ലൈംഗീകമായി പീ​ഡി​പ്പി​ച്ച​താ​യി ബോ​ളി​വു​ഡ് ന​ടി സീ​ന​ത് അ​മ​ന്‍റെ പ​രാ​തി; ബി​സിന​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

മും​ബൈ: ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും വ​ഞ്ചി​ക്കു​ക​യും ചെ​യ്തെ​ന്ന ബോ​ളി​വു​ഡ് ന​ടി സീ​ന​ത് അ​മ​ന്‍റെ പ​രാ​തി​യി​ൽ ബി​സിന​സു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മും​ബൈ​യി​ലെ ബി​സി​ന​സു​കാ​ര​നാ​യ അ​മ​ൻ ഖ​ന്ന​യെ​ന്ന സ​ർ​ഫ​റാ​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ജു​ഹു പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സീ​ന​ത് അ​മ​ൻ പ​രാ​തി ന​ൽ​കി​യ​ത്. സ​ർ​ഫ​റാ​സി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നേ​ര​ത്തെ​യും ശ​ല്യം ചെ​യ്യു​ന്ന​താ​യി താ​രം പ​രാ​തി ന​ൽ​കു​ക​യും സ​ർ​ഫ​റാ​സ് അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്തി​രു​ന്നു.

വ​സ്തു ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ഫ​റാ​സ് 15.40 കോ​ടി രൂ​പ വ​ഞ്ചി​ച്ച​താ​യി താ​രം പ​റ‍​യു​ന്നു. 2010-2015 ൽ‌ ​ആ​ണ് ഇ​ട​പാ​ട് ന​ട​ന്ന​ത്. അ​തി​നാ​ലാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി​യ​ത്.

Related posts