ബാലുശ്ശേരിയില്‍ എസ്ഡിപിഐയുടെ ഫ്ളക്സ് തകര്‍ത്തതില്‍ ഡിവൈഎഫ്ഐ നേതാവിനെതിരേ പരാതി നല്‍കിയത് ഡിവൈഎഫ്ഐ പ്രവര്ത്തകന്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ നജാഫ് ഫാരിസാണ് നേതാവായ ജിഷ്ണുവിനെതിരെ പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. നജാഫ് ഫാരിസ് നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. നജാഫും ജിഷ്ണുവിനെ തല്ലിയ കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നാണ് പോലീസ് നിഗമനം. നജാഫിന്റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പോലീസ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തില്‍ പരാതി ഉയര്‍ന്നത്. ഡിവൈഎഫ്ഐ നേതൃത്വം ജിഷ്ണുവിനെതിരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് രംഗത്തുവന്നിരുന്നു. തീവ്രവാദ സ്വഭാവമുള്ള ആക്രമണമെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫിന്റെ പ്രതികരണം. നജാഫ് ഫാരിസിനെതിരായ കേസ് പിന്‍വലിക്കാന്‍ ഉന്നത തല സമ്മര്‍ദ്ദം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസ് കാണിച്ച വ്യഗ്രത സംശയം ഉളവാക്കിയിരുന്നു. എന്നാല്‍ നജാഫ് സംഘടനയുടെ സജീവ പ്രവര്ത്തകന് അല്ലെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. കേസില്‍ ഇതുവരെ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി.…
Read MoreTag: sdpi
മയക്കുമരുന്നു കേസില്‍ പിടിയിലായത് എസ്ഡിപിഐ പ്രവര്‍ത്തകനും ഭാര്യയും ! സ്റ്റേഷനില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍…
കണ്ണൂരില്‍ എം.ഡി.എം.എയുമായി ദമ്പതികള്‍ പിടിയിലായ കേസില്‍ മറ്റൊരു ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. കണ്ണൂര്‍ സിറ്റി മരക്കാര്‍ കണ്ടി ചെറിയ ചിന്നപ്പന്റെവിടെ അന്‍സാരി (33),ഭാര്യ ഷബ്നയെന്ന ആതിരയുമാണ് (26) പിടിയിലായത്. ഇവരോടൊപ്പം പഴയങ്ങാടി സി.എച്ച്.ഹൗസില്‍ മൂരിക്കാട് വീട്ടില്‍ ശിഹാബ് (35) എന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറും അറസ്റ്റിലായിട്ടുണ്ട്. കേസിലെ മുഖ്യപ്രതി നിസാമില്‍ നിന്നും മയക്കുമരുന്ന്’ ചില്ലറയായി വാങ്ങി വില്‍പ്പന നടത്തി വരികയായിരുന്നു ദമ്പതികള്‍. അന്‍സാരി എസ് ഡി പി ഐ പ്രവര്‍ത്തകനാണെന്നാണ് പൊലീസ് നല്കുന്ന വിവരം. 250 ഗ്രാം എം.ഡി.എം എ നിസാമിന്റെ സംഘത്തില്‍ നിന്നും കൈപ്പറ്റിയതായും ഇതിന്റെ വില നിസാമിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായും കണ്ണൂര്‍ എ.സി.പി പി.പി. സദാനന്ദന് പറഞ്ഞു. നിസാം ഇവരെ ഇടനിലക്കാരായി ഉപയോഗിച്ചതായാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മരക്കാര്‍ കണ്ടി സ്വദേശിയായ അന്‍സാരി ദുബൈയിലും ഖത്തറിലുമുണ്ടായിരുന്നു. ഇതിനിടയിലാണ് എം.ഡി എം.എ…
Read Moreതൊടുപുഴയിലെ ഹോട്ടലുടമയ്ക്കെതിരേ വ്യാജപരാതിയുമായി എസ്ഡിപിഐ ! മുസ്ലിം കച്ചവടക്കാരുടെ വിവരം ശേഖരിക്കാന്‍ കടകള്‍ കയറിയെന്ന് ആരോപണം…
