രാ​ത്രി​യാ​യ​തി​നാ​ല്‍ റോ​ഡ് വി​ജ​ന​മാ​യി​രു​ന്നു! തെ​രു​വു​നാ​യ കു​റു​കെ ചാ​ടി; കാ​ർ കാ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞ് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

വൈ​പ്പി​ന്‍: തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്നു ദ​മ്പ​തി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് കാ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞ് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം.

ക​ഴി​ഞ്ഞ രാ​ത്രി പ​ത്തോ​ടെ ചെ​റാ​യി ര​ക്തേ​ശ്വ​രി ബീ​ച്ച് റോ​ഡി​ലാ​ണ് സം​ഭ​വം. കോ​ട്ട​പ്പു​റം ക​രു​മാ​ല്ലൂ​ര്‍ മാ​മ്പ്ര തെ​ക്കും​പ​റ​മ്പി​ല്‍ ടി.​കെ. അ​ബ്ദു​ള്‍ സ​ലാ​മി​ന്‍റെ ഭാ​ര്യ സ​ബീ​ന-35 യാ​ണ് മ​രി​ച്ച​ത്.

രാ​ത്രി ബീ​ച്ചി​ല്‍​നി​ന്നു തി​രി​ച്ചു​പോ​കു​മ്പാ​ള്‍ ബീ​ച്ച് റോ​ഡി​ലു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഷെ​ല്‍​ട്ട​റി​നു കി​ഴ​ക്ക് വ​ശ​ത്തു​വ​ച്ചാ​ണ് നാ​യ കു​റു​കെ ചാ​ടി​യ​തും കാ​ര്‍ വ​ല​തു​വ​ശ​ത്തു​ള്ള കാ​യ​ലി​ല്‍ പ​തി​ച്ച​തും.

രാ​ത്രി​യാ​യ​തി​നാ​ല്‍ റോ​ഡ് വി​ജ​ന​മാ​യി​രു​ന്നു. ഇ​തി​നാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം വൈ​കി. സ​ലാം ഒ​ച്ച​വെ​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കാ​യ​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന ചി​ല​രെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും വി​ഫ​ല​മാ​യി.

ഇ​തി​നി​ടെ കാ​റി​ന്‍റെ ഡോ​ര്‍ തു​റ​ന്ന് ഭ​ര്‍​ത്താ​വ് യു​വ​തി​യു​മാ​യി പു​റ​ത്തു​വ​ന്നെ​ങ്കി​ലും ശ​ക്ത​മാ​യ ഒ​ഴു​ക്കും താ​ഴ്ച​യു​മു​ള്ള ഭാ​ഗ​മാ​യ​തി​നാ​ല്‍ ഏ​റെ നേ​രം പി​ടി​ച്ചു നി​ല്‍​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി പ​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്നു പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ക്കും. മ​ക്ക​ൾ: അ​മീ​ന, ആ​സി​ഫ്, മ​ർ​വാ​ൻ.

Related posts

Leave a Comment