എ​ന്നെ ആ​ര്‍​ക്കും ഇ​ഷ്ട​മ​ല്ല…​എ​ന്തു പ​റ​ഞ്ഞാ​ലും ചി​ല​ര്‍ ചീ​ത്ത​വി​ളി​ക്കു​ന്നു ! ത​ന്റെ ദുഃ​ഖം തു​റ​ന്നു പ​റ​ഞ്ഞ് ഭാ​ഗ്യ​ല​ക്ഷ്മി…

മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റു​ക​ളി​ലൊ​രാ​ളാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി. അ​വ​താ​ര​ക​യാ​യും അ​ഭി​നേ​ത്രി​യു​മാ​യു​മെ​ല്ലാം ഭാ​ഗ്യ​ല​ക്ഷ്മി മ​ല​യാ​ള ക​ലാ​രം​ഗ​ത്ത് നി​റ​ഞ്ഞു നി​ല്‍​ക്കു​ന്നു.

ഇ​തോ​ടൊ​പ്പം ഒ​രു ആ​ക്ടി​വി​സ്റ്റ് എ​ന്ന നി​ല​യി​ലും ഇ​വ​ര്‍ ശ്ര​ദ്ധേ​യ​യാ​ണ്. ഭാ​ഗ്യ​ല​ക്ഷ്മി സാ​മൂ​ഹി​ക രാ​ഷ​ട്രീ​യ വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം ത​ന്റെ അ​ഭി​പ്രാ​യം തു​റ​ന്നു​പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ റി​യാ​ലി​റ്റി ഷോ​യാ​യ ബി​ഗ് ബോ​സി​ലും ഭാ​ഗ്യ​ല​ക്ഷ്മി എ​ത്തി​യി​ട്ടു​ണ്ട്.

ത​ന്റെ ജീ​വി​ത​ത്തി​ലെ മ​റ്റൊ​രു പാ​ഠ​മാ​യി​രു​ന്നു ബി​ഗ്‌​ബോ​സ് എ​ന്നാ​ണ് ഷോ​യി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​തി​ന് ശേ​ഷം ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞ​ത്.

ബി​ഗ്‌​ബോ​സ് ഹൗ​സ് ഒ​രി​ക്ക​ലും താ​ന്‍ വി​ചാ​രി​ച്ചി​രു​ന്ന​ത് പോ​ലെ​യാ​യി​രു​ന്നി​ല്ലെ​ന്നും മൈ​ന്‍​ഡ് ഗെ​യി​മാ​ണ് അ​വി​ടെ ന​ട​ന്നി​രു​ന്ന​തെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞി​രു​ന്നു.

ആ ​ഷോ എ​നി​ക്ക് പ​റ്റു​ന്ന​ത് അ​ല്ലാ​യി​രു​ന്നു​വെ​ന്നും അ​തി​ല്‍ നി​ന്ന് പു​റ​ത്തു​പോ​കാ​ന്‍ വ​രെ പ​ല​പ്പോ​ഴും ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഭാ​ഗ്യ ല​ക്ഷ്മി പ​റ​യു​ന്ന​ത്.

ബി​ഹൈ​ന്‍​ഡ് വു​ഡ്‌​സി​ന് ന​ല്കി​യ അി​മു​ഖ​ത്തി​ലാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി ഇ​ക്കാ​ര്യം പ്രേ​ക്ഷ​ക​രോ​ട് തു​റ​ന്നു​പ​റ​ഞ്ഞ​ത്.