തൊടുപുഴയിലെ ഹോട്ടലുടമയ്ക്കെതിരേ എസ്ഡിപിഐയുടെ വ്യാജപരാതി. മുസ്ലിം വ്യാപാരികളുടെ വിവരം ശേഖരിക്കുന്നതിനായി എറണാകുളം കാഞ്ഞിരമറ്റത്തെ കടകള്‍ കയറിയെന്നാണ് ആരോപണം. തൊടുപുഴ ഭീമ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന നന്ദനം ഹോട്ടലുടമയായ പി. ആര് പ്രസാദിനെതിരേയാണ് പരാതി. അന്വേഷണത്തിനായി പോലീസ് നിരന്തരം എത്തിത്തുടങ്ങിയതോടെയാണ് പ്രസാദ് കാര്യം അറിഞ്ഞത്. കടയുടെ നവീകരണത്തിനായി പുനര്‍വില്‍പ്പന നടത്തുന്ന ഗ്ലാസുകള്‍ വാങ്ങുന്നതിനായി പ്രസാദ് എറണാകുളം ആമ്പല്ലൂരിനു സമീപമുള്ള കാഞ്ഞിരമറ്റത്ത് പോയിരുന്നു. ഡിസംബര്‍ 29ന് സുഹൃത്തുക്കളുമൊപ്പം ഉച്ചയോടെ പ്രദേശത്ത് ചെന്ന പ്രസാദ് അവിടെ ആദ്യം കണ്ട കടയില്‍ കയറുകയായിരുന്നു. പിന്നീട് ആ കടയുടമയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അനുയോജ്യമായ ഗ്ലാസ് തിരഞ്ഞ് പ്രസാദ് സമീപത്തുള്ള കടകളിലും കയറി. തുടര്‍ന്ന് സമീപത്തുള്ള എട്ടു പത്തു കടകളില്‍ കയറിയ ശേഷം ഒരു കടയില്‍ നിന്ന് ഗ്ലാസ് വാങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു. കടയുടെ തന്നെ വാഹനത്തില്‍ ഗ്ലാസ് പിറ്റേദിവസം വീട്ടിലെത്തിക്കാമെന്ന് കടക്കാര് പറഞ്ഞെങ്കിലും അത്യാവശ്യമായതിനാല്‍ പ്രസാദ് മറ്റൊരു വാഹനത്തില്‍…
Read More‘ഒരു രക്തസാക്ഷിത്വം ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍’! ഷാനിന്റെ കൊലപാതകത്തില്‍ ആനന്ദിക്കുന്നെന്ന് എസ്ഡിപിഐ നേതാവ്
ആലപ്പുഴയില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ രക്തസാക്ഷിത്വത്തില്‍ ആനന്ദിക്കുന്നുവെന്ന് എസ്ഡിപിഐ നേതാവ്. ഷാന്റെ മൃതദേഹവുമായുള്ള യാത്ര വിലാപ യാത്രയല്ലെന്നും രക്തസാക്ഷിത്വത്തില്‍ ആനന്ദിച്ചുകൊണ്ടാണ് യാത്ര നടത്തുകയെന്നും എസ്ഡിപിഐ നേതാവ് പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ‘ഒരിക്കലും വിലാപയാത്രയാണെന്ന് പറയരുത്. ഞങ്ങളുടെ നേതാവ് ആര്‍എസ്എസുകാരാല്‍ കൊല്ലപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യമാണ്. ആ ഒരു രക്തസാക്ഷിത്വം ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. അതുകൊണ്ട് വിലാപ യാത്രയായിട്ടല്ല, അദ്ദേഹത്തിന് കിട്ടിയ രക്തസാക്ഷിത്വത്തില്‍ ആനന്ദിച്ചുകൊണ്ട്,ആഹ്ലാദിച്ചുകൊണ്ട്, ആമോദിച്ചുകൊണ്ടാണ് യാത്രയെ അനുഗമിക്കുന്നത്’-എസ്ഡിപിഐ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. https://www.facebook.com/rafi.knr.3/videos/273966667939971/?t=0
Read Moreഹത്രാസ് സംഭവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവിന്റെ വീട്ടില്‍ ഇഡി റെയ്ഡ് ! ഉദ്യോഗസ്ഥര്ക്കെതിരേ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍…
ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ഇതിന്റെ ഭാഗമായി എസ്ഡിപിഐ നേതാവ് ഷെഫീഖിന്റെ കണ്ണൂര്‍ പെരിങ്ങത്തൂരിലെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തി. നടപടിയില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മൂവാറ്റുപുഴയിലും ഉദ്യോഗസ്ഥര്‍ക്കെതിരെ എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. രാവിലെ 8.30 യോടെയായിരുന്നു റെയ്ഡ് തുടങ്ങിയത്. ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റൗഫ് ഷെരീഫിന് പണമെത്തിച്ചെന്ന കേസിലായിരുന്നു പരിശോധന. സംഭവമറിഞ്ഞെത്തിയ എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇഡി സംഘത്തിനെതിരെ വീടിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. പരിശോധന അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങിയതിന് പിന്നാലെ പ്രദേശത്ത് എസ്ഡിപിഐ – ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. ഒടുവില്‍ പോലീസ് ഇടപെട്ടാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. മൂവാറ്റുപുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം എം കെ അഷറഫിന്റെ വീട്ടിലായിരുന്നു റെയ്ഡ്. സ്ഥലത്ത് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മലപ്പുറം പെരുമ്പടപ്പില്‍ നാക്കോല കുറ്റിക്കാടന്‍…
Read Moreപിഞ്ചുകുഞ്ഞുങ്ങളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ‘ഞാന്‍ ബാബറി’ എന്ന സ്റ്റിക്കര്‍ പതിപ്പിച്ച് എസ്ഡിപിഐ ! ഒരു നടപടിയുമെടുക്കാതെ പോലീസ്…
പത്തനംതിട്ട കോട്ടാങ്ങലില്‍ സെന്റ്മേരീസ് സ്കൂളിലെ പിഞ്ചുവിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് ‘ഞാന്‍ ബാബറി’ എന്ന സ്ററിക്കര്‍ പതിപ്പിച്ച് പോപ്പുലര്‍ഫ്രണ്ട്,എസ്ഡിപിഐ പ്രവര്‍ത്തകരുടെ വിളയാട്ടം. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിത് തകര്‍ക്കപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഡിസംബര്‍ 6 ബാബറി ദിനമായാണ് ആചരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ എട്ടും പൊട്ടുംതിരിയാത്ത സ്കൂള്‍ കുട്ടികളുടെ മേല്‍ ബലം പ്രയോഗിച്ച് ബാബറി സ്റ്റിക്കര്‍ പതിപ്പിക്കുന്നതിനെതിരേ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വിവരം പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കോട്ടാങ്ങല്‍ പഞ്ചായത്ത് എസ്ഡിപിഐയുടെ പിന്തുണയോടെ സിപിഎം ഭരിക്കുന്ന പഞ്ചായത്താണ്. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ്മേരീസ് സ്കൂളിലെ പിഞ്ചുവിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ബലം പ്രയോഗിച്ച് ഞാൻ ബാബറി എന്ന സ്ററിക്കർ പതിപ്പിക്കുന്ന പി. എഫ്. ഐ. സംഘം. ഈ…
Read Moreസഞ്ജിത്തിനെയും അഭിമന്യുവിനെയും കൊന്നത് ഒരേ സംഘം ? പിണറായി പോലീസിന് തീവ്രവാദ സംഘടനയുമായി ബന്ധമെന്ന് തെഹല്‍ക്ക മുന്‍ എഡിറ്റര്‍ മാത്യു സാമുവല്‍…
