ബിജെപി അംഗങ്ങള്‍ പിന്തുണച്ചു ! തലപ്പാടിയില്‍ എസ്ഡിപിഐ അംഗം പഞ്ചായത്ത് പ്രസിഡന്റ്

മ​ഞ്ചേ​ശ്വ​രം അ​തി​രി​ടു​ന്ന ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ ത​ല​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ബി​ജെ​പി അംഗങ്ങളുടെ പി​ന്തു​ണ​യോ​ടെ എ​സ്ടി​പി​ഐ അം​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യി.

വ്യാ​ഴാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​സ്ഡി​പി​ഐ​യു​ടെ ടി. ​ഇ​സ്മ​യി​ലാ​ണ് ബി​ജെ​പി അംഗങ്ങളുടെ പി​ന്തു​ണ​യി​ല്‍ പ്ര​സി​ഡ​ന്റാ​യ​ത്. ബി.​ജെ.​പി​യു​ടെ പു​ഷ്പാ​വ​തി ഷെ​ട്ടി​യാ​ണ് വൈ​സ് പ്ര​സി​ഡ​ന്റ്.

24 അം​ഗ പ​ഞ്ചാ​യ​ത്തി​ല്‍ ബി.​ജെ.​പി -13, എ​സ്.​ഡി.​പി.​ഐ -10, കോ​ണ്‍​ഗ്ര​സ് -ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. കോ​ണ്‍​ഗ്ര​സ് അം​ഗം വൈ​ഭ​വ് ഷെ​ട്ടി​യും എ​സ്.​ഡി.​പി.​ഐ​യു​ടെ ഡി.​ബി. ഹ​ബീ​ബ​യും വോ​ട്ടെ​ടു​പ്പി​ന് എ​ത്തി​യി​രു​ന്നി​ല്ല

ഇ​തോ​ടെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 22 ആ​യി. പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് എ​സ്ഡി​പി​ഐ​യു​ടെ ടി.​ഇ​സ്മ​യി​ലും ബി.​ജെ.​പി​യു​ടെ സ​ത്യ​രാ​ജും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം.

ടി.​ഇ​സ്മ​യി​ലി​ന് എ​സ്ഡി​പി​ഐ​യു​ടെ ഒ​മ്പ​ത് അം​ഗ​ങ്ങ​ളെ കൂ​ടാ​തെ ര​ണ്ട് ബി.​ജെ.​പി അം​ഗ​ങ്ങ​ളു​ടെ വോ​ട്ടു​ക​ള്‍ കൂ​ടി ല​ഭി​ച്ചു.

ഇ​തോ​ടെ ര​ണ്ട് പ്ര​സി​ഡ​ന്റ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും 11 വീ​തം വോ​ട്ടു​ക​ള്‍ ല​ഭി​ച്ചു. തു​ട​ര്‍​ന്നു ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ല്‍ ഇ​സ്മ​യി​ല്‍ വി​ജ​യി​ച്ച് പ്ര​സി​ഡ​ന്റാ​കു​ക​യാ​യി​രു​ന്നു.

സം​വ​ര​ണം ചെ​യ്ത വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് ആ ​വി​ഭാ​ഗം അം​ഗ​ങ്ങ​ള്‍ മ​ത്സ​രി​ക്കാ​ന്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ പു​ഷ്പാ​വ​തി ഷെ​ട്ടി എ​തി​രി​ല്ലാ​തെ​യാ​ണ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

Related posts

Leave a Comment