എ​ല്ലാ കാ​ര്യ​ങ്ങ​ളും പേ​ടി​കൂ​ടാ​തെ തു​റ​ന്നു സം​സാ​രി​ക്കു​ന്ന​ത് കാ​ര​ണം മ​ല​യാ​ളി​ക​ള്‍​ക്ക് ത​ന്നെ അ​ത്ര ഇ​ഷ്ട​മ​ല്ല, ആ​ര്‍​ക്കും പൊ​തു​വെ ഇ​ത്ത​ര​ക്കാ​രെ ഇ​ഷ്ട​മ​ല്ലെ​ന്നും ഞാ​ന്‍ സം​സാ​രി​ക്കു​ക​യും പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളാ​ണെ​ന്നും അ​ത് മാ​റ്റാ​ന്‍ ത​യ്യാ​റെ​ല്ലെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

താ​ന്‍ എ​ന്ത് കാ​ര്യം പ​റ​ഞ്ഞാ​ലും ചീ​ത്ത​വി​ളി​ക്കു​ന്ന​വ​രു​ണ്ട്. എ​ന്ത് ന​ല്ല​ത് പ​റ​ഞ്ഞാ​ലും ചീ​ത്ത പ​റ​ഞ്ഞാ​ലും ഈ ​തെ​റി​വി​ളി​ക​ള്‍ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നും ഇ​ത്ത​ര​ത്തി​ല്‍ ചീ​ത്ത​വി​ളി​ക്കാ​ന്‍ ആ​ളു​ക​ള്‍​ക്കു​ള്ള വ​ലി​യ പ്ലാ​റ്റ്ഫോ​മാ​ണ് ഇ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ എ​ന്നും താ​രം പ​റ​യു​ന്നു.

ഒ​രു യൂ​ട്യൂ​ബ​റെ ത​ല്ലി​യ സം​ഭ​വം എ​ല്ലാ​വ​രും അ​റി​ഞ്ഞ കാ​ര്യ​മാ​ണെ​ന്നും ഇ​തി​ന് പി​ന്നാ​ലെ വ​ലി​യ ആ​ക്ര​മ​ണ​മാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ നേ​രി​ട്ട​തെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​യു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ സി​നി​മ​ക​ളി​ല്‍ നി​ന്നും അ​വ​സ​ര​ങ്ങ​ള്‍ കു​റ​ഞ്ഞു​വെ​ന്നും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ണ്ടാ​യെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഈ ​സ​മ​യ​ത്താ​ണ് ബി​ഗ് ബോ​സി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ഓ​ഫ​ര്‍ വ​ന്ന​ത്. എ​ന്നാ​ല്‍ അ​പ്പോ​ള്‍ എ​ന്റെ മ​ക്ക​ള്‍ എ​ന്നോ​ട് പ​റ​ഞ്ഞ​ത് അ​മ്മ പോ​ക​ണ്ട എ​ന്നാ​ണ്.

കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ലെ​ന്നും അ​മ്മ​യ്ക്ക് ആ ​ഗെ​യിം എ​ന്താ​ണെ​ന്ന് അ​റി​യാ​ത്ത​തു​കൊ​ണ്ടാ​ണ് മ​ക്ക​ള്‍ അ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

എ​ന്നാ​ല്‍ എ​ല്ലാ​വ​രും കൂ​ടി ഒ​രു വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്നു, അ​ത്ര​യ​ല്ലേ ഗെ​യിം ഉ​ള്ളൂ എ​ന്നാ​യി​രു​ന്നു താ​ന്‍ മ​ക്ക​ള്‍​ക്ക് ന​ല്‍​കി​യ മ​റു​പ​ടി​യെ​ന്നും അ​ത് തെ​റ്റി​പ്പോ​യെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഷോ​യി​ല്‍ പോ​യ​പ്പോ​ഴു​ള്ള ത​ന്റെ അ​വ​സ്ഥ ക​ണ്ട് അ​മ്മ​യെ തി​രി​ച്ചു​വി​ളി​ക്കാ​മെ​ന്നും അ​മ്മ​യ്ക്ക് അ​വി​ടെ തു​ട​രാ​ന്‍ ക​ഴി​യി​ല്ലെ​ന്നും മ​ക്ക​ള്‍ പ​റ​ഞ്ഞ​താ​യും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​യു​ന്നു.

Related posts

Leave a Comment