പാലക്കാട്ട് ആര്‍എസ്എസ് പ്രവര്ത്തന് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ യഥാര്‍ഥ കൊലയാളികളെ കേരളാ പോലീസ് പിടിക്കുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ പല കോണുകളില്‍ നിന്നും ഉയരുന്നത്. മഹാരാജാസ് കോളേജില്‍ തീവ്രവാദ സംഘടനയാല്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെയും സഞ്ജിത്തിനെയും കൊലപ്പെടുത്തിയത് ഒരേ സംഘമാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. മാത്രമല്ല അഭിമന്യു കേസില്‍ യഥാര്‍ഥ പ്രതികളെ രക്ഷിച്ചുള്ള അട്ടിമറി നടന്നോയെന്നും സംശയം ഉടലെടുക്കുകയാണ്. ഈ അവസരത്തില്‍ ശ്രദ്ധേയമാവുകയാണ് തെലല്‍ക്ക മുന്‍ എഡിറ്റര്‍ മാത്യു സാമുവലിന്റെ പ്രസ്താവന. മഹാരാജാസ് കോളേജില്‍ എസ്ഡിപിഐ തീവ്രവാദികള്‍ കൊന്ന എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ കേസിലും യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെട്ടില്ലെന്ന് മാത്യു വെളിപ്പെടുത്തി. കേസ് അന്വേഷിച്ച് പൊലീസ് ഉദ്യോഗസ്ഥന് തന്നെയാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയത്. കേസിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ സന്ദേശം വന്നുവെന്നും അവരെ അറസ്റ്റ് ചെയ്യേണ്ട…
Read Moreഎസ്ഡിപിഐയുമായി ധാരണയുണ്ടെന്ന ആരോപണവുമായി സിപിഐ;യുഡിഎഫിനെ ഭരണത്തില്‍ നിന്നൊഴിവാക്കാനും ഭരണം നിലനിര്‍ത്താനും ചില ധാരണകള്‍ വേണ്ടിവരുമെന്ന് സിപിഎം നേതാക്കള്‍…
പത്തനംതിട്ട: നഗരസഭയില്‍ എല്‍ഡിഎഫി ന്റെ പ്രഖ്യാപിതനയത്തിനു വിരുദ്ധമായി എസ്ഡിപിഐയുമായി ധാരണയുണ്ടെന്ന ആരോപണവുമായി സിപിഐ. ഇന്നലെ നടന്ന എല്‍ഡിഎഫ് നഗരസഭാ നേതൃയോഗത്തില്‍ ഇക്കാര്യം ഉന്നയിച്ച സിപിഐ പിന്നീട് നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തു. നഗരസഭ എല്‍ഡിഎഫ് യോഗത്തില്‍ ആലോചിക്കാതെ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ വീതംവച്ചതും സിപിഐയ്ക്ക് അധ്യക്ഷ സ്ഥാനം നല്‍കാതിരുന്നതും എസ്ഡിപിഐയ്ക്ക് സ്ഥാനം നല്‍കിയതുമെല്ലാം സിപിഐയെ ചൊടിപ്പിച്ചു. നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 13 വീതം അംഗങ്ങളാണുള്ളത്. മൂന്ന് സ്വതന്ത്രരുടെ പിന്തുണയിലാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. എന്നാല്‍ എസ്ഡിപിഐയിലെ മൂന്നംഗങ്ങള്‍ നിക്ഷ്പക്ഷ നിലപാട് സ്വീകരിച്ചത് ഭരണം ലഭിക്കാനും തുടര്‍ന്നുള്ള വോട്ടെടുപ്പുകള്‍ക്കും സഹായകരമായി. എല്‍ഡിഎഫ് വൈസ് ചെയര്‍പേഴ്സണ്‍ ആക്കിയ സ്വതന്ത്ര അംഗം തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ സ്വീകരിച്ചിരുന്നുവെന്ന ആരോപണവും നിലനില്ക്കുന്നു. ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം എസ്ഡിപിഐയിലെ എസ്. ഷെമീറിന് ലഭിച്ചത്.വിശദീകരണം തേടി എല്‍ഡിഎഫ്…
Read Moreപറയരുതെന്നു ഞങ്ങള്‍ കരുതിയ കാര്യങ്ങള്‍ ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്; അത് പറയിപ്പിച്ചാല്‍ പലര്‍ക്കും ഇതുവഴി തലവഴി മുണ്ടിട്ടു നടക്കേണ്ടി വരും; സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് പോപ്പുലര്‍ ഫ്രണ്ട് അധ്യക്ഷന്‍…
