ പി​ന്നീ​ട് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ അ​റി​യി​ക്കാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

പ്ര​ധാ​ന​പ്പെ​ട്ട ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര ക​മ്പ​നി​ക​ള്‍ ഒ​ന്നും ഇ​ത്ത​ര​ത്തി​ല്‍ വ​മ്പ​ന്‍ സ​മ്മാ​ന​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച സ്‌​ക്രാ​ച്ച് കാ​ര്‍​ഡ്അ​യ​ക്കാ​റി​ല്ലെ​ന്നും ത​ട്ടി​പ്പി​നി​ര​യാ​വ​രു​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment