സ്ക്രീനിംഗ് ടെസ്റ്റുകളോട് വിമുഖത വേണ്ട

ഇ​ന്ന് ലോ​കം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ൽ മു​ന്നി​ൽ നി​ൽക്കു​ന്ന​ത് ജീ​വി​തശൈ​ലീരോ​ഗ​ങ്ങ​ളാ​ണ്. അ​ന​ഭി​ല​ഷ​ണീ​യ​ ആ​ഹാ​രരീ​തി​ക​ൾ, വ്യാ​യാ​മ​മി​ല്ല​യ്മ, പു​ക​യി​ല, മ​ദ്യം, മ​യ​ക്കുമ​രു​ന്ന് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം, മാ​ന​സി​ക പി​രി​മു​റു​ക്കം തു​ട​ങ്ങി​യ പു​തി​യ കാ​ല​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ ന​മു​ക്ക് ന​ൽ​കിക്കൊ​ണ്ടി​രി​ക്കു​ന്ന പ​ക​ർ​ച്ചേ​ത​ര വ്യാ​ധി​ക​ളി​ൽ ഏ​റ്റ​വും മു​ന്നി​ൽ കാ​ൻ​സ​റും ഉ​ണ്ട്. ആ വി​പ​ത്തി​ൽ നി​ന്നു​ള്ള മോ​ച​ന​ത്തി​നാ​യി ഒ​ത്തൊ​രൊ​രു​മി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം​ ആ​വ​ശ്യ​മാ​യി​രി​ക്കു​ന്നു.

പ്രായ-ലിംഗ ഭേദമില്ലാതെ

താ​ര​ത​മ്യേ​ന സ​ങ്കീ​ർ​ണ​ത​ക​ൾ കു​റ​ഞ്ഞ​വ മു​ത​ൽ മാ​സ​ങ്ങ​ളോ വ​ർ​ഷ​ങ്ങ​ളോ രോ​ഗം കൊ​ണ്ടു ന​ട​ന്നി​ട്ടും ഒരി​ക്ക​ൽ​പോ​ലും എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കാ​ത്ത ത​രം കാ​ൻ​സ​റു​ക​ൾ വ​രെ ഉ​ണ്ട്. കാ​ൻ​സ​ർ ബാ​ധി​ക്കു​ന്ന​തി​നു പ്രാ​യ വ്യ​ത്യാ​സ​മോ ലിം​ഗ വ്യ​ത്യാ​സ​മോ വ​ർ​ഗ വ​ർ​ണ വ്യ​ത്യാ​സ​ങ്ങ​ളോ ഇ​ല്ല . ശ​രീ​ര​ത്തി​ന്‍റെ ഏ​തു​ഭാ​ഗ​ത്തെ​യും കാ​ൻ​സ​ർ ബാ​ധി​ക്കാം. ല​ളി​ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ കൊ​ണ്ട് പല കാ​ൻ​സ​റു​ക​ളും ക​ണ്ടു​പി​ടി​ക്കാ​ൻ ക​ഴി​യും.

സ്ക്രീനിംഗ് ടെസ്റ്റുകൾ

ല​ളി​ത​മാ​യ സ്ക്രീ​നിം​ഗ് ടെ​സ്റ്റു​ക​ളി​ലൂ​ടെ എ​ളു​പ്പ​ത്തി​ൽ ക​ണ്ടു പി​ടി​ക്കാ​വു​ന്ന അ​നേ​കം ത​രം കാ​ൻ​സ​റു​ക​ൾ ഉ​ണ്ട്. സ്ത​നാ​ർ​ബു​ദം, ഗ​ർ​ഭാ​ശ​യ ഗ​ള കാ​ൻ​സ​ർ, പ്രോ​സ്റ്റേ​റ്റ് ഗ്ര​ന്ഥി, ആ​ഗ്നേ​യ ഗ്ര​ന്ഥി, അ​ണ്ഡാ​ശ​യ​ങ്ങ​ൾ, വ​ൻ​കു​ട​ൽ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ വ​രു​ന്ന അ​ർ​ബു​ദം ല​ളി​ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ വ​ഴി നേ​ര​ത്തെ ക​ണ്ടെ​ത്താ​ൻ ക​ഴി​യും. എ​ന്നു മാ​ത്ര​മ​ല്ല , ഇ​ങ്ങ​നെ നേ​ര​ത്തെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞാ​ൽ ഇ​വ​യി​ൽ പ​ല​തും പൂ​ർ​ണ​മാ​യി ത​ന്നെ ചി​കി​ൽ​സി​ച്ചു ഭേ​ദ​മാ​ക്കാ​നും ക​ഴി​ഞ്ഞേ​ക്കും.

കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെയൊ​ക്കെ ആ​ണെ​ങ്കി​ലും വി​ദ്യാ​സ​ന്പ​ന്ന​ർ പോ​ലും ഇ​ത്ത​രം സ്ക്രീ​നിം​ഗ് പ​രി​ശോ​ധ​ന​ക​ൾ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ചെ​യ്യു​ന്ന​തി​ൽ വി​മു​ഖ​രാ​ണ്. കാ​ലേ​ക്കൂ​ട്ടി രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ന്ന​തി​നു​ള്ള മ​ന​സി​കാ​വ​സ്ഥ​യി​ലേ​ക്കു ന​മ്മു​ടെ സ​മൂ​ഹ​ത്തെ കൊ​ണ്ടുവ​രു​ന്ന​താ​ണ് ആ​ദ്യ ക​ട​ന്പ. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ രോ​ഗ​നി​ർ​ണ​യം വൈ​കി​പ്പി​ച്ചു സ​ങ്കീ​ർ​ണ​ത​ക​ൾ വ​ന്നു​ഭ​വി​ച്ച ശേ​ഷ​മാ​ണ് പ​ല​രും ചി​കി​ത്സ തേ​ടു​ന്ന​ത് എ​ന്ന​താ​ണ് ഇ​ന്ന​ത്തെ ദു​ര​വ​സ്ഥ.

ബോധവത്കരണം പ്രധാനം

ഈ ​ഗ​തി മാ​റ​ണ​മെ​ങ്കി​ൽ ശ​ക്ത​മാ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം സാ​ധാ​ര​ണ​ജ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. രോ​ഗ​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ന്ന് ക​രു​തി​യി​രി​ക്കു​ന്ന ജ​ന​ങ്ങ​ളെ പ​രി​ശോ​ധി​ച്ചു രോ​ഗം ഉ​ണ്ടെ​ങ്കി​ൽ ക​ണ്ടെ​ത്തു​ക, രോ​ഗം ക​ണ്ടെ​ത്തി​യ​വ​രെ കൃ​ത്യ​വും ശാ​സ്ത്രീ​യ​വു​മാ​യ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​ക്കു​ക, ഓ​പ്പ​റേ​ഷ​ൻ, റേ​ഡി​യേ​ഷ​ൻ, മ​രു​ന്ന് ചി​കി​ത്സ എ​ന്നി​വ​യൊ​ക്കെ ത​രാ​ത​രം ഏ​ർ​പ്പാ​ടാ​ക്കു​ക​യും അ​വ​യൊ​ക്കെ സ്വീ​ക​രി​ക്കാ​ൻ രോ​ഗി​യെ സ​ന്ന​ദ്ധ​മാ​ക്കു​ക​യും ചെ​യ്യു​ക, സ​ങ്കീ​ർ​ണ​ത​ക​ൾ വ​ന്നു​പോ​യ​വ​ർ​ക്ക് അ​വ​യ്ക്കു​ള്ള ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക, സാ​ന്ത്വ​ന​ചി​കി​ത്സ മാ​ത്രം ന​ല്കാ​ൻ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്കു മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ സാ​ന്ത്വ​നം ന​ൽ​കു​ക, പു​ന​ര​ധി​വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ​വ​ർ​ക്കു അ​വ പ്രാ​പ്ത​മാ​ക്കു​ക എ​ന്നി​ങ്ങ​നെ കാൻസറിനെ ​നേ​രി​ടാ​നു​ള്ള പ​രി​പാ​ടി​ക​ൾ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​പ്പി​ലാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

ഇ​ന്നു​ണ്ടാ​കു​ന്ന കാ​ൻ​സ​റു​ക​ളി​ൽ മൂ​ന്നി​ൽ ഒ​ന്ന് ത​ട​യാ​വു​ന്ന​വ​യാ​ണ്. ഉ​ചി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യും വി​ഭ​വ​വി​നി​യോ​ഗം കു​റ​ഞ്ഞ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യൂം പ്ര​തി​വ​ർ​ഷം 37 ല​ക്ഷ​ത്തോ​ളം പേ​രി​ൽ രോ​ഗം ത​ട​യാ​ൻ സാ​ധ്യ​മാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ൾ. (തുടരും)

വിവരങ്ങൾ

ഡോ. വി. മോഹനൻ നായർ, ആരോഗ്യവകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ, ചെയർമാൻ, പബ്ളിക് ഹെൽത്ത് ഇഷ്യൂസ് കമ്മിറ്റി, ഐഎംഎ സംസ്ഥാന ഘടകം.

Related posts

Leave a Comment