മുസ്ലിം ലീഗ്-എസ്ഡിപിഐ ചര്‍ച്ചയെ അപഹസിച്ച സിപിഎമ്മിനെതിരേ പോപ്പുലര്‍ ഫ്രണ്ട് അധ്യക്ഷന്‍ നസറുദ്ദീന്‍ എളമരം. രാഷ്ട്രീയ, സാമൂഹിക പ്രസ്ഥാനങ്ങള്‍ പരസ്പരം ചര്‍ച്ചകള്‍ നടക്കുക സ്വാഭാവികമാണ്. അത് മുമ്പും നടന്നിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ഹിന്ദു വോട്ട് ബാങ്ക് തിരിച്ചിടാനുള്ള ശ്രമമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് നസറുദ്ദീന്‍ വിമര്‍ശിച്ചു. തങ്ങളുടെ മാന്യത ആരും ദൗര്‍ബല്യമായി കണക്കാക്കരുതെന്നും പറയരുതെന്ന് കരുതിയ കാര്യങ്ങള്‍ പറയില്ല. അതാരും പറിയിപ്പിക്കരുത്. പറയാന്‍ തുടങ്ങിയാല്‍ പലരും തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരുമെന്നും നസറുദ്ദീന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിലെ സ്വകാര്യഹോട്ടലില്‍ എസ്ഡിപിഐയുടെയും മുസ്ലിംലീഗിന്റെയും നേതാക്കള്‍ ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു. തുടര്‍ന്ന് ഇരു പാര്‍ട്ടികളെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം രംഗത്തെത്തുകയും ചെയ്തു. രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞെങ്കിലും ചര്‍ച്ച നടന്നിരുന്നു എന്നാണ് എസ്ഡിപിഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്. ഇതോടെയാണ് പുതിയ വാഗ്വാദത്തിനുള്ള കളമൊരുങ്ങിയത്. നസറുദ്ദീന്‍ എളമരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…”താല്‍ക്കാലിക…
Read Moreസര്‍ക്കാര്‍ ലോഗോ ഉള്‍പ്പെടുത്തി എസ്ഡിപിഐയുടെ വെബ്സൈറ്റ്; വിദേശ ധനസഹായം സ്വീകരിക്കാന്‍ മൈ ഗവണ്മെന്റ് ലോഗോയും ദേശീയതയെ അപമാനിക്കുന്ന പോസ്റ്റുകളും കണ്ടപ്പോള്‍ സൈറ്റ് ഹാക്ക് ചെയ്ത് മല്ലു സോള്‍ജിയേഴ്സ്…
രാജ്യത്തിനെതിരായി സൈബര്‍ ലോകത്ത് പ്രവൃത്തിക്കുന്ന ശക്തികള്‍ക്കെതിരേ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന എത്തിക്കല്‍ ഹാക്കര്‍മാരാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. രാജ്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ ശക്തികളെ പലതവണയാണ് ഇക്കൂട്ടര്‍ വെളിച്ചത്തു കൊണ്ടുവന്നത്. ഇത്തവണ ഇക്കൂട്ടര്‍ പാഠം പഠിപ്പിച്ചിരിക്കുന്നത് രാജ്യവിരുദ്ധശക്തികളുമായി സഹകരിക്കുന്നു എന്ന ആരോപണം നേരിടേണ്ടി വന്ന എസ്ഡിപിഐയെയാണ്. സര്‍ക്കാറിന്റെ ഔദ്യോഗിക ലോഗോയും മൈ ഗവണ്മെന്റ് ലോഗോയും ഉപയോഗിച്ച് അനധികൃതമായി വിദേശ ധനസഹായം സ്വീകരിക്കാന്‍ ഉപയോഗിച്ച വെബ്സൈറ്റ് ഹാക്ക് ചെയ്തു കൊണ്ടാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്സ് കരുത്തുകാട്ടിയത്. ഇക്കാര്യം വ്യക്തമാക്കി അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടിട്ടുണ്ട്. കേരള തീവ്രവാദത്തിന്റെ വിത്തുപാകി മുളപ്പിക്കുന്നവര്ക്കെതിരേ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പോരാടുമെന്ന് സോള്‍ജിയേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. എസ്ഡിപിഐക്കെതിരായ കേസുകളിലെ തുടര്‍ നടപടികള്‍ അക്കമിട്ടു നിരത്തികൊണ്ടാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്സ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. മല്ലു സൈബര്‍ സോള്‍ജിയേഴ്സിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…ഭാരത സര്‍ക്കാര്‍ ഔദ്യോഗിക ലോഗോയും MyGov…
Read More