ജ​ന​കീ​യ മു​ന്നേ​റ്റം അ​നി​വാ​ര്യം;​ മ​ത​നി​ര​പേ​ക്ഷ രാ​ഷ്ട്രത്തെ മ​താ​ടി​സ്ഥാ​ന രാ​ഷ്ട്രമാ​ക്കാ​നു​ള്ള ശ്ര​മം ചെ​റു​ക്ക​ണമെന്ന് ഡോ: ​സെ​ബാ​സ്റ്റ്യ​ൻ പോ​ൾ

തു​റ​വൂ​ർ: മ​ത​നി​ര​പേ​ക്ഷ രാ​ഷ്ട്ര​മാ​യ ഇ​ന്ത്യ​യെ മ​താ​ടി​സ്ഥാ​ന രാ​ഷ്ട്ര​മാ​ക്കി മാ​റ്റു​വാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്ന് മു​ൻ എം​പി സെ​ബാ​സ്റ്റ്യ​ൻ പോ​ൾ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​മി​തി കു​ത്തി​യ​തോ​ട് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​റാ​ലി​യും സ​മ്മേ​ള​ന​വും തു​റ​വൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​ൻ ഇ​നി​യും ജ​ന​കീ​യ മു​ന്നേ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഭ​ര​ണ​ഘ​ട​നാ ദ​ത്ത​മാ​യ അ​വ​കാ​ശ​ങ്ങ​ളി​ൽ നി​ന്ന് മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രേ​യും മാ​റ്റി നി​ർ​ത്താ​ൻ ക​ഴി​യി​ല്ല. എ​ഴു​പ​തു വ​ർ​ഷ​മാ​യി നി​ല​കൊ​ള്ളു​ന്ന ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥി​തി തു​ട​രു​ന്ന രാ​ജ്യ​ത്തു ഭ​ര​ണ​കൂ​ട​വു​മാ​യി ജ​ന​ത ക​ല​ഹി​ക്കേ​ണ്ടി വ​രു​ന്ന​ത് ജ​നാ​ധി​പ​ത്യ രാ​ഷ്ട്ര​ത്തി​ന് ഭൂ​ഷ​ണ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​സാ​ർ കോ​ത​ങ്ങ​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​പ്പു​ഴ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം.​ലി​ജു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ല​പ്പു​ഴ രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ.​സേ​വ്യ​ർ കു​ടി​യാം​ശേ​രി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഹു​സൈ​ബ് വ​ടു​ത​ല വി​ഷ​യാ​വ​ത​ര​ണ​വും ഷി​ഹാ​ബ് മൂ​സ പ്ര​മേ​യാ​വ​ത​ര​ണ​വും ന​ട​ത്തി. കെ​പി​എം​എ​സ് സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം കെ.​കെ. പു​രു​ഷോ​ത്ത​മ​ൻ, മ​രി​യ​പു​രം സെ​ന്‍റ് മോ​ണി​ക്ക പ​ള്ളി വി​കാ​രി റ​വ.​ഫാ. ജി​ബി നോ​റോ​ണ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment